തൂണിലും തുരുമ്പിലും മാത്രമല്ല പെന്‍സില്‍ തുമ്പിലും ലോകകപ്പ് വിസ്മയം;ഇന്റീരിയര്‍ ഡിസൈനറായ ഷാന്റോയുടെ കരവിരുതുകള്‍ ഇങ്ങനെ…

മാ​പ്രാ​ണം: തൂ​ണി​ലും തു​രു​ന്പി​ലും മാ​ത്ര​മ​ല്ല പെ​ൻ​സി​ൽ തു​ന്പി​ലും ലോ​ക​ക​ക​പ്പ് ഫു​ട്ബോ​ൾ വി​സ്മ​യ​ങ്ങ​ൾ വി​രി​യു​ക​യാ​ണ്.

പെ​ൻ​സി​ൽ കാ​ർ​വിം​ഗി​ൽ വേ​റി​ട്ട കാ​ഴ്ച​ക​ൾ സ​മ്മാ​നി​ക്കു​ന്ന ഇരിങ്ങാലക്കുട മാ​പ്രാ​ണം ചാ​ലി​ശേ​രി വീ​ട്ടി​ൽ ലോ​ന​പ്പ​ൻ മ​ക​ൻ ഷാ​ന്‍റോ ലോ​ക​ക​പ്പ് പ്ര​മാ​ണി​ച്ച് പെ​ൻ​സി​ൽ തു​ന്പി​ൽ ലോ​ക​ക​പ്പി​ന്‍റെ മാ​തൃ​ക​യാ​ണ് മെ​ന​ഞ്ഞെ​ടു​ത്ത​ത്. ക​പ്പി​ന് നി​റം കൂ​ടി കൊ​ടു​ത്ത​തോ​ടെ സം​ഗ​തി ഉ​ഷാ​റാ​യി.

ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പെ​ൻ​സി​ൽ കാ​ർ​വിം​ഗു​ക​ളും കൊ​ത്തു​പ​ണി​ക​ളും ഷാ​ന്േ‍​റാ തീ​ർ​ത്തി​ട്ടു​ണ്ട്. ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​റാ​ണ് ഷാ​ന്‍റോ.

വ​ലി​യൊ​രു ലോ​ക​ക​പ്പി​നു മു​ക​ളി​ൽ ചെ​റി​യൊ​രു ലോ​ക​ക​പ്പും പെ​ൻ​സി​ലി​ൽ ഷാ​ന്‍റോ മെ​ന​ഞ്ഞി​ട്ടു​ണ്ട്. വു​ഡി​ലും ലെ​ഡി​ലും തീ​ർ​ത്ത ഈ ​വി​സ്മ​യ​ത്തി​ന് ഒ​ന്പ​ത് എം​എം വ​ലി​പ്പ​മു​ണ്ട്.

Related posts