നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു: ആദ്യ ആറ് പ്രതികൾ കുറ്റക്കാർ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​ട്ടാം പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പി​നെ വെ​റു​തെ വി​ട്ടു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ പ​ള്‍​സ​ര്‍ സു​നി​യ​ട​ക്ക​മു​ള്ള ആ​റു​പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ദി​ലീ​പി​നെ വെ​റു​തെ​വി​ട്ടു​കൊ​ണ്ടു​ള്ള വി​ധി പ്ര​സ്താ​വി​ച്ച​ത്. കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത പ​ൾ​സ​ർ സു​നി​യ​ട​ക്കം ആ​റു പ്ര​തി​ക​ൾ​ക്കെ​തി​രെ കൂ​ട്ട ബ​ലാ​ത്സം​ഗം ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ഗൂ​ഡാ​ലോ​ച​ന എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ദി​ലീ​പ് എ​ട്ടാം പ്ര​തി​യാ​യ കേ​സി​ല്‍ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സ് ചൊ​വ്വാ​ഴ്ച​യാ​ണ് വി​ചാ​ര​ണ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. സം​ഭ​വം ന​ട​ന്ന് എ​ട്ടു​വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി​വ​രു​ന്ന​ത് .

Read More

ന​ടി​യെ ആ​ക്ര​മി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളു​ടെ പ്ലാ​നിം​ഗോ?​ദി​ലീ​പി​ന് ആ​ദ്യ കു​രു​ക്ക് വീ​ണ​ത് മ​ഞ്ജു വാ​ര്യ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ലോ‍? ദി​ലീ​പി​നെ മു​ന്നി​ലി​രു​ത്തി തു​റ​ന്ന​ടി​ച്ചു ഇ​ത് ‘ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന’​യെ​ന്ന്

തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ർ നാ​യി​ക​യെ ത​ട്ടി​ക്കൊ​ണ്ട്പോ​യി ഓ​ടു​ന്ന വാ​ഹ​ന​ത്തി​ൽ​വ​ച്ച് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു. 2017 ഫെ​ബ്രു​വ​രി 18-ന് ​നാ​ടു​ണ​ർ​ന്ന​ത് ഈ ​ഞെ​ട്ടി​പ്പി​ക്കു​ന്ന വാ​ർ​ത്ത കേ​ട്ടാ​ണ്. നാ​ലാം നാ​ൾ അ​ക്ര​മി പി​ടി​യി​ൽ. കൊ​ടും ക്രൂ​ര​ത​യ്ക്ക് പി​ന്നി​ൽ വ്യ​ക്ത​മാ​യ പ്ലാ​നിം​ഗും ഗൂ​ഡാ​ലോ​ച​ന​യും ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ആ​ദ്യ ഭാ​ര്യ മ​ഞ്ജു വാ​ര്യ​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ ദി​ലീ​പി​നു​ള്ള ആ​ദ്യ കു​രു​ക്ക് വീ​ണു. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം കൊ​ച്ചി​യി​ലെ ദ​ർ​ബാ​ർ ഹാ​ളി​ൽ ചേ​ർ​ന്ന സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യി​ലാ​യി​രു​ന്നു മ​ഞ്ജു​വി​ന്‍റെ പ്ര​തി​ക​ര​ണം. ഒ​രു​പാ​ട് സ​ങ്ക​ട​ത്തോ​ടെ​യും അ​തി​ലേ​റെ രോ​ഷ​ത്തോ​ടെ​യു​മാ​ണ് ന​മ്മ​ളെ​ല്ലാ​വ​രും ഇ​ന്നി​വി​ടെ വ​ന്നി​രി​ക്കു​ന്ന​ത്. വാ​ക്കു​ക​ളി​ല്‍ കൂ​ടി പ​റ​യാ​ന്‍ പ​റ്റു​ന്ന വി​കാ​ര​മാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ല. എ​ന്റെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തി​നാ​ണ് ഈ ​അ​നു​ഭ​വം വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ഞ​ങ്ങ​ള്‍ ആ ​കു​ട്ടി​യെ പോ​യി ക​ണ്ടു. ഈ ​സാ​ഹ​ച​ര്യ​ത്തെ ആ ​കു​ട്ടി നേ​രി​ട്ട മ​നോ​ധൈ​ര്യ​ത്തേ​യും സ​മ​ചി​ത്ത​ത​യേ​യും ക​ണ്ട് ഞാ​ന്‍ പോ​ലും അ​ത്ഭു​ത​പ്പെ​ട്ടു. അ​തി​ല്‍ അ​വ​ളെ​ക്കു​റി​ച്ച്…

