വിവാഹശേഷം അഭിനയിക്കുമോ ഇല്ലയോ എന്ന ആരാധകരുടെ കണ്‍ഫ്യൂഷന്‍ തീര്‍ത്ത് നമിത പ്രമോദ് ! തന്റെ അഭിപ്രായത്തെ നടന്മാരെല്ലാം വാനോളം പുകഴ്ത്തിയെന്നും നമിത

മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയരംഗത്ത് എത്തിയ നമിത സോഷ്യല്‍ മീഡിയയിലും താരമാണ്. വിവാഹശേഷം അഭിനയിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടി പറയുകയാണ് താരം ഇപ്പോള്‍. വിവാഹശേഷം തനിക്ക് കുടുംബിനിയായി ഇരിക്കാനാണ് ആഗ്രഹമെന്നാണ് നമിത പറയുന്നത്. വിവാഹശേഷം അഭിനയിക്കാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ മലയാളത്തിലെ നടന്മാര്‍ അടക്കമുള്ളവര്‍ അഭിനന്ദിച്ചുവെന്ന് പറയുകയാണ് നമിത. ക്ലബ്ബ് എഫ്എമ്മിനു നല്‍കിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യം തുറന്നു പറഞ്ഞത്. ” വേറെ ജോലി ഏതായാലും വലിയ കുഴപ്പമില്ല. പക്ഷേ സിനിമയെന്ന് പറയുമ്പോള്‍ അറുപത് എഴുപത് ദിവസം വീട്ടില്‍ നിന്നും മാറി നില്‍ക്കണം. കുട്ടികളൊക്കെ ആയിക്കഴിഞ്ഞാല്‍ ആര് അവരെ നോക്കും ?. എന്റെ അമ്മയെ കണ്ട് വളര്‍ന്നതു കൊണ്ടായിരിക്കും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും, പൊന്നു പോലെയാണ് ഞങ്ങളെ അമ്മ നോക്കിയത്. അതിനാല്‍ എനിക്ക് ഒരാഗ്രഹമുണ്ട്. എനിക്ക് പിള്ളേരൊക്കെ ആയിക്കഴിയുമ്പോള്‍ നല്ലൊരമ്മയാകണമെന്ന്.…

Read More

ഏറെനാളത്തെ പ്രണയത്തിനു ശേഷം ബാല്യകാല സുഹൃത്തുക്കള്‍ വിവാഹിതരായി ! മിനിറ്റുകള്‍ക്കകം ബന്ധുക്കളുടെ മുമ്പില്‍വച്ച് ഇരുവര്‍ക്കും ദാരുണാന്ത്യം; ഇടനെഞ്ചു തകര്‍ക്കുന്ന സംഭവം ഇങ്ങനെ…

ഒരുമിച്ച് കളിച്ചുവളര്‍ന്ന ബാല്യകാല സുഹൃത്തുക്കള്‍ വിവാഹത്തിലൂടെ പ്രണയസാക്ഷാത്കാരം നടത്തിയപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം സന്തോഷത്തോടെ അവരെ ആശിര്‍വദിച്ചു. എന്നാല്‍ ആ സന്തോഷത്തിന് മിനിറ്റുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ… യുഎസില്‍ ടെക്സാസിലാണ് ബാല്യകാല സുഹൃത്തുക്കള്‍ തമ്മില്‍ വിവാഹിതരായതിനു ശേഷം റിസപ്ഷനായി തിരിക്കുന്നതിനിടെ വരന്‍ ഓടിച്ച വാഹനത്തിലേക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഇരുവരുടെയും കുടുംബാംഗങ്ങള്‍ക്ക് മുന്നിലാണ് അതിദാരുണ ദുരന്തം നടന്നത്. പത്തൊമ്പതുകാരിയായ ഹാര്‍ലി മോര്‍ഗനും-ഇരുപതുകാരനായ റിയാനന്‍ ബോട്രിക്സും തമ്മിലാണ് വെള്ളിയാഴ്ച ടെക്സാസിലെ ഓറഞ്ച് കൗണ്ടിയില്‍ വെച്ച് വിവാഹിതരായത്. വിവാഹ ചടങ്ങുകള്‍ക്കു ശേഷം റിസപ്ഷനു വേണ്ടി അഞ്ചുവരി പാതയായ ഹൈവേയിലേക്ക് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വരനാണ് വാഹനം ഓടിച്ചിരുന്നത്. ഇവരുടെ വാഹനം നിരവധി തവണ മറിഞ്ഞതിനു ശേഷമാണ് നിന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വധുവിന്റെ അമ്മയും സഹോദരിയും ഉള്‍പ്പെടെയുള്ളവര്‍ തൊട്ടുപിന്നിലായി ദുരന്തം നേരില്‍ കാണേണ്ടിവന്നു. ‘എനിക്ക് അവിടെ ഇരുന്ന് എന്റെ രണ്ടു മക്കളുടെയും മരണം കാണേണ്ടി…

