ഏ​ഴു മാ​സം പ്രാ​യ​മു​ള്ള മ​ക​ളെ വി​ദേ​ശ​ത്ത് വ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് മു​റി​വ് ! വി​ട്ടു​കി​ട്ടാ​ന്‍ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ​മ​ര​വു​മാ​യി അ​മ്മ

രാ​ജ്യം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തെ വ​ര​വേ​ല്‍​ക്കാ​നി​രി​ക്കു​മ്പോ​ള്‍ സ്വ​ന്തം മ​ക​ള്‍​ക്കാ​യി രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ​മ​ര​മി​രി​ക്കു​ക​യാ​ണ് ഒ​ര​മ്മ. ജ​ര്‍​മ​നി​യി​ല്‍ അ​ധി​കൃ​ത​ര്‍ സം​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ മ​ക​ള്‍​ക്ക് ഇ​ന്ത്യ​ന്‍ വം​ശ​ജ​ര്‍​ക്കൊ​പ്പം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​ണ് ഈ ​അ​മ്മ​യു​ടെ ആ​വ​ശ്യം. ജ​ന്ത​ര്‍​മ​ന്ത​റി​ല്‍ ചി​ല സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഇ​വ​ര്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്ന​ത്. മ​ക​ള്‍​ക്കാ​യി ക​ഴി​ഞ്ഞ 20 മാ​സ​ത്തി​ലേ​റെ​യാ​യി ധാ​ര ഷാ ​എ​ന്ന അ​മ്മ കാ​ത്തി​രി​ക്കു​ക​യാ​ണ്. ജോ​ലി​യു​ടെ ഭാ​ഗ​മാ​യി 2018ലാ​ണ് ധാ​ര​യും ഭ​ര്‍​ത്താ​വ് ഭാ​വേ​ഷും ജ​ര്‍​മ്മ​നി​യി​ലെ​ത്തു​ന്ന​ത്. 2021ലാ​ണ് മ​ക​ളു​ടെ ജ​ന​നം. ഏ​ഴു മാ​സം പ്രാ​യ​മു​ള​ള​പ്പോ​ള്‍ കു​ട്ടി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ത്ത് മു​റി​വു​ണ്ടാ​യി. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മു​റി​വ് ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന്റെ സൂ​ച​ന​യാ​ണെ​ന്ന് കാ​ട്ടി ഡോ​ക്ട​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ദ​മ്പ​തി​ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത് കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം ജ​ര്‍​മ്മ​ന്‍ അ​ധി​കൃ​ത​ര്‍ ഏ​റ്റെ​ടു​ത്തു. എ​ന്നാ​ല്‍ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്നെ​ന്ന് യാ​തൊ​രു തെ​ളി​വു​മി​ല്ലാ​യി​രു​ന്നു. മ​ക​ളെ വി​ട്ടു​കി​ട്ടാ​ന്‍ അ​ന്നു​മു​ത​ല്‍ ശ്ര​മി​ക്കു​ക​യാ​ണ് ഇ​വ​ര്‍. ഇ​ന്ത്യ​ന്‍ പൗ​ര​ന്‍ എ​ന്ന നി​ല​യി​ലു​ള​ള…

Read More

അഭയാര്‍ഥികളായി ജര്‍മനിയിലെത്തിയവര്‍ കൊള്ളയും കൊള്ളിവെപ്പും തൊഴിലാക്കി കോടീശ്വരന്മാരായി ! ജര്‍മന്‍ പോലീസിന്റെ റെയ്ഡില്‍ കുടുങ്ങിയത് നിരവധി അഭയാര്‍ഥി ഭീകരര്‍…

