പപ്പടക്കാരി അമ്മൂമ്മയുടെ താമസസ്ഥലം ഒടുവില്‍ കണ്ടെത്തി ! എണ്‍പത്തിയേഴു വയസുള്ള വസുമതി അമ്മൂമ്മയുടെ ജീവിതം ഏവരുടെയും കരളലിയിക്കുന്നത്…

തിരുവനന്തപുരം: 25 പപ്പടം 20 രൂപ എന്നു പൊരിവെയിലിരുന്ന് തൊണ്ട പൊട്ടി വിളിച്ചിട്ടും ആരാലും ശ്രദ്ധിക്കാതെ പോയ അമ്മൂമ്മയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ചിരുന്നു. കാഴ്ചക്കാരില്‍ ഒരാള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച അമ്മൂമ്മയുടെ കച്ചവട വിഡിയോ പെട്ടെന്നുതന്നെ വൈറലായി. വാര്‍ധക്യത്തിലും അധ്വാനിച്ചു ജീവിക്കാനുള്ള അമ്മൂമ്മയുടെ മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയത്. തിരുവനന്തപുരം ആറ്റിങ്ങല്‍ ക്ഷേത്രത്തിനടുത്താണ് നാട്ടുകാര്‍ ‘പപ്പട അമ്മൂമ്മ’ എന്നു സ്‌നേഹത്തോടെ വിളിക്കുന്ന വസുമതി അമ്മയുടെ വീട്. എണ്‍പത്തിയേഴ് വയസ്സുള്ള വസുമതിയമ്മ കഴിഞ്ഞ 40 വര്‍ഷമായി തിരുവനന്തപുരം ചാല മാര്‍ക്കറ്റിലും പരിസരത്തും പപ്പടം വില്‍ക്കുന്നു. വളരെ പരിതാപകരമായ അവസ്ഥയിലാണ് ഇന്ന് ഈ അമ്മൂമ്മ ജിവിതം തള്ളിനീക്കുന്നത്. തനിക്ക് 45 വയസുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചുവെന്നും എട്ടു മക്കളെ പോറ്റിവളര്‍ത്താനായാണ് പപ്പട കച്ചവടം തുടങ്ങുന്നതെന്നും അമ്മൂമ്മ പറയുന്നു. അന്ന് ഉഴുന്ന് വാങ്ങി മാവാക്കുന്നതും പരത്തി…

Read More