അതിര്‍ത്തി കടന്നാല്‍ ചൈനക്കാരുടെ കാര്യം കട്ടപ്പൊക ! അതിര്‍ത്തി കടക്കുന്ന ചൈനക്കാരെ വെടിവെച്ചു കൊല്ലുമെന്ന് കിം; ഉത്തരകൊറിയന്‍ ഏകാധിപതിയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ…

കോവിഡിനെതിരേയുള്ള പ്രതിരോധത്തിന്റെ ഭാഗമായി അടച്ച ചൈനീസ് അതിര്‍ത്തി മറികടന്നെത്തുന്നവരെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ട് കിം ജോങ് ഉന്‍. ചൈനയുമായുള്ള അതിര്‍ത്തി കഴിഞ്ഞ ജനുവരിയില്‍ അടച്ചതിനേത്തുടര്‍ന്ന് ഉത്തരകൊറിയയിലേക്കുള്ള കള്ളക്കടത്ത് വര്‍ധിച്ച സാഹചര്യത്തിലാണു കോവിഡ് വ്യാപനം തടയാനുള്ള കടുംകൈ. യു.എസ്. ഫോഴ്‌സസ് കൊറിയ കമാന്‍ഡര്‍ റോബര്‍ട്ട് അബ്രാംസാണു വാഷിങ്ടണിലെ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് (സി.എസ്.ഐ.എസ്) സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അതിര്‍ത്തി അടയ്ക്കുകയും ചൈനയില്‍നിന്നുള്ള ഇറക്കുമതി 85% കുറയുകയും ചെയ്തതോടെ ഉത്തരകൊറിയയ്ക്കുമേലുള്ള യു.എസ്. ഉപരോധത്തിന്റെ ആഘാതം ഇരട്ടിയായി. ഉത്തരകൊറിയയില്‍ ആഞ്ഞടിച്ച മെയ്‌സാഖ് ചുഴലിക്കൊടുങ്കാറ്റില്‍ 2000 വീടുകളാണ് തകര്‍ന്നത്. ഇതിനിടയ്ക്ക് കോവിഡ് വ്യാപനവും ഉയര്‍ന്നതോടെ ഉത്തര കൊറിയ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാല്‍, ഭരണകക്ഷിയായ ”വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയ”യുടെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ചെയര്‍മാനും ഭരണാധികാരിയുമായ കിം ജോങ് ഉന്‍ ശക്തിപ്രകടനത്തിനു മുതിര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.…

Read More

ജാങ്കോ നീയറിഞ്ഞോ ഞാന്‍ പെട്ടു ! ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ വളര്‍ത്തു നായ്ക്കളെ പിടിച്ചെടുത്ത് ഹോട്ടലുകള്‍ക്ക് കൈമാറാന്‍ ഉത്തരവിട്ട് കിം…

ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ നായ്‌സ്‌നേഹികളുടെ ചങ്കുപൊള്ളിക്കുന്ന ഉത്തരവുമായി കിം ജോങ് ഉന്‍. ഭക്ഷ്യക്ഷാമം നേരിടുന്നതിനായി ജനങ്ങള്‍ തങ്ങളുടെ വളത്തു നായ്ക്കളെ വിട്ടുനല്‍കണമെന്ന് കിം ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡ് ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനങ്ങളില്‍ നിന്ന് പിടിച്ചെടുക്കുന്ന വളര്‍ത്തു നായ്ക്കളെ ഹോട്ടലുകളില്‍ ഭക്ഷണത്തിനായി കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില വളര്‍ത്തു നായ്ക്കളെ സര്‍ക്കാര്‍ മൃഗശാലയിലേക്ക് കൈമാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തര കൊറിയയിലും ദക്ഷിണ കൊറിയയിലെ ചില ഭാഗങ്ങളിലും പട്ടിയിറച്ചി ജനങ്ങളുടെ ഇഷ്ടപ്പെട്ട വിഭവമാണ്. ഉത്തരകൊറിയയില്‍ വളര്‍ത്തു നായ്ക്കളുടെ ഉടമസ്ഥാവകാശം കിം ജോങ് ഉന്‍ നേരത്തെ നിരോധിച്ചിരുന്നു. രാജ്യത്ത് നായ്ക്കളെ വളര്‍ത്തുന്നത് ‘ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തിന്റെ കളങ്കിതമായ പ്രവണത’യാണെന്ന് കിം നേരത്തെ പറഞ്ഞതായും ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ പറയുന്നു. കിം ജോങിന്റെ നിര്‍ദേശ പ്രകാരം വളത്തു നായ്ക്കളുള്ള വീടുകള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഉടമകള്‍ സ്വമേധയാ നായ്ക്കളെ വിട്ടുനല്‍കിയില്ലെങ്കില്‍ അധികൃതര്‍ ബലം പ്രയോഗിച്ച് ഇവയെ…

Read More

കിം ജോങ് ഉന്നിന്റെ നില അതീവ ഗുരുതരം ! ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യനില വഷളായതായി അമേരിക്കന്‍ മാധ്യമങ്ങള്‍…

