വ​യ​നാ​ട് പ​ന​വ​ല്ലി​യി​ല്‍ ഭീ​തി​പ​ര​ത്തി​യ ക​ടു​വ കൂ​ട്ടി​ലാ​യി; 10 വ​യ​സു​ള്ള ആരോഗ്യവതിയായ പെ​ണ്‍​ക​ടു​വ;ആശ്വാസത്തിൽ നാട്ടുകാർ

ക​ല്‍​പ്പ​റ്റ: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ പ​ന​വ​ല്ലി​യി​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ ഭീ​തി​പ​ര​ത്തി​യ ക​ടു​വ കൂ​ട്ടി​ല്‍ കു​ടു​ങ്ങി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് പ​ത്തു വ​യ​സു​ള്ള പെ​ണ്‍​ക​ടു​വ കൂ​ട്ടി​ലാ​യ​ത്.

വ​ന​സേ​ന​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​രോ​ഗ്യ​വ​തി​യെ​ന്നു​ക​ണ്ട ക​ടു​വ​യെ പി​ന്നീ​ട് ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ല്‍ ഉ​ള്‍​വ​ന​ത്തി​ല്‍ തു​റ​ന്നു​വി​ട്ടു.

പ​ന​വ​ല്ലി ആ​ദ​ണ്ട​യി​ല്‍ ക​ഴി​ഞ്ഞ 16നാ​ണ് കൂ​ട് സ്ഥാ​പി​ച്ച​ത്. ക​ടു​വ കൂ​ട്ടി​ലാ​യ​ത് പ​ന​വ​ല്ലി ഗ്രാ​മ​ത്തി​നു ആ​ശ്വാ​സ​മാ​യി. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് പ​ന​വ​ല്ലി​യി​ല്‍ ക​ടു​വ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത്.

ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ നി​ര​ന്ത​രം ഇ​റ​ങ്ങി​യ ക​ടു​വ മൂ​ന്നു പ​ശു​ക്ക​ളെ കൊ​ന്നു​തി​ന്നു. ഇ​ത് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ട് സ്ഥാ​പി​ച്ച​ത്. നോ​ര്‍​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ ബേ​ഗൂ​ര്‍ റേ​ഞ്ചി​ലാ​ണ് പ​ന​വ​ല്ലി.

നോ​ര്‍​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ മാ​ര്‍​ട്ടി​ന്‍ ലോ​വ​ല്‍, റേ​ഞ്ച് ഓ​ഫീ​സ​ര്‍ കെ. ​രാ​കേ​ഷ്, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍​മാ​രാ​യ ജ​യേ​ഷ് ജോ​സ​ഫ്, അ​ബ്ദു​ല്‍​ഗ​ഫൂ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ടു​വ​യെ പ​ന​വ​ല്ലി​യി​ല്‍​നി​ന്നു കൊ​ണ്ടു​പോ​യ​ത്.

Related posts

Leave a Comment