‘അക്യൂട്ട് എന്‍സെഫാലിറ്റിസ് സിന്‍ഡ്രോം’ഉത്തര്‍പ്രദേശിന്റെ കാലനാകുമോ ? കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 3000 കുഞ്ഞുങ്ങളുടെ ജീവനെടുത്ത ഈ മാരക രോഗത്തെക്കുറിച്ചറിയാം…

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അഞ്ച് ദിവസം കൊണ്ട് മരണപ്പെട്ടത് 63 കുട്ടികളാണ് ദാരുണമായ ഈ സംഭവത്തിന് കാരണം ആശുപത്രിയില്‍ വേണ്ടത്ര ഓക്‌സിജന്‍ ഇല്ലാത്തതായിരുന്നു എന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നും ‘അക്യൂട്ട് എന്‍സെഫാലിറ്റിസ് സിന്‍ഡ്രോം’ (ജപ്പാന്‍ ജ്വരം) എന്ന മാരക രോഗം ബാധിച്ചാണെന്നുമായിരുന്നു ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വാദം. വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടയിലും ‘അക്യൂട്ട് എന്‍സെഫാലിറ്റിസ് സിന്‍ഡ്രോം’ എന്ന മാരക രോഗത്തെപ്പറ്റി ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. ഉത്തര്‍ പ്രദേശിനെ ഇപ്പോള്‍ വേട്ടയാടുന്നത് ഈ കാലന്‍ രോഗമാണ്. ഗോരഖ്പൂരിലെ ആശുപത്രിയില്‍ മരിച്ച കുട്ടികളില്‍ ഭൂരിഭാഗവും ഈ രോഗബാധിതര്‍ ആയിരുന്നു എന്നാണ് വിവരം. ഇത് സമീപഭാവിയില്‍ കേരളത്തിലും ഉണ്ടായേക്കാം എന്ന് നാം ഓര്‍മിക്കേണ്ടിയിരിക്കുന്നു. ഈ ആശുപത്രിയില്‍ മാത്രം 2012ന് ശേഷം 3000 കുഞ്ഞുങ്ങളാണ് മരിച്ചത്. ജപ്പാന്‍ ജ്വരം പടര്‍ന്നുപിടിച്ച പ്രദേശമാണ് ഗോരഖ്പുര്‍. 2012നു ശേഷം ഈ ആശുപത്രിയില്‍ ജാപ്പനീസ് ജ്വരം ബാധിച്ച്…

Read More