Read More

അവൾ ഇരയായ ദിനം; 2017 ഫെബ്രുവരി 17ന് രാത്രി 9ന് നടി നേരിട്ടത് സിനിമക്കഥയെ വെല്ലുന്ന സംഭവം; കേസിന്‍റെ നാൾവഴികളിലൂടെ

കൊച്ചി: 2017 ഫെ​ബ്രു​വ​രി പ​തി​നേ​ഴി​നാ​ണ് അ​ങ്ക​മാ​ലി അ​ത്താ​ണി​ക്ക് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ല്‍ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ദി​ലീ​പി​നെ പ്ര​തി​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. പി​ന്നീ​ട് തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജൂ​ലൈ 10ന് ​ന​ട​നെ അ​റ​സ്റ്റ് ചെ​യ്തു. അ​റ​സ്റ്റി​ന് പി​ന്നാ​ലെ ദി​ലീ​പി​ന്‍റെ അ​മ്മ​യി​ലെ അം​ഗ​ത്വം റ​ദ്ദ് ചെ​യ്തു. പൃ​ഥി​രാ​ജ്, ആ​സി​ഫ് അ​ലി ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​ന്മാ​രു​ടെ സ​മ്മ​ര്‍​ദ​ത്തി​ല്‍ ആ​യി​രു​ന്നു വേ​ഗ​ത്തി​ല്‍ ഒ​രു തീ​രു​മാ​നം അ​ന്നെ​ടു​ത്ത​ത് എ​ന്ന വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും ഫി​ലിം എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​ള​യും ദി​ലീ​പി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വം സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. 85 ദി​വ​സ​ത്തി​ന് ശേ​ഷം 2017 ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പി​ന് ജാ​മ്യം ല​ഭി​ച്ചു. ദി​ലീ​പും പ​ള്‍​സ​ര്‍ സു​നി​യും ഉ​ള്‍​പ്പെ​ടെ കേ​സി​ലാ​കെ പ​ത്ത് പ്ര​തി​ക​ളാ​ണ് വി​ചാ​ര​ണ നേ​രി​ട്ട​ത്. കേസിന്‍റെ നാൾവഴികളിലൂടെ…. 2017 ഫെ​​​ബ്രു​​​വ​​​രി 17 രാ​​​ത്രി 9: കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലൂ​​​ടെ ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന കാ​​​റി​​​ല്‍ യു​​​വ​​​ന​​​ടി…

Read More

വി​ധി​ക്കാ​യ് കാ​ത്ത് സി​നി​മാ മേ​ഖ​ല​യും നാ​ടും; ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി ഇ​ന്ന്; ദിലീപ് ഉൾപ്പെടെ പത്ത് പ്രതികൾ, ശിക്ഷ ആർക്കൊക്കെ

