മാ​സ​പ്പ​ടി കേ​സി​ൽ സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു; പിണറായിയുടെ അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു

തിരുവനന്തപുരം: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ അപ്പീൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. സി​എം​ആ​ർ​എ​ൽ – എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ മു​ൻ ഉ​ത്ത​ര​വി​നെ​തി​രെ​യു​ള്ള അ​പ്പീ​ലി​ൽ പ്ര​തി​ഭാ​ഗ​ത്തി​നാ​യി ഹാജരായത് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ നീണ്ട നിര. സിം​ഗി​ൾ ബെ​ഞ്ചി​നെ സ​മീ​പി​ച്ച മു​ൻ സി​പി​എം നേ​താ​വ് കെ. ​എം. ഷാ​ജ​ഹാ​ന് കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ളാ​ണു​ള്ള​തെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു പി​ണ​റാ​യി വി​ജ​യ​നാ​യി സു​പ്രീം​കോ​ട​തി​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ സി​ദ്ധാ​ർ​ത്ഥ് ലൂ​ത്ര ഓ​ൺ​ലൈ​ൻ വ​ഴി ഹാ​ജ​രാ​യ​പ്പോ​ൾ, അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ ടി. ​വീ​ണ, മ​രു​മ​ക​നും നേ​താ​വു​മാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ​ക്കാ​യി പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. എ​ൻ. ഹ​രി​ഹ​ര​ൻ ഹാ​ജ​രാ​യി. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളൊ​ന്നും…

Read More