ഉള്ളി സംരക്ഷിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി ഉത്തര കര്‍ണാടകയിലെ കര്‍ഷകര്‍ ! ഉള്ളി മോഷണക്കേസുകള്‍ പെരുകുന്നു…

രാജ്യത്ത് ഉള്ളിവില കുതിച്ചുയരുമ്പോള്‍ ഉള്ളി സംരക്ഷിക്കാന്‍ പെടാപ്പാട് പെടുകയാണ് കര്‍ഷകര്‍. ഉള്ളി വ്യാപകമായി കൃഷി നടത്തുന്ന വടക്കന്‍ കര്‍ണാടകത്തിലേയും മഹാരാഷ്ട്രയിലേയും ഗ്രാമങ്ങളിലാണ് ഉള്ളി മോഷണം വ്യാപകമായി നടക്കുന്നത്. വടക്കന്‍ കര്‍ണാടകത്തിലെ ഗദഗ് ജില്ലയിലെ ഗജേന്ദ്രഗാദ്, റോണ്‍ തുടങ്ങിയ താലൂക്കുകളില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ നാല് ഉള്ളി മോഷണകേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗജേന്ദ്രഗാദ് താലൂക്കിലെ കല്‍ക്കയ്യ പ്രഭുസ്വാമി എന്ന കര്‍ഷകന്റെ 40 ചാക്ക് ഉള്ളിയാണ് പുലര്‍ച്ചെ മോഷണം പോയത്. മറ്റൊരു കര്‍ഷകനായ മുത്തപ്പയുടെ കൃഷിയിടത്തിലെ മുഴുവന്‍ ഉള്ളിയും മോഷ്ടാക്കള്‍ ഒറ്റരാത്രികൊണ്ടാണ് മോഷ്ടാക്കള്‍ കടത്തിയത്. 80,000 രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. റോഡരികില്‍ ചാക്കില്‍ ഉണക്കാന്‍ സൂക്ഷിച്ചിരുന്ന ഉള്ളികളും മോഷണം പോകുകയാണ്. വടക്കേ ഇന്ത്യയില്‍ മുമ്പേതന്നെ ഉള്ളി മോഷണം പതിവാണ്.

Read More