ഭാ​ര്യ​യ്ക്ക് ന​ല്‍​കു​ന്ന ജീ​വ​നാം​ശ​ത്തി​ല്‍ നി​ന്ന് വ​ള​ര്‍​ത്തു നാ​യ്ക്ക​ളെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്ന് ഭ​ര്‍​ത്താ​വി​നോ​ട് കോ​ട​തി

വേ​ര്‍​പി​രി​ഞ്ഞു ക​ഴി​യു​ന്ന ഭാ​ര്യ​യ്ക്ക് ന​ല്‍​കു​ന്ന ജീ​വ​നാം​ശ​ത്തി​ല്‍ നി​ന്ന് വ​ള​ര്‍​ത്തു​നാ​യ്ക്ക​ളെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി. ഭാ​ര്യ​യ്ക്ക് ന​ല്‍​കു​ന്ന ജീ​വ​നാം​ശ തു​ക​യി​ല്‍ നി​ന്ന് വ​ള​ര്‍​ത്തു​നാ​യ​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ലു​ള്ള തു​ക ഈ​ടാ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ട് ബാ​ന്ദ്ര മെ​ട്രോ​പ്പൊ​ലി​റ്റ​ന്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളും മാ​ന്യ​മാ​യ ഒ​രു ജീ​വി​ത​ശൈ​ലി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും ത​ക​ര്‍​ന്ന ബ​ന്ധ​ങ്ങ​ളു​ടെ ഫ​ല​മാ​യി ഉ​ണ്ടാ​യ വൈ​കാ​രി​ക​മാ​യ അ​സ​ന്തു​ലി​താ​വ​സ്ഥ നി​ക​ത്തി മ​നു​ഷ്യ​ര്‍​ക്ക് ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം ന​യി​ക്കാ​ന്‍ അ​വ ആ​വ​ശ്യ​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. 1986 ല്‍ ​വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ള്‍ 2021 മു​ത​ല്‍ വേ​ര്‍ പി​രി​ഞ്ഞാ​ണ് താ​മ​സി​ക്കു​ന്ന​ത്. ര​ണ്ടു പെ​ണ്‍​മ​ക്ക​ളു​ണ്ടെ​ങ്കി​ലും അ​വ​ര്‍ വി​ദേ​ശ​ത്താ​ണ്. ഗാ​ര്‍​ഹി​ക പീ​ഡ​നം ആ​രോ​പി​ച്ച്, പ്ര​തി​മാ​സം 70,000 രൂ​പ ജീ​വ​നാം​ശം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് 55കാ​രി​യാ​യ ഭാ​ര്യ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വ​രു​മാ​ന​മി​ല്ലെ​ന്നും ആ​രോ​ഗ്യ​നി​ല മോ​ശ​മാ​ണെ​ന്ന​തി​നു​മൊ​പ്പം മൂ​ന്ന് റോ​ട്ട് വീ​ല​ര്‍ വ​ള​ര്‍​ത്തു നാ​യ്ക്ക​ളു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കു​ന്ന​തു വ​രെ ഭാ​ര്യ​യ്ക്ക് ഇ​ട​ക്കാ​ല ജീ​വ​നാം​ശ​മാ​യി 50,000…

Read More

ജാങ്കോ നീയറിഞ്ഞോ ഞാന്‍ പെട്ടു ! ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ വളര്‍ത്തു നായ്ക്കളെ പിടിച്ചെടുത്ത് ഹോട്ടലുകള്‍ക്ക് കൈമാറാന്‍ ഉത്തരവിട്ട് കിം…

ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ നായ്‌സ്‌നേഹികളുടെ ചങ്കുപൊള്ളിക്കുന്ന ഉത്തരവുമായി കിം ജോങ് ഉന്‍. ഭക്ഷ്യക്ഷാമം നേരിടുന്നതിനായി ജനങ്ങള്‍ തങ്ങളുടെ വളത്തു നായ്ക്കളെ വിട്ടുനല്‍കണമെന്ന് കിം ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡ് ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനങ്ങളില്‍ നിന്ന് പിടിച്ചെടുക്കുന്ന വളര്‍ത്തു നായ്ക്കളെ ഹോട്ടലുകളില്‍ ഭക്ഷണത്തിനായി കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില വളര്‍ത്തു നായ്ക്കളെ സര്‍ക്കാര്‍ മൃഗശാലയിലേക്ക് കൈമാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തര കൊറിയയിലും ദക്ഷിണ കൊറിയയിലെ ചില ഭാഗങ്ങളിലും പട്ടിയിറച്ചി ജനങ്ങളുടെ ഇഷ്ടപ്പെട്ട വിഭവമാണ്. ഉത്തരകൊറിയയില്‍ വളര്‍ത്തു നായ്ക്കളുടെ ഉടമസ്ഥാവകാശം കിം ജോങ് ഉന്‍ നേരത്തെ നിരോധിച്ചിരുന്നു. രാജ്യത്ത് നായ്ക്കളെ വളര്‍ത്തുന്നത് ‘ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തിന്റെ കളങ്കിതമായ പ്രവണത’യാണെന്ന് കിം നേരത്തെ പറഞ്ഞതായും ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ പറയുന്നു. കിം ജോങിന്റെ നിര്‍ദേശ പ്രകാരം വളത്തു നായ്ക്കളുള്ള വീടുകള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഉടമകള്‍ സ്വമേധയാ നായ്ക്കളെ വിട്ടുനല്‍കിയില്ലെങ്കില്‍ അധികൃതര്‍ ബലം പ്രയോഗിച്ച് ഇവയെ…

Read More