Read More

വരുന്ന ബുധനാഴ്ച എന്റെ വിവാഹമാണ് ! രാവിലെ പത്ത് മണിക്ക് ശുഭ മുഹൂര്‍ത്തത്തില്‍ മാവേലിക്കര വെട്ടിയാര്‍ സെന്റ് തോമസ് മാര്‍ത്തോമാ പാരിഷ് ഹാളില്‍ വച്ചാണ് കല്യാണം; വധുവിന് ഒരു പ്രത്യേകതയുണ്ട്;നന്ദു മഹാദേവ പറയുന്നതിങ്ങനെ…

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് നന്ദു മഹാദേവ എന്ന ചെറുപ്പക്കാരന്റേത്. ഒരുകാല്‍ മുറിച്ച് മാറ്റേണ്ടിവന്നപ്പോഴും ഈ യുവാവ് തളര്‍ന്നില്ല. മറ്റുള്ളവര്‍ക്ക് പ്രചോദനമായി. സുഹൃത്തുക്കള്‍ക്കൊപ്പം യാത്രകള്‍ നടത്തുന്നതിന്റെ ചിത്രങ്ങളും നന്ദു ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇരുകാലില്‍ നടക്കാന്‍ പോകുകയാണെന്ന സന്തോഷവാര്‍ത്ത നന്ദു ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച മാവേലിക്കരയില്‍ നടക്കുന്ന ചടങ്ങില്‍ പ്രിയപ്പെട്ടവരെല്ലാം വരണമെന്നും യുവാവ് കുറിപ്പില്‍ പറയുന്നു. വരുന്ന ബുധനാഴ്ച തന്റെ വിവാഹമാണെന്നും വധു ഒരു തരത്തില്‍ പറഞ്ഞാല്‍ തനിക്ക് ലഭിക്കാന്‍ പോകുന്ന ജര്‍മ്മനിക്കാരനായ ഓട്ടോബോക്കിന്റെ മൂത്ത മകള്‍ 3R80 ആണെന്നും നന്ദു പേസ്ബുക്കില്‍ കുറിച്ചു. നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ് രാവിലെ പത്ത് മണിക്ക് ശുഭ മുഹൂര്‍ത്തത്തില്‍ മാവേലിക്കര വെട്ടിയാര്‍ സെന്റ് തോമസ് മാര്‍ത്തോമാ പാരിഷ് ഹാളില്‍ വച്ചാണ് കല്യാണം ഈ…

Read More

സ്വന്തം ആരാധകനെ രഹസ്യമായി വിവാഹം കഴിച്ച് ലോകത്തെ ഞെട്ടിച്ച് രാഖി സാവന്ത് ! ആരാണ് ആ ‘ഭാഗ്യവാന്‍’ എന്നറിയാം…