കുറ്റവാളി സംഘങ്ങളെ കണ്ടെത്തുന്നതിനായി ജര്‍മന്‍ പോലീസ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് നിരവധി അഭയാര്‍ഥി ഭീകരര്‍. 25 നഗരങ്ങൡ നടത്തിയ റെയ്ഡില്‍ പോലീസ് പിടികൂടിയ 67 പേരില്‍ 44 പേര്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളാണ്. ഇസ്ലാമിക ഭീകരര്‍ക്ക് ജര്‍മനിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു അഭയാര്‍ഥികളെ കേന്ദ്രീകരിച്ച് റെയ്ഡ് നടന്നത്. 2015-ല്‍ ഏയ്ഞ്ചല മെര്‍ക്കലിന്റെ തുറന്ന വാതില്‍ സമീപനത്തിലൂടെ അഭയാര്‍ത്ഥികളായി എത്തിയവരുടെ കൂട്ടത്തില്‍ പെട്ടവരാണിവര്‍. പിടികൂടിയവരില്‍ ഇവരെ കൂടാതെ 10 ജര്‍മ്മന്‍ സ്വദേശികള്‍, അഞ്ച് ജോര്‍ദ്ദാന്‍ പൗരന്മാര്‍, അഞ്ച് ലബനീസ് പൗരന്മാര്‍ എന്നിവരും ഉണ്ട്.ഇവരില്‍ രണ്ടുപേര്‍ക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി നേരിട്ട് ബന്ധമുള്ളതായി സംശയിക്കുന്നു. 2020 മെയ് മാസത്തില്‍, അപകടത്തില്‍ പെട്ട ഒരു കാറില്‍ നിന്നും മൂന്നു ലക്ഷം യൂറോ കണ്ടെടുത്തതാണ് ഇത്തരത്തിലൊരു വന്‍ റെയ്ഡിന് വഴിയൊരുക്കിയത്. വാഹനത്തിനുള്ളിലെ രഹസ്യ അറയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. ഏകദേശം…

Read More

അഫ്ഗാനില്‍ നിന്നും അമേരിക്ക ജര്‍മനിയിലെ ക്യാമ്പിലെത്തിച്ച 3000 സ്ത്രീകളില്‍ 2000 പേരും ഗര്‍ഭിണികള്‍ ! ഇവരുടെ അമേരിക്കന്‍ യാത്ര നീളുന്നതിന്റെ ആശങ്കയില്‍ ജര്‍മനി…

താ​ലി​ബാ​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ അ​ധി​കാ​രം പി​ടി​ച്ച​തി​നു പി​ന്നാ​ലെ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​മേ​രി​ക്ക ഒ​ഴി​പ്പി​ച്ച അ​ഫ്്ഗാ​ന്‍ പൗ​ര​ന്മാ​രെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ അ​മേ​രി​ക്ക​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക്യാ​മ്പു​ക​ളി​ലാ​ണെ​ത്തി​ച്ച​ത്. ഇ​തു​പ്ര​കാ​രം യൂ​റോ​പ്പി​ല്‍ പ​തി​നാ​യി​രം അ​ഫ്ഗാ​ന്‍ പൗ​ര​ന്മാ​ര്‍ ജ​ര്‍​മ്മ​നി​യി​ലെ റാം​സ്റ്റീ​ന്‍ എ​യ​ര്‍​ബേ​സി​ല്‍ എ​ത്തു​ക​യും ചെ​യ്തു. പ​ത്ത് ദി​വ​സ​ത്തി​ന​കം ഇ​വ​രെ ഇ​വി​ടെ നി​ന്നും മാ​റ്റാം എ​ന്ന ഉ​റ​പ്പി​ലാ​ണ് അ​ഭ​യാ​ര്‍​ത്ഥി​ക​ളെ ജ​ര്‍​മ്മ​നി​യി​ല്‍ എ​ത്തി​ച്ച​ത്. റാം​സ്റ്റീ​ന്‍ എ​യ​ര്‍​ബേ​സി​ലെ കി​ലോ​മീ​റ്റ​റു​ക​ള്‍ നീ​ള​മു​ള്ള റ​ണ്‍​വേ​യി​ല്‍ താ​ത്കാ​ലി​ക കൂ​ടാ​ര​ങ്ങ​ളി​ലാ​ണ് അ​ഭ​യാ​ര്‍​ത്ഥി​ക​ളെ പാ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. അ​ഭ​യാ​ര്‍​ത്ഥി​ക​ളി​ല്‍ മൂ​വാ​യി​ര​ത്തോ​ളം പേ​ര്‍ സ്ത്രീ​ക​ളാ​യി​രു​ന്നു. ഇ​വ​രി​ല്‍ ഗ​ര്‍​ഭി​ണി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​തു​വ​രെ ഇ​രു​പ​ത്തി​ര​ണ്ടോ​ളം പേ​ര്‍ ക്യാ​മ്പി​ല്‍ വ​ച്ച് കു​ട്ടി​ക​ള്‍ ജ​ന്‍​മം ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ പു​റ​ത്ത് വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​നു​സ​രി​ച്ച് ക്യാ​മ്പി​ലു​ള്ള മൂ​ന്നി​ല്‍ ര​ണ്ട് സ്ത്രീ​ക​ളും ഗ​ര്‍​ഭി​ണി​ക​ളാ​ണെ​ന്നാ​ണ്, അ​താ​യ​ത് ര​ണ്ടാ​യി​രം ഗ​ര്‍​ഭി​ണി​ക​ളെ​ങ്കി​ലും ജ​ര്‍​മ്മ​നി​യി​ലെ റാം​സ്റ്റീ​ന്‍ എ​യ​ര്‍​ബേ​സി​ല്‍ ഇ​പ്പോ​ഴു​ണ്ട്. റാം​സ്റ്റീ​ന്‍ എ​യ​ര്‍​ബേ​സി​നി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ള്‍​മു​ന​യി​ലാ​ണ് ഇ​പ്പോ​ള്‍ ക​ഴി​യു​ന്ന​ത്. ഇ​ത്ര​യും ഗ​ര്‍​ഭി​ണി​ക​ള്‍​ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ വേ​ണ്ട…

