വലിയ ഔഷധ ഗുണമുള്ള കഞ്ചാവ് നിരോധിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് ! കഞ്ചാവ് നിരോധനത്തിനെതിരേ രംഗത്തു വന്ന നടിയ്‌ക്കെതിരേ പ്രതിഷേധം ഉയരുന്നു…

കന്നഡ സിനിമയെ പിടിച്ചു കുലുക്കി ലഹരിമരുന്ന് വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ കഞ്ചാവ് നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട കന്നഡ നടി നിവേദിതക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം. നടിക്കെതിരേ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇവരെ കഞ്ചാവിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കണമെന്നും കഞ്ചാവിന്റെ ഗുണമേന്മ പരിശോധിക്കാനുള്ള ടെസ്റ്റര്‍ ആക്കണമെന്നുമൊക്കെ ട്രോളുകളുണ്ട്. ‘കഞ്ചാവ് ആയുര്‍വേദത്തിന്റെ നട്ടെല്ലാണ്. 1985ല്‍ നിയമ വിരുദ്ധമാക്കും മുന്‍പ് ഒട്ടേറെ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിച്ചിട്ടുണ്ട്. തുളസിച്ചെടി പോലെ ഔഷധ ഗുണവുമുണ്ട്. കഞ്ചാവ് നിരോധിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. നാല്‍പതിലേറെ രാജ്യങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാണ്’ ഇങ്ങനെയായിരുന്നു നിവേദിത പറഞ്ഞത്.

Read More

ഈ കൊച്ചു മിടുക്കികളെ മറന്നു പോയോ ? ഒരു സമയത്ത് മലയാളക്കരയുടെ സ്‌നേഹം കവര്‍ന്ന ബാലതാരങ്ങളായ നിരഞ്ജനയും നിവേദിതയും ഇപ്പോള്‍ ഇവിടെയാണ്…

ബാലതാരങ്ങളായി വന്ന് മലയാള സിനിമയില്‍ സൂപ്പര്‍ നായികമാരായ നിരവധി നടിമാരുണ്ട്. ബേബി ശാലിനി-ശ്യാമിലി സഹോദരിമാരാണ് അവരില്‍ ഒന്നാമത്. അതിനു ശേഷം മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട സഹോദരങ്ങളായ ബാല താരങ്ങളാണ് ബേബി നിരഞ്ജന- നിവേദിത സഹോദരിമാര്‍. ‘തന്മാത്ര’യില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച ബേബി നിരഞ്ജനയേയും ‘ഭ്രമരം’, ‘കാണാകണ്‍മണി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയ അഭിനയം കാഴ്ച വച്ച ബേബി നിവേദിതയേയും മലയാളികള്‍ക്ക് അത്ര വേഗത്തില്‍ മറക്കാനാവില്ല. ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് ഈ കൊച്ചുമിടുക്കികള്‍ മലയാളികളുടെ മനസ്സ് കവര്‍ന്നു. സിനിമയില്‍ ധാരാളം അവസരങ്ങള്‍ തേടിയെത്തിയപ്പോള്‍ തന്നെ അഭിനയത്തോട് വിട പറഞ്ഞ്, പഠനത്തിരക്കുകളിലേക്ക് പോയ നിവേദിതയും നിരഞ്ജനയും ഇപ്പോള്‍ കോഴിക്കോട് എന്‍ ഐടിയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്. നിരഞ്ജന മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് അവസാന വര്‍ഷവിദ്യാര്‍ത്ഥിനിയാണ്. നിവേദിതയാവട്ടെ രണ്ടാം വര്‍ഷ കെമിക്കല്‍ എഞ്ചിനീയറിംഗിനു ബിരുദവിദ്യാര്‍ത്ഥിനിയും. അബുദാബിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കണ്ണൂര്‍ സ്വദേശിയുമായ വിജയന്റെയും പ്രസീതയുടെയും മക്കളാണ് നിരഞ്ജനയും…

Read More