സ്വന്തം ആരാധകനെ വിവാഹം കഴിച്ച് ലോകത്തെ ഞെട്ടിച്ച് രാഖി സാവന്ത്. ഇക്കാര്യം രാഖി സാവന്ത് തന്നെ സ്ഥിരീകരിച്ചു.”ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. ഞാന്‍ എന്റെ ആരാധകനെ വിവാഹം കഴിച്ചു. എന്നെ യഥാര്‍ത്ഥമായി സ്‌നേഹിച്ച ഒരു ആരാധകനെ,” രാഖി സാവന്ത് പറഞ്ഞു. യുകെ ആസ്ഥാനമായുള്ള ബിസിനസുകാരനാണ് റിതേഷ് 36കാരനാണ് എന്ന് രാഖി സാവന്ത് വെളിപ്പെടുത്തി. ”എനിക്ക് ആരാധകരില്‍ നിന്ന് ഓരോ ദിവസവും നൂറുകണക്കിന് സന്ദേശങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ഈ ഒരു ദിവസം, എനിക്ക് വളരെ വിഷമം തോന്നി, ഒരു ആരാധകന്‍ എന്നോട് ചോദിച്ചു, ‘എന്തുകൊണ്ടാണ് ഇത്ര വിഷമത്തോടെ കാണപ്പെടുന്നത്?’ എന്ന്. ഞാന്‍ സ്തബ്ധയായി! ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ഞാന്‍ വിഷമിച്ചിരിക്കുകയാണ് എന്ന് എങ്ങനെ മനസിലായി എന്ന്. അതിനോട് അദ്ദേഹം പറഞ്ഞു, ‘നിങ്ങള്‍ക്ക് എന്തുതോന്നുന്നുവെന്ന് മനസിലാക്കാന്‍ എനിക്ക് സാധിക്കും. കാരണം ഞാന്‍ വളരെക്കാലമായി നിങ്ങളുടെ ആരാധകനാണ്.’ അപ്പോള്‍ എനിക്ക് അദ്ദേഹത്തോട് സ്‌നേഹം…

Read More

കല്യാണം മുടക്കികളായ ‘***കളുടെ’ ശ്രദ്ധയ്ക്ക് ! നാട്ടിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവരെ വീട്ടില്‍ കയറി അടിക്കുമെന്ന് ചുണക്കുട്ടികളുടെ ഫ്‌ളക്‌സ് ബോര്‍ഡ്

കല്യാണങ്ങള്‍ നടത്താന്‍ ഉത്സാഹിക്കുന്ന ബ്രോക്കര്‍മാര്‍ എല്ലാ നാട്ടിലുമുണ്ടെങ്കിലും അതിന്റെ പത്തിരട്ടിയാണ് കല്യാണം മുടക്കാന്‍ പണിയെടുക്കുന്ന വിരുതന്മാരുടെ എണ്ണം. ഈ സാഹചര്യത്തില്‍ ഇത്തരക്കാരെ വച്ചു പൊറുപ്പിക്കില്ലെന്ന് ശപഥമെടുത്തിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഫ്‌ളക്‌സിലെ ഉള്ളടക്കം ഇങ്ങനെ… കല്യാണം മുടക്കികളായ നാറികളുടെ ശ്രദ്ധയ്ക്ക്. നാട്ടിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവര്‍ ശ്രദ്ധിക്കുക…ആളെ തിരിച്ചറിഞ്ഞാല്‍ ആളിന്റെ പ്രായം.ജാതി,രാഷ്ട്രീയം,ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടില്‍ കയറി അടിക്കുന്നതാണ്.അത് ഏത് സുഹൃത്തിന്റെ അച്ഛനായാലും…തല്ലും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. നിങ്ങള്‍ക്കും വളര്‍ന്നു വരുന്ന മക്കളും കൊച്ചുമക്കളും ഉണ്ടെന്ന് ഓര്‍ക്കുക എന്ന് എടവിലങ്ങ് ചന്തയിലെ ചുണക്കുട്ടികള്‍. എന്തായാലും സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Read More