Read More

മഞ്ജു വാര്യര്‍ ജര്‍മനിയില്‍ പോയി സ്‌കിന്‍ ട്രീറ്റ്‌മെന്റ നടത്തിയോ ? ജര്‍മന്‍ ട്രിപ്പിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ…

നടി മഞ്ജുവാര്യര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.വീണ്ടും ചെറുപ്പമായി എന്നാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ടുള്ള ആരാധകരുടെ അഭിപ്രായം. അടിമുടി മാറ്റത്തോടെയായിരുന്നു മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള രണ്ടാം വരവ്. നടി ജര്‍മനിയില്‍ പോയി പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന തരത്തിലുള്ള പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇതിനെ കുറിച്ച് മഞ്ജു പ്രതികരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചര്‍ച്ചയെ കുറിച്ചുള്ള ചോദ്യത്തിന് താരം മറുപടി നല്‍കിയത്. ”മഞ്ജു വാര്യര്‍ ലോക്ഡൗണ്‍ കാലത്ത് ജര്‍മനിയില്‍ പോയി എന്തൊക്കെയോ സ്‌കിന്നിന് വേണ്ടി ചെയ്തു എന്ന് കേള്‍ക്കുന്നുണ്ടല്ലോ?” എന്നായിരുന്നു ചോദ്യം. ജര്‍മനിയോ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ”പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എങ്ങാണ്ട് പോയതാണ്. അല്ലാതെ ഞാന്‍ ജര്‍മനി കണ്ടിട്ട് കൂടിയില്ല. ലോക്ഡൗണ്‍ സമയത്ത്…

Read More

സ്ത്രീകള്‍ പുറത്തിറങ്ങി ജോലി ചെയ്യുന്നത് അംഗീകരിക്കാനാവില്ല ! ജര്‍മനിയില്‍ പാര്‍ക്കില്‍ ജോലി ചെയ്തിരുന്ന സ്ത്രീയെ കുത്തിവീഴ്ത്തി അഫ്ഗാന്‍യുവാവ്…

