പട്ടാപ്പകല്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ നാടോടി സ്ത്രീയുടെ ശ്രമം; കുട്ടി രക്ഷപ്പെട്ടത് അടുത്ത വീട്ടിലേക്ക് ഓടിയതു കൊണ്ട്; കരുനാഗപ്പള്ളിയില്‍ നടന്ന സംഭവം ഇങ്ങനെ…

പട്ടാപ്പകല്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് എസ്എന്‍യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ജാസ്മിനെയാണ് സ്‌കൂളിലേക്കു നടന്നുപോകുന്നതിനിടയില്‍ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സ്‌കൂളിന് ഏതാണ്ട് 50 മീറ്റര്‍ അടുത്തുവച്ച് ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി വന്ന നാടോടി സ്ത്രീ കയ്യില്‍പിടിച്ചു വലിച്ച് ഒപ്പം കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇവരുടെ കൈയ്യില്‍ നിന്ന് വഴുതിയോടിയ പെണ്‍കുട്ടി അടുത്ത വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. പൊള്ളാച്ചി സ്വദേശിനി ജ്യോതി എന്ന യുവതിയെയാണ് സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കേരളത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തുന്ന നാടോടികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഗര്‍ഭിണിയെന്ന വ്യാജേന വീടുകളില്‍ എത്തി പിഞ്ചു കുട്ടികളെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളും നടന്നിരുന്നു. തൊടുപുഴയില്‍ പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ ഒന്നര…

Read More

പട്ടാപ്പകല്‍ വീട്ടില്‍ കയറി തൊട്ടിലില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാന്‍ നാടോടി സ്ത്രീയുടെ ശ്രമം ! സംഭവം കോട്ടയത്ത്

വീട്ടില്‍ തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ പട്ടാപ്പകല്‍ തട്ടിയെടുക്കാന്‍ നാടോടി സ്ത്രീയുടെ ശ്രമം. ഞായറാഴ്ച രാവിലെ പതിനൊന്നോടെ കടുത്തുരുത്തിക്ക് സമീപം അലരിയില്‍ കുന്നശ്ശേരില്‍ കുഞ്ഞുമോന്റെ വീട്ടിലാണ് സംഭവം. ശബ്ദം കേട്ട് അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന കുഞ്ഞിന്റെ അമ്മ ഓടിയെത്തിയപ്പോഴാണ് തൊട്ടിലില്‍ നിന്ന് സ്ത്രീ കുഞ്ഞിനെ എടുക്കാന്‍ ശ്രമിക്കുന്നതു കണ്ടത്. പരിഭ്രാന്തയായ യുവതി നിലവിളിച്ചതോടെ നാടോടി സ്ത്രീ വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഇവര്‍ക്കൊപ്പം മറ്റൊരു സ്ത്രീയും ഉള്ളതായി യുവതി അറിയിച്ചു. കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ ഇതുവരെയും കണ്ടെത്തിയില്ല. സംഭവസമയത്ത് കുഞ്ഞും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മറ്റുള്ളവര്‍ സമീപത്തെ പള്ളിയിലായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാര്‍ മണിക്കൂറുകളോളം നാടാകെ തിരഞ്ഞെങ്കിലും നാടോടി സ്ത്രീകളെ കണ്ടെത്താനായില്ല. മുഷിഞ്ഞ സാരിയുടുത്ത, 40 വയസ്സിനുമേല്‍ പ്രായം തോന്നിക്കുന്ന നാടോടി സ്ത്രീയാണ് വീട്ടില്‍ കയറിയതെന്ന് കുഞ്ഞിന്റെ അമ്മ പോലീസിനോട് പറഞ്ഞു.

Read More

38 വയസിനിടെ 20 തവണ ഗര്‍ഭിണിയായി ! 19 തവണയും പ്രസവത്തിനായി ആശുപത്രിയില്‍ പോയിട്ടില്ല; 20-ാം തവണ ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ലങ്കാഭായ് പറഞ്ഞതു കേട്ട് ഞെട്ടിയത് ഡോക്ടര്‍മാര്‍…

നാടോടി സംഘത്തില്‍ ഗര്‍ഭിണിയായ യുവതിയെ കണ്ടതോടെയാണ് ഇവരെ ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, യുവതിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ ഞെട്ടിയത് ഡോക്ടര്‍മാരായിരുന്നു. നാടോടിയായ ലങ്കാഭായി എന്ന 38കാരിയുടെ ഇരുപതാമത്തെ ഗര്‍ഭമാണ് ഇത്. കഴിഞ്ഞ 19 തവണയും പ്രസവത്തിന് ആശുപത്രി കണ്ടിട്ടില്ല. 11 കുട്ടികള്‍ ഇപ്പോള്‍ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നു മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരാണു നാടോടിസംഘത്തിനൊപ്പം ലങ്കാഭായി ഖരാത്തിനെ കണ്ടെത്തിയത്. മജാല്‍ഗാവിലെ കേശാപുരിയാണു സ്വദേശമെങ്കിലും കൂട്ടമായി ഊരുചുറ്റുന്നവരാണിവര്‍. 19 തവണ പ്രസവം കഴിഞ്ഞെന്നും ഇപ്പോള്‍ 11 കുട്ടികള്‍ ഉണ്ടെന്നുമാണു നാടോടിയായ ലങ്കാഭായി പറഞ്ഞത്. പ്രസവ സംബന്ധമായി ആദ്യമായാണ് ആശുപത്രി കാണുന്നതെന്നും നിരക്ഷരയായ അവര്‍ പറഞ്ഞു. അടിയന്തര പരിശോധനകള്‍ പൂര്‍ത്തിയാക്കി ആവശ്യമായ മരുന്നുകള്‍ ലങ്കാഭായിക്കു നല്‍കിയെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. അമ്മയും ഗര്‍ഭസ്ഥശിശുവും ഇപ്പോള്‍ ആരോഗ്യത്തോടെയിരിക്കുന്നു. പ്രസവത്തിനായി രണ്ട് മാസത്തിനകം ആശുപത്രിയിലെത്തണമെന്ന് ലങ്കാഭായിയോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആവശ്യമായ മരുന്നുകളും നല്‍കി ശുചിത്വം, പോഷകാഹാരം…

Read More