നടി വിഷ്ണുപ്രിയ വിവാഹിതയായി ! വരന്‍ പുതിയ ചിത്രത്തിലെ നായകന്‍; വിവാഹവിശേഷങ്ങള്‍ ഇങ്ങനെ…

മലയാള സിനിമയില്‍ ശ്രദ്ധേയയായ യുവനടി വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. ഈ മാസം 29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ വിരുന്നും നടക്കും.2007-ല്‍ ദിലീപ് നായകനായെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുപ്രിയ സിനിമയിലെത്തുന്നത്. നാങ്ക എന്ന ചിത്രത്തിലൂടെ തമിഴിയിലും താരം വേഷമിട്ടിട്ടുണ്ട്. നര്‍ത്തകി കൂടിയായ വിഷ്ണുപ്രിയ റിയാലിറ്റി ഷോകളിലും അവാര്‍ഡ് നിശകളിലും സീരിയലുകളിലും സജീവ സാന്നിദ്ധ്യമാണ്. വിഷ്ണുപ്രിയയുടെ വരന്‍ വിനയ് വിജയനും സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തില്‍ വിഷ്ണുപ്രിയയും അഭിനയിക്കുന്നുണ്ട്.

Read More

ഇതാണ് യഥാര്‍ഥ മനുഷ്യത്വം ! മകന്‍ ചെയ്ത തെറ്റിനു പ്രായശ്ചിത്തമായി കാമുകിയായിരുന്ന യുവതിക്കു കതിര്‍മണ്ഡപം ഒരുക്കി പിതാവ്; ഒപ്പം മകന്റെ സ്വത്തും; കോട്ടയം സ്വദേശിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് ലോകം…

കോട്ടയം:മകന്‍ ചെയ്ത തെറ്റിന് പിതാവ് ചെയ്ത പ്രായശ്ചിത്തം സമാനതകളില്ലാത്തതാവുകയാണ്. തിരുനക്കര സ്വദേശി പ്രവൃത്തിയില്‍ കൈയ്യടിക്കുകയാണ് സമൂഹവും സാമൂഹ്യ മാധ്യമങ്ങളും. ദുരഭിമാനക്കൊലയുടെ പേരില്‍ മാതാപിതാക്കള്‍ വില്ലന്മാരാകുന്ന കാലത്ത് കരുതലിന്റെയും സ്‌നേഹത്തിന്റെയും പര്യായമായി മാറിക്കഴിഞ്ഞു ഇദ്ദേഹം. തിരുനക്കര സ്വദേശി ഷാജിയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മകന്റെ കാമുകിയായിരുന്ന യുവതിയെ പിതാവിന്റെ സ്ഥാനത്തു നിന്ന് കതിര്‍ മണ്ഡപത്തിലേക്കു കൈപിടിച്ചു കയറ്റിയത്. തിരുനക്കര മഹാദേവര്‍ ക്ഷേത്രത്തില്‍ ഞായര്‍ രാവിലെയാണ് അപൂര്‍വത നിറഞ്ഞ വിവാഹം നടന്നത്. വിവാഹചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ആറു വര്‍ഷം മുന്‍പ് പ്ലസ്ടുവിനു പഠിക്കുന്ന സമയത്താണ്, ഇദ്ദേഹത്തിന്റെ മകന്‍ സഹപാഠിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. നാടുവിട്ട ഇരുവരെയും പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ തിരികെ കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതോടെ പ്രായപൂര്‍ത്തിയായശേഷം വിവാഹം നടത്തിക്കൊടുക്കാമെന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് യുവാവിന്റെ പിതാവ് കോട്ടയത്തെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നതിനു ശേഷം തുടര്‍പഠനത്തിന് അവസരമൊരുക്കി. ഇതിനിടെ മകന്‍…

