ഇതാണോ സ്ത്രീ ശാക്തീകരണം ! ഡല്‍ഹി മെട്രോയില്‍ നടക്കുന്ന 90 ശതമാനം പോക്കറ്റടികളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സ്ത്രീകള്‍; പോക്കറ്റടിക്കാരായ സ്ത്രീകളുടെ എണ്ണം കൂടുന്നു…

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ മോഷണം അനുദിനം വര്‍ദ്ധിച്ചു വരുന്നതായി വിവരം. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ദിനം പ്രതി 35 മെട്രോയാത്രക്കാരാണ് മോഷണത്തിനിരയായിക്കൊണ്ടിരുന്നതെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. പഴ്‌സ്,ആഭരണങ്ങള്‍ തുടങ്ങിയ വിലപിടിച്ച വസ്തുക്കളാണ് മോഷണം പോകുന്നതിലധികവും. എന്നാല്‍ ഈ മോഷണക്കണക്കുകളില്‍ മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരം കൂടിയുണ്ട്. പോക്കറ്റടിക്കാരായ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. മോഷണക്കേസുകളില്‍ 90 ശതമാനവും ആസൂത്രണം ചെയ്തത് സ്ത്രീകളുടെ സംഘമാണെന്ന് സി.ഐ.എസ്.എഫ് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 33 ശതമാനം വര്‍ദ്ധിച്ചതായും പോലീസ് പുറത്തുവിട്ട പട്ടികയില്‍ പറയുന്നു. 2014ല്‍ 9,621 എണ്ണമുണ്ടായിരുന്നത് 17 ആയപ്പോള്‍ 12,854 ആയി വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ആദ്യ മെട്രോകളില്‍ ഒന്നായ ഡല്‍ഹിയില്‍ നിന്നാണ് കുറ്റകൃത്യങ്ങളുടെ ഈ നീണ്ട പട്ടിക പുറത്തുവരുന്നത്.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഡല്‍ഹി മെട്രോ പരിസരത്ത് 13 ഇരട്ടി വര്‍ധനയാണ് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുണ്ടായത്. 2012ല്‍ 1.92 മില്യണ്‍…

Read More