ജര്‍മനിയില്‍ ഒരു പാര്‍ക്കില്‍ ജോലി ചെയ്യുകയായിരുന്ന സ്ത്രീയെ കുത്തിക്കൊലപ്പെടുത്താന്‍ അഫ്ഗാന്‍കാരനായ യുവാവിന്റെ ശ്രമം. ബെര്‍ലിനിലെ വില്‍മേഴ്‌സ്ഡോര്‍ഫ് പ്രദേശത്തെ ഒരു പാര്‍ക്കില്‍ പൂന്തോട്ടം പരിപാലിക്കുന്ന അമ്പത്തിയെട്ടുകാരിയെയാണ് ഇരുപത്തിയൊമ്പത് കാരനായ അഫ്ഗാന്‍ യുവാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ത്രീകള്‍ പുറത്തിറങ്ങി ജോലി ചെയ്യുന്നത് ഇഷ്ടമല്ലാതിരുന്നതിനാലാണ് ഇയാള്‍ അക്രമിച്ചതെന്നാണ് വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. അക്രമിയായ യുവാവ് സ്ത്രീയുടെ അടുത്തെത്തി സംസാരിക്കുകയായിരുന്നു. ഇതിനിടയില്‍ പെട്ടെന്ന് ഇയാള്‍ കത്തി പുറത്തെടുത്ത് സ്ത്രീയുടെ കഴുത്തില്‍ പലതവണ കുത്തി പരിക്കേല്‍പ്പിച്ചു. സംഭവം കണ്ട് സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ച വഴിയാത്രക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം അഫ്ഗാന്‍ യുവാവിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. കൊലപാതക ശ്രമം, അക്രമാസക്തമായ ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്ധമായ മതവിശ്വാസത്തിന്റെ പ്രചോദനമാണ് യുവാവ് അക്രമം നടത്തിയതിന് പിന്നിലെന്ന് സംശയിക്കുന്നു. ഇയാള്‍…

Read More

അഞ്ചുവര്‍ഷം മുമ്പ് സ്വീകരിച്ചത് ‘കേറി വാടാ മക്കളേ’ എന്നു പറഞ്ഞത് ! ഇപ്പോള്‍ അടിച്ചോടിക്കുന്നത് ‘കടക്കൂ പുറത്ത്’ എന്നു പറഞ്ഞ്; അഭയാര്‍ഥികളെ കണ്ണുംപൂട്ടി സ്വീകരിച്ചതിന് വലിയ വിലനല്‍കേണ്ടി വന്ന ജര്‍മനി തെറ്റുതിരുത്തുമ്പോള്‍…

മാനവിതകയെക്കുറിച്ച് ഏവരും ഉദ്‌ഘോഷിക്കുമെമ്പിലും അത് പ്രവൃത്തിയില്‍ കൊണ്ടുവരുന്നത് ചുരുക്കം ആളുകള്‍ മാത്രമാണ്. ഇത്തരത്തില്‍ മാനവിക മൂല്യങ്ങള്‍ക്ക് വലിയ വിലനല്‍കുന്നവരാണ് പാശ്ചാത്യര്‍. അതുകൊണ്ടു തന്നെയായിരുന്നു നാടും വീടും ഉപേക്ഷിച്ച് ദീര്‍ഘദൂരം താണ്ടി എത്തിയ അഭയാര്‍ഥികള്‍ക്ക് അഞ്ചു വര്‍ഷം മുമ്പ് കണ്ണും പൂട്ടിയാണ് ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അഭയം കൊടുത്തത്. അന്ന് പത്തു ലക്ഷത്തോളം അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയതിന് ജര്‍മനി പിന്നീട് കനത്ത വില തന്നെ നല്‍കേണ്ടി വന്നു. ”നമ്മള്‍ ശക്തരാണ്. നമുക്കിത് ചെയ്യാന്‍ സാധിക്കും” എന്നാണ് ഇവര്‍ക്ക് ആതിഥേയം അരുളുമ്പോള്‍ 2015-ല്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്‌ഞ്ചെല മാര്‍ക്കെല്‍ പറഞ്ഞത്. പിന്നീട് അഭയാര്‍ഥി പ്രവാഹമാണ് കണ്ടത്. എന്നാല്‍ ഇന്ന് ചിത്രം ആകെ മാറിയിരിക്കുന്നു. അന്ന് ഇരുകൈയും നീട്ടി സ്വീകരിക്കപ്പെട്ടവരില്‍ പലരെയും ഇന്ന് ബലം പ്രയോഗിച്ചു പോലും ആഫ്രിക്കയിലേയും മദ്ധ്യ പൂര്‍വ്വ ദേശത്തേയും തെക്കന്‍ ഏഷ്യയിലേയുമൊക്കെയുള്ള സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുകയാണ് ജര്‍മ്മനി.…

Read More

പനിയും ചുമയുമടക്കമുള്ള രോഗലക്ഷണങ്ങള്‍ കാട്ടിയതിനെത്തുടര്‍ന്ന് പരിശോധിച്ചുവെങ്കിലും രണ്ടു തവണയും ഫലം നെഗറ്റീവ് ! ഒടുവില്‍ മരണവും…