Read More

വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ സാഹസികമായി കാമുകിയെ വിവാഹം കഴിച്ചു ! ഒരു മണിക്കൂറിന് ശേഷം ഉപേക്ഷിച്ചു; സിനിമയില്‍ പോലും കാണാന്‍ കഴിയാത്ത സംഭവങ്ങള്‍ ഇങ്ങനെ…

വെല്ലൂര്‍: തങ്ങളുടെ പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ അതിസാഹസികമായി വിവാഹിതരായ കാമുകി-കാമുകന്മാര്‍ ഒരു മണിക്കൂറിന് ശേഷം വേര്‍പിരിഞ്ഞു. തമിഴ്നാട്ടില്‍ വെല്ലൂരിരിലാണ് നാടകീയ വിവാഹവും പിന്നാലെ വിവാഹമോചനവും നടന്നത്. വെല്ലൂരിലെ മുന്‍സിപ്പല്‍ കൗണ്‍സിലറായ സെല്‍വ ബാലാജിയും സഹപ്രവര്‍ത്തകയായ യുവതിയും തമ്മിലാണ് പ്രണയ വിവാഹം നടന്നത്. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഇരുവരും വേര്‍പിരിയുകയായിരുന്നു വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രിസ്ത്യന്‍ പള്ളിയില്‍ വിവാഹം നടന്നത്. ആറു മാസത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. പ്രണയാഭ്യര്‍ത്ഥന നടത്തി ബന്ധം വിവാഹത്തിലെത്തിച്ചതും സെല്‍വ ആയിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇടപെട്ടതോടെ ഒരു മണിക്കൂര്‍ കൊണ്ട് ഭാര്യയെ വേണ്ടെന്ന് സെല്‍വ തന്നെ തീരുമാനമെടുക്കുകയായിരുന്നു. ഇവരുടെ വിവാഹ വാര്‍ത്ത അറിഞ്ഞ് വീട്ടുകാര്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. വീട്ടുകാര്‍ എത്തി ഇരുവരെയും നിര്‍ബന്ധിച്ചതോടെ വീട്ടുകാര്‍ക്ക് ഒപ്പം പോയി. പിന്നാലെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് യുവതി പോലീസില്‍ പരാതി…

Read More

അംഗരക്ഷകയില്‍ നിന്നും പട്ടമഹിഷിപദത്തിലേക്ക് ! അംഗരക്ഷകയായ യുവതിയെ ജീവിത സഖിയാക്കി ലോകത്തെ ഞെട്ടിച്ച് തായ് രാജാവ്…

ബാങ്കോക്ക്: തായ്‌ലന്‍ഡിന്റെ പുതിയ രാജാവ് മഹാ വജിറലോങ്കോണിന്റെ പട്ടാഭിഷേകത്തിനായി രാജ്യം തയ്യാറെടുത്തിരിക്കുമ്പോള്‍ അപ്രതീക്ഷിതമായ പ്രവൃത്തിയിലൂടെ രാജാവ് ഏവരെയും ഞെട്ടിച്ചു. കിരീടധാരണത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ തന്റെ വ്യക്തി സുരക്ഷയ്ക്കായി നിയമിക്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളെ ജീവിത സഖിയാക്കിയാണ് രാജാവ് ലോകത്തെത്തന്നെ അമ്പരപ്പിച്ചത്.സുദിത രാജ്ഞി എന്ന പേരിലാകും പുതിയ രാജ്ഞി അറിയപ്പെടുക. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ രാജകുടുംബം തളളി. ഭരണഘടനാപ്രകാരമുള്ള രാജവാഴ്ച നിലനില്‍ക്കുന്ന രാജ്യമായ തായ്‌ലന്‍ഡില്‍ നിയമാനുസൃതമായാണ് 66 കാരനായ മഹാ വാജിറാലോങ്കോണിനെ രാജാവായി തിരഞ്ഞെടുത്തത്. രാമ (പത്താമന്‍) എന്ന പേരിലായിരിക്കും തായ്‌ലന്‍ഡിലെ പുതിയ രാജാവ് ഇനി മുതല്‍ അറിയപ്പെടുക. മഹാ വാജിറാലോങ്കോണിന്റെ നാലാമത്തെ വിവാഹമാണിത്. ആശ്ചര്യത്തോടു കൂടിയാണ് തായ്‌ലന്‍ഡിലെ ജനങ്ങള്‍ തങ്ങളുടെ പുതിയ രാജാവിന്റെ വിവാഹവാര്‍ത്ത കേട്ടത്. ഊഹാപോഹങ്ങള്‍ പ്രചരിച്ചതോടെ രാജകുടുംബം തന്നെ സ്ഥിരീകരണവുമായി രംഗത്തെത്തി. രാജകുടുംബം ഔദ്യോഗിക വിജ്ഞാപനത്തോടോപ്പം പുതിയ രാജാവിന്റെ വിവാഹ ഫോട്ടോകള്‍…

