യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും മ​രി​ച്ച സം​ഭ​വം ! ചി​കി​ത്സാ​പ്പി​ഴ​വ്: മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: യാ​ക്ക​ര ച​ന്ദ​ന​ക്കു​റി​ശി​യി​ലെ ത​ങ്കം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​പ്പി​ഴ​വ് മൂ​ലം യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ.

അ​ജി​ത്, പ്രി​യ​ദ​ർ​ശി​നി, നി​ള എ​ന്നീ ഡോ​ക്ട​ർ​മാ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ സ്റ്റേ​ഷ​നി​ലെ​ത്തി​യ ഇ​വ​രെ ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ജൂ​ലൈ ര​ണ്ടി​നാ​ണ് ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഐ​ശ്വ​ര്യ​യു​ടെ ന​വ​ജാ​ത​ശി​ശു മ​രി​ച്ച​ത്. പി​റ്റേ​ന്ന് ഐ​ശ്വ​ര്യ​യും മ​രി​ച്ചു.

ചി​കി​ത്സാ​പ്പി​ഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ള്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ചി​കി​ത്സാ​പ്പി​ഴ​വു​ണ്ടാ​യെ​ന്ന മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടി​ന് പി​ന്നാ​ലെ​യാ​ണ് മൊ​ഴി​യെ​ടു​ക്ക​ലും അ​റ​സ്റ്റും.

Related posts

Leave a Comment