രോഗലക്ഷണമില്ലാതെ രോഗബാധിതരാവുന്ന കോവിഡ് രോഗികളുടെ എണ്ണം അനുദിനം കൂടി വരികയാണ്. ഇതിനിടെ കോവിഡ് ബാധിച്ച് ജര്‍മനിയില്‍ അങ്കമാലി സ്വദേശിയായ നഴ്‌സ് മരിച്ച സംഭവം ആശങ്കയേറ്റുകയാണ്. രോഗലക്ഷണങ്ങള്‍ കാണിച്ച ശേഷവും ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൂക്കന്നൂര്‍ പാലിമറ്റം പ്രിന്‍സി സേവ്യര്‍ (54) ആണ് കൊളോണില്‍ കോവിഡ് ബാധിതയായി മരിച്ചത്. ഇവരെ നേരത്തെ രണ്ടു കോവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവായിരുന്നു ഫലം. അതേസമയം പനിയും ചുമയുമടക്കം കോവിഡിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. മൂന്നാഴ്ച ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു മരണം. മൂന്നാമത്തെ പരിശോധനയിലാണ് രോഗമുണ്ടെന്ന് സ്ഥിരീകരിക്കാനായതെന്നും ബന്ധുക്കള്‍ പറയുന്നു. ജര്‍മനിയിലെ കൊളോണില്‍ വൃദ്ധസദനത്തില്‍ നഴ്‌സായി ജോലി ചെയ്തിരുന്നിടത്തു നിന്നാണ് രോഗം പകര്‍ന്നതെന്നാണ് കരുതുന്നത്. ഇവിടെ രോഗം ബാധിച്ച ആളുകളെ ശുശ്രൂഷിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ജോലിക്കു പോകുന്നത് നിര്‍ത്തുകയും പരിശോധനകള്‍ നടത്തുകയുമായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുന്നതിനു…

Read More

അയല്‍രാജ്യങ്ങളായ ഇറ്റലിയിലും സ്‌പെയിനിലും മരണം കുത്തനെ ഉയരുമ്പോള്‍ അദ്ഭുതമായി ജര്‍മനി ! മരണനിരക്ക് ജര്‍മനിയില്‍ വളരെ കുറവായതിനു പിന്നിലെ കാരണം ഇങ്ങനെ…

ചൈനയില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് യഥാര്‍ഥത്തില്‍ തകര്‍ത്തെറിഞ്ഞത് യൂറോപ്പിനെയാണ്. ഇറ്റലിയും സ്‌പെയിനുമടക്കം നിരവധി യൂറോപ്യന്‍ രാജ്യങ്ങളാണ് കോറോണയില്‍ തകര്‍ന്നടിഞ്ഞത്. ദിവസേന നൂറു കണക്കിനാളുകളാണ് യൂറോപ്പില്‍ മരിച്ചു വീഴുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ വിസ്മയമാകുകയാണ് ജര്‍മനി. ഏകദേശം മൂന്നരലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി മാത്രമുള്ള ജര്‍മനിയിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് പോകേണ്ട അവസ്ഥ ഈ രാജ്യത്തിനുണ്ടായിട്ടില്ല. ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കലിനടക്കം ഹോം ക്വാറന്റൈനില്‍ പോകേണ്ട അവസ്ഥയുണ്ടായി. രോഗബാധയുടെ തീവ്രത മറ്റു രാജ്യങ്ങള്‍ക്കു സമാനമാണെങ്കിലും മരണനിരക്ക് വളരെ കുറവാണ് എന്നതാണ് ജര്‍മനിയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആകെ 57,695 പേര്‍ക്ക് ജര്‍മനിയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടും മരിച്ചിട്ടുള്ളത് ആകെ 433 പേര്‍ മാത്രമാണ്. അതായത് രാജ്യത്തെ കൊവിഡ് 19 മരണനിരക്ക് എന്നത് 0.75 % ആണ്. മരണനിരക്കിലുള്ള കുറവ് വ്യക്തമാക്കുക ഇതിനെ ഇറ്റലിയുടേതുമായി…

Read More