അബദ്ധത്തില്‍ കാറിടിച്ച് നായ്ക്കുട്ടി മരിച്ചു ! പ്രായശ്ചിത്തമായി നിര്‍ധന കുടുബത്തിന് വീട് വച്ച് നല്‍കാനൊരുങ്ങി യുവാവ്…

സ്വന്തം കാറിടിച്ച് കാറിടിച്ച് നായ്ക്കുട്ടി മരണമടഞ്ഞ സംഭവത്തില്‍ പ്രായശ്ചിത്തം ചെയ്യാനൊരുങ്ങി യുവാവ്. കാവനൂര്‍ സ്വദേശിയായ യുവാവാണ് ചെമ്പാപറമ്പിലെ അഞ്ചംഗ കുടുംബത്തിന് 6.5 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീട് നിര്‍മിച്ചു നല്‍കാനൊരുങ്ങുന്നത്. പക്ഷിമൃഗാദികള്‍ക്ക് ഭക്ഷണം നല്‍കുന്ന കൂട്ടായ്മയായ നന്മയും അരീക്കോട് ജനമൈത്രി പൊലീസും പങ്കാളികളാകും. കഴിഞ്ഞ മാസം 27ന് കോഴിക്കോട് അരീക്കോട് ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് അബദ്ധത്തില്‍ കാര്‍ ഇടിച്ച് തെരുവു നായ്ക്കുട്ടി ചത്തത്. ശ്രദ്ധിക്കാതെ കാര്‍ കടന്നു പോയി. സംഭവം കണ്ടുനിന്ന പത്തനാപുരം സ്വദേശി അമല്‍ അബ്ദുല്ല, നായ്ക്കുട്ടിയുടെ മൃതദേഹത്തിന് കാവലിരിക്കുന്ന അമ്മ നായയുടെ പടം സഹിതം സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പ് വൈറലായിരുന്നു. കാര്‍ നമ്പറും കൊടുത്തിരുന്നു. കുറിപ്പ് ശ്രദ്ധയില്‍പെട്ട നന്മ കൂട്ടായ്മയാണ് പൊലീസില്‍ പരാതിപ്പെട്ടത്. അന്വേഷണത്തില്‍ കാവനൂര്‍ സ്വദേശിയുടേതാണ് വാഹനമെന്ന് കണ്ടെത്തി. തുടര്‍ന്ന് വാഹനയുടമയുമായി ബന്ധപ്പെട്ടപ്പോള്‍ മനഃപൂര്‍വം ചെയ്തതല്ലെന്നും എന്തു പ്രായശ്ചിത്തം ചെയ്യാനും തയാറാണെന്നും…

Read More

ഇതാണ് യഥാര്‍ഥ മനുഷ്യത്വം ! മകന്‍ ചെയ്ത തെറ്റിനു പ്രായശ്ചിത്തമായി കാമുകിയായിരുന്ന യുവതിക്കു കതിര്‍മണ്ഡപം ഒരുക്കി പിതാവ്; ഒപ്പം മകന്റെ സ്വത്തും; കോട്ടയം സ്വദേശിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് ലോകം…

കോട്ടയം:മകന്‍ ചെയ്ത തെറ്റിന് പിതാവ് ചെയ്ത പ്രായശ്ചിത്തം സമാനതകളില്ലാത്തതാവുകയാണ്. തിരുനക്കര സ്വദേശി പ്രവൃത്തിയില്‍ കൈയ്യടിക്കുകയാണ് സമൂഹവും സാമൂഹ്യ മാധ്യമങ്ങളും. ദുരഭിമാനക്കൊലയുടെ പേരില്‍ മാതാപിതാക്കള്‍ വില്ലന്മാരാകുന്ന കാലത്ത് കരുതലിന്റെയും സ്‌നേഹത്തിന്റെയും പര്യായമായി മാറിക്കഴിഞ്ഞു ഇദ്ദേഹം. തിരുനക്കര സ്വദേശി ഷാജിയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മകന്റെ കാമുകിയായിരുന്ന യുവതിയെ പിതാവിന്റെ സ്ഥാനത്തു നിന്ന് കതിര്‍ മണ്ഡപത്തിലേക്കു കൈപിടിച്ചു കയറ്റിയത്. തിരുനക്കര മഹാദേവര്‍ ക്ഷേത്രത്തില്‍ ഞായര്‍ രാവിലെയാണ് അപൂര്‍വത നിറഞ്ഞ വിവാഹം നടന്നത്. വിവാഹചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ആറു വര്‍ഷം മുന്‍പ് പ്ലസ്ടുവിനു പഠിക്കുന്ന സമയത്താണ്, ഇദ്ദേഹത്തിന്റെ മകന്‍ സഹപാഠിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. നാടുവിട്ട ഇരുവരെയും പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ തിരികെ കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതോടെ പ്രായപൂര്‍ത്തിയായശേഷം വിവാഹം നടത്തിക്കൊടുക്കാമെന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് യുവാവിന്റെ പിതാവ് കോട്ടയത്തെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നതിനു ശേഷം തുടര്‍പഠനത്തിന് അവസരമൊരുക്കി. ഇതിനിടെ മകന്‍…

Read More