ലൈംഗികചൂഷണമുള്‍പ്പെടെ എല്ലാത്തരം പീഡനങ്ങളും അനുഭവിച്ചു തന്നെയാ ഞാനും വന്നത്; പാകിസ്ഥാനിലെ ആദ്യം ട്രാന്‍സ്‌ജെന്‍ഡര്‍ അവതാരകയായ മാര്‍വിയ മാലിക് എന്ന 21കാരിക്ക് പറയാനുള്ളത്…

പാകിസ്ഥാനിലെ ആദ്യം ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്ത അവതാരക എന്ന നിലയിലാണ് മാര്‍വിയ മാലിക് ലോകശ്രദ്ധ പിടിച്ചു പറ്റുന്നത്. കോഹിനൂര്‍ ന്യൂസ് എന്ന പ്രാദേശിക ചാനലാണ് മാവിയെ തങ്ങളുടെ വാര്‍ത്ത അവതാരികയായി നിയമിച്ചുകൊണ്ട് ലോകത്തിനു മുന്നില്‍ പാകിസ്താന് ഖ്യാതി നേടിക്കൊടുത്തത്. പാകിസ്താനില്‍ നിന്നും മാത്രമല്ല, ലോകത്തിന്റെ പല കോണില്‍ നിന്നും മാര്‍വിയ മാലികിനെ തേടി അഭിനന്ദനങ്ങള്‍ വരികയാണ്. ഈ അഭിനന്ദനങ്ങള്‍ എല്ലാം ഏറ്റുവാങ്ങുമ്പോഴും മാര്‍വിയ താന്‍ ഇവിടെവരെ എത്തിയ മുന്‍കാല അനുഭവങ്ങളെക്കുറിച്ച് പറയുകയാണ്. ലോകത്തെല്ലായിടത്തും ട്രാന്‍സ്ജെന്‍ഡറുകള്‍ അനുഭവിക്കുന്ന ദുരിതങ്ങളിലൂടെത്തന്നെയാണ് താനും കടന്നുവന്നതെന്ന് ഈ 21കാരി വ്യക്തമാക്കുന്നു. ‘ഇന്ത്യയിലും ബംഗ്ലാദേശിലുമൊക്കെ നടക്കുന്നതുപോലെ പാകിസ്താനിലും ട്രാന്‍സ്‌ജെന്‍ഡറുകള്‍ പല ഭീഷണികളും നേരിടേണ്ടി വരുന്നുണ്ട്. കൊല ചെയ്യപ്പെടുന്നവര്‍, ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നവര്‍, ലൈംഗിക ജോലി നിര്‍ബന്ധപൂര്‍വം ചെയ്യേണ്ടി വരുന്നവര്‍, തെരുവ് നര്‍ത്തകരായി മാറേണ്ടി വരുന്നവര്‍, യാചകരായി തീരേണ്ടി വരുന്നവര്‍, മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുന്നവര്‍; എന്നിങ്ങനെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഒട്ടും…

Read More