യുവതിയെ പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ ! പിന്നീട് ലോഡ്ജുകളില്‍ എത്തിച്ച് വിവാഹവാഗ്ദാനം നല്‍കി പതിവായി പീഡനം; മധ്യവയസ്‌കന്‍ അറസ്റ്റില്‍…

വിവാഹ വാഗ്ദാനം നല്‍കി യുവതിയ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഗുരുവായൂര്‍ തേക്കേനട വാകയില്‍ മഠം പത്മനാഭനെ (54)യാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെയാണ് ഇയാള്‍ നിരവധി തവണ പീഡനത്തിനിരയാക്കിയത്.

വിവാഹ വാഗ്ദാനം നല്‍കിയ ശേഷം യുവതിയെ വിവിധ ലോഡ്ജുകളിലെത്തിച്ചാണ് പീഡിപ്പിച്ചു കൊണ്ടിരുന്നത്.

പരാതിക്കാരി ഏഴ് മാസം മുന്‍പാണ് പത്മനാഭനെ പരിചയപ്പെട്ടത്. വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് പലതവണ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഇയാള്‍ യുവതിയുടെ സ്വര്‍ണം വാങ്ങി പണയം വയ്ക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു.

ബാങ്ക് അക്കൗണ്ടില്‍ നിന്ന് എട്ടേകാല്‍ ലക്ഷത്തോളം രൂപ കൈപ്പറ്റിയത് തിരിച്ചുനല്‍കിയിട്ടില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു.

Related posts

Leave a Comment