Read More

കല്യാണസദ്യ ഒരുക്കാന്‍ വെള്ളമില്ലാതെ വന്നപ്പോള്‍ വിവാഹം വരന്റെ വീട്ടില്‍ വച്ച് ! ആചാരം തെറ്റിച്ചു നടന്ന വിവാഹത്തിന്റെ വേദിയില്‍ പിന്നീട് സംഭവിച്ച കാര്യങ്ങള്‍ ഇങ്ങനെ…

കല്യണ സദ്യ ഒരുക്കാന്‍ വെള്ളമില്ലാതെ വന്നപ്പോള്‍ അറ്റകൈ പ്രയോഗവുമായി വധുവിന്റെയും വരന്റെയും വീട്ടുകാര്‍. വധുവിന്റെ വീട്ടില്‍ വച്ചു നടക്കേണ്ട വിവാഹം ഒടുവില്‍ വരന്റെ വീട്ടില്‍ വച്ചു നടത്തുകയായിരുന്നു. വേടെഗൗഡ സമുദായത്തിലെ പതിവു തെറ്റിച്ചാണ് മരക്കടവില്‍ നാഗേഷിന്റെയും ശോഭയുടെയും വിവാഹം നടന്നത്. പനവല്ലി മിച്ചഭൂമിയിലെ ചിന്നപ്പയുടെയും അമ്മിണിയുടെയും മകളാണ് ശോഭ. ഈസ്റ്റ് മരക്കടവ് കുള്ളക്കരിയില്‍ എങ്കിട്ടന്റെയും അമ്മിണിയുടെയും മകനാണ് നാഗേഷ്. വരനും സംഘവും വധുവിന്റെ വീട്ടിലെത്തി വിവാഹം നടത്തി വരന്റെ വീട്ടിലേക്കു മടങ്ങുകയാണു പതിവ്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പനവല്ലി മിച്ചഭൂമിയില്‍ വാഹനത്തിലാണ് പ്രദേശവാസികള്‍ കുടിവെള്ളമെത്തിക്കുന്നത്. കല്യാണം ഉറപ്പിച്ചതിനു ശേഷം വരള്‍ച്ച രൂക്ഷമാവുകയും പനവല്ലി കോളനിയിലും പരിസരങ്ങളിലും ജലക്ഷാമം ഏറുകയും ചെയ്തു. നൂറോളം കൂടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവിടെ കുടിവെള്ളമെത്തിക്കുന്ന പാല്‍വെളിച്ചം പദ്ധതിയില്‍ പല ദിവസവും വെള്ളമുണ്ടാവാറില്ലെന്ന് വധുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. വെള്ളമില്ലാതെ കല്യാണം നടത്തുന്നത് വെല്ലുവിളിയായപ്പോള്‍ കല്യാണം നീട്ടിവയ്ക്കാമെന്നാണ്…

Read More