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ ഇക്കാര്യം പരിശോധിച്ചുവരികയാണെന്ന് ഒരു ഉന്നത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു. ഏപ്രില്‍ 11നാണ് കിം അവസാനമായി മാധ്യമങ്ങളെ കണ്ടത്. ഏപ്രില്‍ 12നാണ് കിമ്മിനെ ഹൃദയശസ്ത്ര ക്രിയയ്ക്ക് വിധേയനാക്കുന്നത്. എന്നാല്‍ ശസ്ത്രക്രിയയ്ക്കു ശേഷം കിമ്മിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവിധ യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്നുള്ള സൂചന ഉത്തരകൊറിയയില്‍ നിന്നല്ലെന്ന് പേരു വെളിപ്പെടുത്താത്ത രണ്ട് ദക്ഷിണ കൊറിയന്‍ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സിഎന്‍എന്നിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് കൊറിയകളുടെ ആഭ്യന്തര കാര്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന യൂണിഫിക്കേഷന്‍ മന്ത്രാലയവും അറിയിച്ചു. ഏപ്രില്‍ 11നു ശേഷം കിം പൊതുവേദികളില്‍ എത്തിയിട്ടില്ല. ഉത്തര കൊറിയയുടെ സ്ഥാപകനായ കിം ഇല്‍ സൂങ്ങിന്റെ…

Read More

‘കിമ്മേ മോനേ നീ കരുതിയിരുന്നോളൂ വരുന്നുണ്ട് എമണ്ടന്‍ പണി’ ; കിം ജോങ് ഉന്നിന്റെ അടിവേരിളക്കാനുള്ള തന്ത്രം ആവിഷ്‌കരിച്ച്‌യുഎസ് നാവികന്‍; സംഭവം പ്രാവര്‍ത്തികമാക്കാവുന്നതെന്ന് വിദഗ്ധര്‍

ഉത്തരകൊറിയയും അമേരിക്കയും പോരുകോഴികളെപ്പോലെ നില്‍ക്കുമ്പോള്‍ ലോകരാജ്യങ്ങള്‍ക്ക് എങ്ങനെ സമാധാനപ്പെടാന്‍ കഴിയും. ഉത്തരകൊറിയയുടെ പ്രകോപനമായ നയങ്ങളില്‍ ഇതുവരേയ്ക്കും ഒരുമാറ്റവും വരുത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഉത്തരകൊറിയന്‍ പ്രതിസന്ധിക്ക് വളരെ ലളിതമായ പരിഹാരം നിര്‍ദ്ദേശിച്ചാണ് മുന്‍ യുഎസ് നാവികസൈനികന്‍ ശ്രദ്ധേയനാകുന്നത്. ഒറ്റനോട്ടത്തില്‍ തമാശയെന്ന് തോന്നുന്ന നിര്‍ദ്ദേശമാണ് അമേരിക്കയുടെ മുന്‍ നാവികസേനാംഗമായ ജോക്കോ വില്ലിങ്ക് മുന്നോട്ടു വെച്ചിരിക്കുന്നത്. 2.5 കോടി ഐഫോണുകള്‍ ഉത്തരകൊറിയയുടെ മുകളില്‍ നിന്ന് താഴേക്കിട്ടുകൊടുക്കുക. കൂട്ടത്തില്‍ സൗജന്യ വൈഫൈയും സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ് ബന്ധവും ഉറപ്പാക്കുക. പുറം ലോകത്തെ സത്യങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞാല്‍ ഉത്തരകൊറിയക്കാര്‍ തന്നെ കിം ജോങ് ഉന്നിന്റെ ഏകാധിപത്യ ഭരണകൂടത്തെ തൂത്തെറിഞ്ഞ് അദ്ദേഹത്തെ വധിക്കുമെന്നാണ് വില്ലിങ്കിന്റെ കണക്കുകൂട്ടല്‍. ഒറ്റനോട്ടത്തില്‍ തമാശയെന്നു തോന്നാമെങ്കിലും പലരും വളരെ ഗൗരവകരമായാണ് ഇതിനെ എടുക്കുന്നത്. ഉത്തരകൊറിയന്‍ വിഷയത്തില്‍ വിദഗ്ധനായ സുന്‍സുന്‍ പറയുന്നത് ഈ നിര്‍ദ്ദേശത്തിലെ അടിസ്ഥാന ആശയം തള്ളിക്കളയാനാകില്ലെന്നാണ്. ഉത്തരകൊറിയയിലെ ജനങ്ങളെ പുറം ലോകവുമായി…

Read More

ഐഎസ്ആര്‍ഒയെ ലക്ഷ്യമിട്ട് ഉത്തരകൊറിയയുടെ സൈബര്‍ പടയൊരുക്കം; പുതിയ റാന്‍സംവെയര്‍ വികസിപ്പിച്ചതായി വിവരം

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയ്ക്ക് നേര്‍ക്ക് നേരെ സൈബര്‍ ആക്രമണത്തിനായി ഉത്തരകൊറിയ തയ്യാറെടുക്കുന്നതായി വിവരം. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണമാണ് ഉത്തരകൊറിയയുടെ അടുത്ത പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനായി ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ലാബുകളിലെ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനിലൂടെ ചോര്‍ത്താന്‍ ഉത്തരകൊറിയന്‍ സംഘം ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് സൂചന. ഐഎസ്ആര്‍ഒയുടെ നിയന്ത്രണത്തിലുള്ള നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററും ഇന്ത്യന്‍ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയും ഉത്തരകൊറിയന്‍ സംഘം ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യാന്തര സൈബര്‍ ഭീഷണികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ ആറുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ മലേഷ്യ, ന്യൂസിലന്‍ഡ്, നേപ്പാള്‍, കെനിയ, മൊസാംബിക്, ഇന്തോനേഷ്യ തുടങ്ങി രാജ്യങ്ങളിലെ വിവരങ്ങള്‍ക്കായും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. നേരത്തെ വിവിധ രാജ്യങ്ങളിലെ മിസൈല്‍ ടെക്‌നോളജി അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യ അടക്കം സ്വന്തമാക്കിയിട്ടുള്ളത്.…

Read More