കൊ​ച്ചി: എട്ടുവർഷത്തിന് ശേഷം ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​ട്ടാം പ്ര​തി ന​ട​ൻ ദി​ലീ​പ് അ​ട​ക്കം 10 പ്ര​തി​ക​ൾ കു​റ്റ​ക്കാ​ര​ണോ എ​ന്ന​തി​ൽ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. രാ​വി​ലെ 11ന് ​ശേ​ഷ​മാ​യി​ര​ക്കും വി​ധി​യു​ണ്ടാ​വു​ക. കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത പ​ൾ​സ​ർ സു​നി​യ​ട​ക്കം ആ​റു പ്ര​തി​ക​ൾ​ക്കെ​തി​രെ കൂ​ട്ട ബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ഗൂ​ഢാ​ലോ​ച​ന കു​റ്റ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ലും സം​ഭ​വ​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക​നെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ക്കു​ന്ന എ​ട്ടാം പ്ര​തി ദി​ലീ​പി​നെ​തി​രെ​യും ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി​യി​രു​ന്നു.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: മ​ഞ്ജു വാ​ര്യ​രു​ടെ​യും എ​ഡി​ജി​പി ബി. ​സ​ന്ധ്യ​യു​ടെ​യും വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ്; ദി​ലീ​പ് വ്യാ​ജ ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഗൂ​ഡാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ൻ ദി​ലീ​പ് വ്യാ​ജ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ദി​ലീ​പി​നെ പൂ​ട്ട​ണം എ​ന്നാ​യി​രു​ന്നു വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ന്‍റെ പേ​ര്. ഗ്രൂ​പ്പി​ന്‍റെ സ്‌​ക്രീ​ൻ​ഷോ​ട്ടു​ക​ൾ പ്ര​ച​രി​പ്പു​വെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. മ​ഞ്ജു വാ​ര്യ​രു​ടെ​യും, എ​ഡി​ജി​പി ബി. ​സ​ന്ധ്യ​യു​ടെ​യും വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​ത്. സി​നി​മ മേ​ഖ​ല​യി​ൽ ദി​ലീ​പി​നെ​തി​രെ സം​സാ​രി​ച്ച​വ​രു​ടെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ ഗ്രൂ​പ്പി​ൽ ആ​ഡ് ചെ​യ്തു. താ​ൻ കേ​സി​ൽ അ​ന്യാ​യ​മാ​യി പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​താ​ണെ​ന്ന വാ​ദം ബ​ല​പ്പെ​ടു​ത്താ​നാ​ണ് ദി​ലീ​പ് വ്യാ​ജ ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു.

Read More

എ​ട്ടു​വ​ർ​ഷ​വും എ​ട്ടു കു​റ്റ​ങ്ങ​ളും… ന​ടി ആ​ക്ര​മ​ണ​ക്കേ​സി​ൽ വി​ധി തി​ങ്ക​ളാ​ഴ്ച; കേസിലെ എട്ടാം പ്രതിയായ ദി​ലീ​പി​നും നി​ർ​ണാ​യ​ക ദി​നം

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ ഓ​ടു​ന്ന വാ​ഹ​ന​ത്തി​ല്‍ യു​വ ന​ടി​യെ ആ​ക്ര​മി​ച്ച് ദ്യ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്ന കേ​സി​ല്‍ തി​ങ്ക​ളാ​ഴ്ച വി​ധി പ​റ​യും. ന​ട​ന്‍ ദി​ലീ​പ് കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​ണ്. കേ​സി​ല്‍ എ​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സ് വി​ധി പ​റ​യു​ന്ന​ത്. 2017 ഫെ​ബ്രു​വ​രി 17ന് ​അ​ങ്ക​മാ​ലി അ​ത്താ​ണി​ക്കു സ​മീ​പം യു​വ​ന​ടി​യു​ടെ കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ആ​ക്ര മി​ച്ച് അ​ശ്ലീ​ല​വീ​ഡി​യോ പ​ക​ര്‍​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. ത​ന്നെ​യും മ​റ്റൊ​രു ന​ടി​യെ​യും ചേ​ര്‍​ത്ത് അ​തി​ജീ​വി​ത ഗോ​സി​പ്പു​ക​ള്‍ പ്ര​ച​രി​പ്പി​ച്ചു എ​ന്നു ന​ട​ന്‍ ദി​ലീ​പ് സം​ശ​യി​ച്ചു. ഈ ​ബ​ന്ധം ആ​ദ്യ ഭാ​ര്യ​യെ അ​റി​യി​ച്ച​തോ​ടെ വി​വാ​ഹ​ബ​ന്ധം ത​ക​ര്‍​ന്നു. തു​ട​ര്‍​ന്ന് ദി​ലീ​പ് ഭീ​ഷ​ണി മു​ഴ ക്കു​ക​യും ഇ​ര​യു​ടെ ക​രി​യ​ര്‍ ത​ക​ര്‍​ക്കാ​ന്‍ പ​ല മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. അ​തി​ജീ​വി​ത​യെ മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്താ​നും അ​പ​മാ​നി​ക്കാ​നും ഒ​ന്നാം പ്ര​തി പ​ള്‍​സ​ര്‍ സു​നി​യു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. ന​ടി​യു​ടെ…

Read More