കോളജ് പഠനകാലത്ത് സുന്ദരിയായ ടീച്ചറോടു ചെയ്തത്…സംഭവം പുറത്തറിഞ്ഞതോടെ ആത്മഹത്യയെപ്പറ്റി ചിന്തിച്ചു; ജീവിതത്തില്‍ മറക്കാനാകാത്ത കാര്യം വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നു പറഞ്ഞ് മുകേഷ്…

മലയാളികളുടെ ഇഷ്ടതാരമാണ് നടനും എംഎല്‍എയുമായ മുകേഷ്. സ്വതവേ തമാശക്കാരനായ താരം ഇപ്പോഴിതാ തന്റെ പഴയൊരു അനുഭവ കഥ വിവരിക്കുകയാണ്. ഒരു അഭിമുഖത്തില്‍ മുകേഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.’ഒരു കഥാപാത്രത്തില്‍ എവിടെയെങ്കിലും ഞാന്‍ കാണും. ബാക്കി ചിലതൊക്കെ ഇമേജിനേഷനാണ്. കോളേജില്‍ പഠിച്ചിരുന്ന സമയത്ത് സുന്ദരിയായ ടീച്ചറെ കളിയാക്കിയിരുന്നു. അവര് നടന്ന് പോയപ്പോള്‍ ഒരുപാട്ട് പാടി. അവരുടെ പേരുമായി ബന്ധപ്പെട്ട പേരാണ്. 2000 കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ ടീച്ചറെ കളിയാക്കി പാട്ട് പാടിയത് അവര്‍ക്ക് വലിയ വിഷമമായി. അച്ഛനെയൊക്കെ വിളിപ്പിച്ചു. സംഭവം എല്ലാവരും അറിഞ്ഞതോടെ ആത്മഹത്യയോ നാടുവിടലോ എന്തെങ്കിലും ചെയ്യാനുള്ള പ്ലാനിലായിരുന്നു അന്ന്. അച്ഛനൊക്കെ അറിഞ്ഞതിന് ശേഷം നല്ല വഴക്ക് കിട്ടി. പക്ഷെ പില്‍ക്കാലത്ത് ഈ സംഭവം എഴുതി ഞാന്‍ കാശുണ്ടാക്കി.’ മുകേഷ് പറഞ്ഞു. നല്ല കോമഡിയാണല്ലോയെന്നായിരുന്നു അന്നെല്ലാവരും പറഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു. മുകേഷ് തന്റെ ജീവിതത്തില്‍ സംഭവിച്ച…

Read More