ഇ​ന്ത്യ​ക്കാ​രി​യാ​യ​തു പോ​ലെ തോ​ന്നു​ന്നു ! പ​ബ്ജി​യി​ലൂ​ടെ പ്ര​ണ​യ​ത്തി​ലാ​യ കാ​മു​ക​നെ​ത്തേ​ടി നാ​ലു​മ​ക്ക​ള്‍​ക്കൊ​പ്പം എ​ത്തി​യ പാ​ക് യു​വ​തി പ​റ​യു​ന്ന​തി​ങ്ങ​നെ…

പ​ബ്ജി ക​ളി​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​നെ​ത്തേ​ടി​യ പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നും നാ​ലു​മ​ക്ക​ള്‍​ക്കൊ​പ്പം യു​വ​തി ഇ​ന്ത്യ​യി​ലെ​ത്തി​യ​ത് സ​മീ​പ ദി​വ​സ​ങ്ങ​ളി​ല്‍ വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു. പ​ബ്ജി​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം മെ​സ​ഞ്ച​ര്‍ ആ​പ്പി​ലൂ​ടെ ചാ​റ്റിം​ഗി​ലൂ​ടെ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​നി സീ​മ​യും ഇ​ന്ത്യ​ക്കാ​ര​നാ​യ സ​ച്ചി​നും പ്ര​ണ​യ​ത്തി​ലാ​യ​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ഇ​വ​ര്‍ ആ​ദ്യ​മാ​യി നേ​രി​ല്‍ ക​ണ്ട​ത്. നേ​പ്പാ​ള്‍ വ​ഴി​യാ​യി​രു​ന്നു അ​ന്ന് വ​ന്ന​ത്. കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം തി​രി​ച്ചു​പോ​യി. ഒ​ടു​വി​ല്‍ മു​പ്പ​തു​കാ​രി​യാ​യ യു​വ​തി, ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ സ​ച്ചി​നൊ​പ്പം ജീ​വി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് വി​ദേ​ശ​ത്താ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഭ​ര്‍​ത്താ​വു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നെ​ന്നും അ​യാ​ള്‍ മ​ര്‍​ദി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്നും സീ​മ ആ​രോ​പി​ക്കു​ന്നു. പാ​ക്കി​സ്ഥാ​നി​ലെ ത​ന്റെ സ്ഥ​ലം പ​ന്ത്ര​ണ്ട് ല​ക്ഷം രൂ​പ​യ്ക്ക് വി​റ്റ ശേ​ഷം പ​ണ​മു​പ​യോ​ഗി​ച്ചാ​യി​രു​ന്നു മ​ക്ക​ള്‍​ക്കൊ​പ്പം ഇ​വ​ര്‍ ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്ത​ത്. സീ​മ​യും സ​ച്ചി​നും ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ലെ റ​ബു​പു​ര ഏ​രി​യ​യി​ലെ ഒ​രു വാ​ട​ക വീ​ട്ടി​ലാ​ണ് ഒ​രു​മി​ച്ച് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രും നി​യ​മ​പ​ര​മാ​യി വി​വാ​ഹി​ത​രാ​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ക്കു​ക​യു​മാ​യി​രു​ന്നു.…

Read More

പാക് വനിതയുമായി യുവമന്ത്രി ദുബായില്‍ ഒരു രാത്രി ചിലവഴിച്ച സംഭവം; മന്ത്രിയുടെ വിദേശയാത്രകള്‍ അന്വേഷിക്കും; സംഭവത്തില്‍ ഇടപെടാനുറച്ച്് ഇന്റര്‍പോള്‍…

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ ഒരു യുവമന്ത്രിയും പാക് വനിതാ സുഹൃത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം. പാക് യുവതിയുമായി മന്ത്രി ഒരു രാത്രി ചെലവഴിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഇദ്ദേഹം നടത്തിയ യാത്രകളെക്കുറിച്ച് കേന്ദ്ര സംസ്ഥാന ഇന്റലിജന്റ്‌റ് ബ്യൂറോകള്‍ ഒരേ സമയം അന്വേഷണം നടത്തുകയാണ്. ദുബായ് യാത്രയ്ക്ക് പുറമേ അടിക്കടി ഇദ്ദേഹം നടത്തിയ മറ്റ് വിദേശയാത്രകളെല്ലാം അന്വേഷണ പരിധിയിലുണ്ട്. മന്ത്രിയായിരുന്നപ്പോഴും അതിനുമുമ്പും ശേഷവും സ്ഥിരമായി ഇദ്ദേഹം നടത്തിയ യാത്രകളാണ് അന്വേഷണ വിധേയമാക്കുന്നത്. പാക് യുവതിയുമായുള്ള ബന്ധത്തില്‍ വന്‍ദുരൂഹതയാണുള്ളതെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഇവരെക്കുറിച്ച് ഉന്നത തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഈ യുവതിയുടെ മറ്റ് ബന്ധങ്ങളെക്കുറിച്ച് ഇന്റര്‍പോളിന്റെ സഹായത്തോടെ കേന്ദ്രം അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്. ഈ മുന്‍മന്ത്രി ഗള്‍ഫ് യാത്രയ്ക്കിടെ ഒരു രാത്രി, യുവതിയുമായി ചെലവഴിച്ചിരുന്നു. ഈ സന്ദര്‍ശനത്തില്‍ ദുരൂഹത ആരോപിച്ച് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് സംഗതി വിവാദമായി…

Read More