വലിയ ഔഷധ ഗുണമുള്ള കഞ്ചാവ് നിരോധിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് ! കഞ്ചാവ് നിരോധനത്തിനെതിരേ രംഗത്തു വന്ന നടിയ്‌ക്കെതിരേ പ്രതിഷേധം ഉയരുന്നു…

കന്നഡ സിനിമയെ പിടിച്ചു കുലുക്കി ലഹരിമരുന്ന് വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ കഞ്ചാവ് നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട കന്നഡ നടി നിവേദിതക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം.

നടിക്കെതിരേ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇവരെ കഞ്ചാവിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കണമെന്നും കഞ്ചാവിന്റെ ഗുണമേന്മ പരിശോധിക്കാനുള്ള ടെസ്റ്റര്‍ ആക്കണമെന്നുമൊക്കെ ട്രോളുകളുണ്ട്.

‘കഞ്ചാവ് ആയുര്‍വേദത്തിന്റെ നട്ടെല്ലാണ്. 1985ല്‍ നിയമ വിരുദ്ധമാക്കും മുന്‍പ് ഒട്ടേറെ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിച്ചിട്ടുണ്ട്. തുളസിച്ചെടി പോലെ ഔഷധ ഗുണവുമുണ്ട്. കഞ്ചാവ് നിരോധിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. നാല്‍പതിലേറെ രാജ്യങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാണ്’ ഇങ്ങനെയായിരുന്നു നിവേദിത പറഞ്ഞത്.

Related posts

Leave a Comment