ലെബനീസ് വനിതാ പോലീസുകാരുടെ വേഷം ‘കുട്ടി നിക്കര്‍’ ; ഷോര്‍ട്‌സ് ഏര്‍പ്പെടുത്തിയത് ചൂടിനെ തടുക്കാനും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും എന്ന് മേയര്‍; വീഡിയോ കത്തികയറുന്നു…

ബെയ്റൂട്ട്: വനിതാ പോലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചത് ലെബനനില്‍ തിരികൊളുത്തിയിരിക്കുന്നത് പുതിയ വിവാദത്തിനാണ്. ട്രാഫിക് സിഗ്‌നലുകളിലും നഗരങ്ങളിലെ പ്രധാന റോഡുകളിലും ഡ്യൂട്ടി ചെയ്യുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇറക്കം കുറഞ്ഞ ഷോര്‍ട്സ് യൂണിഫോമായി നല്‍കിയതാണ് വിവാദത്തിന് കാരണം. ബ്രൗമ്മാന മേയര്‍ പിയറെ അച്ചക്കാറിന്റെ വകയായിരുന്നു ഈ യൂണിഫോം പരിഷ്‌കരണം. കടുത്ത വേനലില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് വനിതാ പോലീസുകാര്‍ക്ക് ഷോര്‍ട്സ് നടപ്പിലാക്കിയതെന്നാണ് മേയറുടെ വാദം. യൂണിഫോം പരിഷ്‌ക്കരിച്ചതിലൂടെ പോലീസുകാരും ടൂറിസ്റ്റുകളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും അദ്ദേഹം പറയുന്നു. ഇറക്കം കുറഞ്ഞ ഷോര്‍ട്സ് യൂണിഫോമാക്കിയതില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായമാണുള്ളത്. ഇതൊന്നും വലിയ പ്രശ്നമാക്കേണ്ടെന്നും ഈ വനിതാ ഉദ്യോഗസ്ഥരെല്ലാം ഏറെ ബഹുമാനിക്കപ്പെടുന്നവരാണെന്നും പുതിയ ഷോര്‍ട്സ് അത്ര ചെറുതല്ലെന്നുമാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ഇറക്കം കുറഞ്ഞ ഷോര്‍ടിസിനെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്. പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നീളമേറിയ പാന്റ്സ് യൂണിഫോമായിരിക്കെ വനിതാ…

Read More

വേലക്കാരിയെ ഭാര്യ ക്രൂരമായി മര്‍ദ്ദിച്ചു; മരുമകള്‍ ഫിലിപ്പിനോ വേലക്കാരിയെ മര്‍ദ്ദിക്കുക പതിവായിരുന്നെന്ന് അമ്മായിയമ്മയും; ഭാര്യ വേലക്കാരിയെ കൊന്നത് തല ചുമരില്‍ ഇടിപ്പിച്ചെന്ന് നദിം ഇഷാമിന്റെ വെളിപ്പെടുത്തല്‍…

  കുവൈത്ത് സിറ്റി: ആളില്ലാ അപ്പാര്‍ട്ട്‌മെന്റില്‍ വേലക്കാരിയെ കൊന്ന് ഫ്രീസറില്‍ ഒളിപ്പിച്ചത് തന്റെ ഭാര്യയെന്ന വെളിപ്പെടുത്തലുമായി ലെബനീസ് പൗരന്‍ നാദിര്‍ ഇഷാം അസാഫ്. ഫിലിപ്പീന്‍സുകാരിയായ വേലക്കാരി ജോന്ന ഡനീല ഡെമാഫില്‍സിനെ തന്റെ ഭാര്യയും സിറിയന്‍ പൗരയുമായ മോണാ ഹാസൂണ്‍ പതിവായി മര്‍ദ്ദിക്കുമായിരുന്നെന്നും ഇയാള്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. അതേസമയം മൃതദേഹം ഒളിപ്പിക്കാന്‍ താന്‍ സഹായിച്ചു എന്നും ഇയാള്‍ വ്യക്തമാക്കി. ജോന്ന മരിക്കുന്ന ദിവസം വീട്ടിലേക്ക് വരുമ്പോള്‍ ഇവരെ ഭാര്യ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് കണ്ടത്. വാക്കു തര്‍ക്കത്തിനിടെ ജോനയെ പിടിച്ചു തള്ളിയപ്പോള്‍ തല ഭിത്തിയില്‍ ഇടിച്ചു മരണം സംഭവിക്കുകയായിരുന്നു. മരിച്ചെന്ന് മനസ്സിലായതോടെ പിടിക്കപ്പെടാതിരിക്കാന്‍ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുക ആയിരുന്നു. പിന്നീട് വീട്ടു ജോലിക്കാരിയെ കാണാനില്ലെന്ന പരാതി നല്‍കി ദിവസങ്ങള്‍ക്ക് ശേഷം ഇരുവരും കുവൈത്തില്‍ നിന്നും ലബനനിലേക്ക് പോയി. അവിടെ നിന്നും സിറിയയിലേക്കും. തല ഭിത്തിയിലിടിച്ചാണ് ജോന്നയുടെ…

Read More