തുര്‍ക്കി-ഗ്രീസ് അതിര്‍ത്തിയില്‍ തണുത്തുറഞ്ഞ് 12 മൃതദേഹങ്ങള്‍ ! കുടിയേറ്റക്കാര്‍ യൂറോപ്പിന്റെ അതിര്‍ത്തികളില്‍ പിടഞ്ഞു വീഴുമ്പോള്‍…

ഇന്ത്യന്‍ കുടുംബം അമേരിക്ക-കാനഡ അതിര്‍ത്തിയില്‍ തണുത്തുറഞ്ഞ് മരിച്ച വാര്‍ത്തയ്ക്കു പിന്നാലെ സമാനമായ മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. തുര്‍ക്കി-ഗ്രീസ് അതിര്‍ത്തിയില്‍ മരവിച്ചു മരിച്ച പന്ത്രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. യൂറോപ്പിലേക്ക് കുടിയേറുന്നതിനിടെ ഗ്രീക്ക് അതിര്‍ത്തി സേന തിരിച്ചയച്ച 22 കുടിയേറ്റക്കാരില്‍ 12 പേരുടെ മൃതദേഹങ്ങളാണ് ഇപ്സാല ബോര്‍ഡര്‍ ക്രോസിംഗിന് സമീപം കണ്ടെത്തിയതെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്ലു ട്വീറ്റ് ചെയ്തു. മൃതദേഹങ്ങളുടെ മങ്ങിയ ഫോട്ടോകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മൃതദേഹങ്ങളില്‍ വളരെക്കുറച്ച് വസ്ത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഇവരുടെ ചെരുപ്പുകളോ മറ്റോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുടിയേറ്റക്കാരോടുള്ള ഗ്രീക്ക് അതിര്‍ത്തി സേനയുടെ ക്രൂരതകള്‍ വ്യക്തമാക്കുന്നതാണ് സംഭവമെന്നും യൂറോപ്യന്‍ യൂണിയന്‍ ഇവരുടെ പെരുമാറ്റത്തില്‍ മനുഷ്യത്വപരമായ നിലപാടുകളൊന്നും തന്നെ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭയാര്‍ഥികളോട് തികച്ചും മനുഷ്യത്വരഹിതമായ സമീപനമാണ് ഗ്രീസിനുള്ളതെന്നത് നാളുകളായി വിവിധ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ആരോപണമാണ്. മധ്യേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള…

Read More

ചൈനയുടെ കിരാത നടപടിയില്‍ പ്രതിഷേധിച്ച് ഹോങ്കോംഗുകാര്‍ മാതൃരാജ്യം ഉപേക്ഷിക്കുമോ ?ദശലക്ഷക്കണക്കിന് ഹോങ്കോംഗുകാര്‍ക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചേക്കും; ജനുവരി മുതല്‍ ഹോങ്കോംഗുകാര്‍ ബ്രിട്ടനിലേക്കൊഴുകുമെന്ന് സൂചന…

ഹോങ്കോംഗുകാര്‍ മാതൃരാജ്യം ഉപേക്ഷിക്കുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ഉയരുന്നത്. ബ്രിട്ടന്‍-ചൈന അന്താരാഷ്ട്ര കരാറിന് പുല്ലുവില കല്‍പ്പിച്ച് ഹോങ്കോംഗിനെ തങ്ങളുടെ ഉരുക്കു മുഷ്ടിയിലാക്കാന്‍ ചൈന തുനിഞ്ഞിറങ്ങിയപ്പോള്‍ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഹോങ്കോംഗ്് ജനതയ്ക്ക് ഒരു വാഗ്ദാനം നല്‍കിയിരുന്നു. ബ്രിട്ടീഷ് ഓവര്‍സീസ് പാസ്സ്‌പോര്‍ട്ടുള്ള ഹോങ്കോംഗ് സ്വദേശികള്‍ക്ക് ബ്രിട്ടീഷ് പൗരത്വം എന്നതായിരുന്നു ആ വാഗ്ദാനം. ഇത് യാഥാര്‍ത്ഥ്യമാകുവാന്‍ പോവുകയാണ്. വരുന്ന ജനുവരി മുതല്‍ ബ്രിട്ടനിലേക്ക് വരാന്‍ തയ്യാറാകുന്ന ഹോങ്കോംഗുകാര്‍ക്ക് വിസ നല്‍കി തുടങ്ങും. ചുരുങ്ങിയത് അഞ്ചു ലക്ഷം പേരെങ്കിലും ആദ്യവര്‍ഷം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം ഹോങ്കോംഗുകാര്‍ ബ്രിട്ടനിലേക്ക് കുടിയേറും എന്നും പ്രതീക്ഷിക്കുന്നുണ്ട്. ബ്രിട്ടീഷ് നാഷണല്‍ (ഓവര്‍സീസ്) പൗരന്മാര്‍ക്കും ഹോങ്കോംഗില്‍ താമസിക്കുന്ന അവരുടെ ബന്ധുക്കള്‍ക്കും ബ്രിട്ടനില്‍ താമസിക്കുനതിനും ജോലിചെയ്യുന്നതിനും അനുവാദം നല്‍കുന്ന വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള നടപടികള്‍ ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്. ഏകദേശം 30…

Read More