വേലക്കാരിയെ ഭാര്യ ക്രൂരമായി മര്‍ദ്ദിച്ചു; മരുമകള്‍ ഫിലിപ്പിനോ വേലക്കാരിയെ മര്‍ദ്ദിക്കുക പതിവായിരുന്നെന്ന് അമ്മായിയമ്മയും; ഭാര്യ വേലക്കാരിയെ കൊന്നത് തല ചുമരില്‍ ഇടിപ്പിച്ചെന്ന് നദിം ഇഷാമിന്റെ വെളിപ്പെടുത്തല്‍…

  കുവൈത്ത് സിറ്റി: ആളില്ലാ അപ്പാര്‍ട്ട്‌മെന്റില്‍ വേലക്കാരിയെ കൊന്ന് ഫ്രീസറില്‍ ഒളിപ്പിച്ചത് തന്റെ ഭാര്യയെന്ന വെളിപ്പെടുത്തലുമായി ലെബനീസ് പൗരന്‍ നാദിര്‍ ഇഷാം അസാഫ്. ഫിലിപ്പീന്‍സുകാരിയായ വേലക്കാരി ജോന്ന ഡനീല ഡെമാഫില്‍സിനെ തന്റെ ഭാര്യയും സിറിയന്‍ പൗരയുമായ മോണാ ഹാസൂണ്‍ പതിവായി മര്‍ദ്ദിക്കുമായിരുന്നെന്നും ഇയാള്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. അതേസമയം മൃതദേഹം ഒളിപ്പിക്കാന്‍ താന്‍ സഹായിച്ചു എന്നും ഇയാള്‍ വ്യക്തമാക്കി. ജോന്ന മരിക്കുന്ന ദിവസം വീട്ടിലേക്ക് വരുമ്പോള്‍ ഇവരെ ഭാര്യ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് കണ്ടത്. വാക്കു തര്‍ക്കത്തിനിടെ ജോനയെ പിടിച്ചു തള്ളിയപ്പോള്‍ തല ഭിത്തിയില്‍ ഇടിച്ചു മരണം സംഭവിക്കുകയായിരുന്നു. മരിച്ചെന്ന് മനസ്സിലായതോടെ പിടിക്കപ്പെടാതിരിക്കാന്‍ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുക ആയിരുന്നു. പിന്നീട് വീട്ടു ജോലിക്കാരിയെ കാണാനില്ലെന്ന പരാതി നല്‍കി ദിവസങ്ങള്‍ക്ക് ശേഷം ഇരുവരും കുവൈത്തില്‍ നിന്നും ലബനനിലേക്ക് പോയി. അവിടെ നിന്നും സിറിയയിലേക്കും. തല ഭിത്തിയിലിടിച്ചാണ് ജോന്നയുടെ…

Read More

ഫിലിപ്പീന്‍ യുവതിയുടെ കുളിസീന്‍ പകര്‍ത്തിയ ഇന്ത്യന്‍ യുവാവിന് കിട്ടിയത് എട്ടിന്റെ പണി ! സംഭവത്തില്‍ ഇയാള്‍ കുടുങ്ങിയതിങ്ങനെ…

ദുബായ്: ഫിലിപ്പീന്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇന്ത്യക്കാരന് ദുബായില്‍ മൂന്നു മാസം തടവ്. 28 വയസുള്ള ഫിലിപ്പീന്‍ യുവതിയുടെ ദൃശ്യങ്ങളാണ് 21കാരനായ ഇന്ത്യന്‍ യുവാവ് പകര്‍ത്തിയത്. ശിക്ഷയ്ക്കു ശേഷം ഇയാളെ നാടുകടത്താനും ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഉത്തരവിട്ടു. സ്ത്രീകളെ അപമാനിക്കുക, സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇയാള്‍ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന യുവാവ്, സ്ത്രീയുടെ കുളിമുറിയുടെ മതിലില്‍ ചെറിയ ദ്വാരമുണ്ടാക്കി മൊബൈല്‍ ക്യാമറ ഉപയോഗിച്ചാണ് വിഡിയോ ചിത്രീകരിച്ചത്. 2017 ഒക്ടോബര്‍ 10ന് അല്‍ റഫ പൊലീസ് സ്‌റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ‘അര്‍ധരാത്രിയില്‍ എനിക്ക് അനുവദിച്ച താമസസ്ഥലത്തെ കുളിമുറിയില്‍ കുളിക്കുകയായിരുന്നു. പെട്ടെന്നാണ് കണ്ണാടിയില്‍ പിന്നിലുള്ള മതിലിനുള്ളിലെ ദ്വാരത്തിലൂടെ ആരോ മൊബൈല്‍ ക്യാമറ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്’.പരാതിക്കാരി പറഞ്ഞു. ഉറക്കെ ഉച്ചവച്ച യുവതി…

Read More