മാ​സ​പ്പ​ടി കേ​സി​ൽ സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു; പിണറായിയുടെ അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു

തിരുവനന്തപുരം: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ അപ്പീൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു.

സി​എം​ആ​ർ​എ​ൽ – എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ മു​ൻ ഉ​ത്ത​ര​വി​നെ​തി​രെ​യു​ള്ള അ​പ്പീ​ലി​ൽ പ്ര​തി​ഭാ​ഗ​ത്തി​നാ​യി ഹാജരായത് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ നീണ്ട നിര. സിം​ഗി​ൾ ബെ​ഞ്ചി​നെ സ​മീ​പി​ച്ച മു​ൻ സി​പി​എം നേ​താ​വ് കെ. ​എം. ഷാ​ജ​ഹാ​ന് കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ളാ​ണു​ള്ള​തെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു

പി​ണ​റാ​യി വി​ജ​യ​നാ​യി സു​പ്രീം​കോ​ട​തി​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ സി​ദ്ധാ​ർ​ത്ഥ് ലൂ​ത്ര ഓ​ൺ​ലൈ​ൻ വ​ഴി ഹാ​ജ​രാ​യ​പ്പോ​ൾ, അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ ടി. ​വീ​ണ, മ​രു​മ​ക​നും നേ​താ​വു​മാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ​ക്കാ​യി പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. എ​ൻ. ഹ​രി​ഹ​ര​ൻ ഹാ​ജ​രാ​യി. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളൊ​ന്നും കേ​സി​ൽ നി​ല​നി​ൽ​ക്കു​ന്നി​ല്ലെ​ന്ന് പി​ണ​റാ​യി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ക​മ്പ​നി ആ​ക്ട് പ്ര​കാ​ര​മു​ള്ള ചി​ല കാ​ര്യ​ങ്ങ​ളി​ൽ എ​സ്എ​ഫ്ഐ​ഒ​ക്ക് മാ​ത്ര​മേ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​കൂ. ഇ​ഡി ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടാ​നാ​വി​ല്ല. കെ.​എം. ഷാ​ജ​ഹാ​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​ണെ​ന്നും, ഹ​ർ​ജി ന​ൽ​കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് യാ​തൊ​രു നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​വു​മി​ല്ലെ​ന്നും വീ​ണ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

ഹ​ർ​ജി​ക്കാ​ര​ന് രാ​ഷ്ട്രീ​യ അ​ജ​ണ്ട​യു​ണ്ടെ​ന്ന പ്ര​തി​ഭാ​ഗ വാ​ദ​ത്തോ​ട്, “ഹ​ർ​ജി​ക്കാ​ര​ൻ നി​ല​വി​ൽ ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ന​ല്ല​ല്ലോ” എ​ന്ന് കോ​ട​തി വാ​ക്കാ​ൽ ചോ​ദി​ച്ചു. കേ​സി​ൽ വാ​ദം കൂ​ടു​ത​ൽ വി​ശ​ദ​മാ​യി തു​ട​രും.

Related posts

Leave a Comment