പഞ്ചായത്ത് നല്കുന്ന പച്ചക്കറികള്‍ വിശപ്പടക്കാന്‍ തികയാതെ വന്നതോടെ പടയപ്പ വിശപ്പടക്കുന്നത് പേപ്പര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിന്നെന്ന് നാട്ടുകാര്‍. നല്ലതണ്ണി കല്ലാറിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിന് പുറത്തുള്ള മാലിന്യങ്ങവാണ് പടയപ്പ കഴിക്കുന്നത്. പ്ലാന്റിന്റെ കവാടം തകര്‍ത്ത് അകത്ത് കയറുന്ന പടയപ്പ, ജൈവവളമുണ്ടാക്കുന്നതിനായി പഞ്ചായത്ത് സൂക്ഷിച്ചിരുന്ന പച്ചക്കറി അവശിഷ്ടങ്ങള്‍ എടുക്കാന്‍ തുടങ്ങിയതോടെയാണ് പച്ചക്കറി പ്രത്യേകം മാറ്റി വയ്ക്കാന്‍ തുടങ്ങിയത്. പടയപ്പയെ ഭയന്ന് പ്ലാന്റിന് പുറത്ത് ഇരുമ്പ് ഗെയിറ്റും പഞ്ചായത്ത് സ്ഥാപിച്ചു. ഇതോടെ പുറത്തെ പച്ചക്കറി മാത്രമായി പടയപ്പയുടെ ഭക്ഷണം. ഇത് കഴിച്ചിട്ട് പടയപ്പയ്ക്ക് വിശപ്പ് മാറാതെ വന്നതോടെയാണ് മാലിന്യം അകത്താക്കാന്‍ തുടങ്ങിയത്. പ്രായാധിക്യമുള്ള പടയപ്പ പ്ലാസ്റ്റിക് കഴിക്കുന്നത് ആനയുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നും പ്ലാന്റിലെ തൊഴിലാളികള്‍ പറയുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
Read MoreTag: plastic
പാത്രവുമായി വരുന്നവര്‍ക്ക് വമ്പിച്ച ഓഫര്‍ പ്രഖ്യാപിച്ച് ഹോട്ടലുടമകള്‍ ! സംഭവം ഇങ്ങനെ…
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയതോടെ വലഞ്ഞത് ഹോട്ടലുടമകളാണ്. ഇപ്പോഴിതാ ഭക്ഷണം കൊണ്ടുപോകാന്‍ ഹോട്ടലുകളില്‍ പാത്രവുമായി എത്തുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫര്‍ നല്കാന് തീരുമാനിച്ചിരിക്കുകയാണ് തിരൂരിലെ ഹോട്ടലുടമകള്‍. തിരൂരിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് മേഖലാ കമ്മിറ്റിയാണ് ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയത്. പാഴ്സല്‍ വാങ്ങാന്‍ പാത്രവുമായി എത്തുന്നവര്‍ക്കാണ് ഓഫര്‍. കറികളും മറ്റും പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ഇതുവരെ നല്‍കിയിരുന്നത്. നിരോധനം വന്നതോടെ ഇതിനു പകരം അലുമിനിയം ഫോയില്‍ പെട്ടികളിലാണു കറികള്‍ നല്‍കുന്നത്. പാത്രങ്ങളുമായി ആവശ്യക്കാര്‍ എത്തിയാല്‍ പ്ലാസ്റ്റിക് നിരോധനം മൂലമുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാമെന്നാണ് ഉടമകള്‍ കരുതുന്നത്. കൂടാതെ പ്ലാസ്റ്റിക് നിരോധനത്തിന്റെ പ്രചാരണവും ബോധവല്‍ക്കരണവും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്.
Read Moreഭക്ഷണം തികച്ചും സൗജന്യം ! പകരം നല്‍കേണ്ടത് പ്ലാസ്റ്റിക്; ഗുജറാത്തിലെ ഒരു കഫെ വ്യത്യസ്ഥമാകുന്നതിങ്ങനെ…
പരിസ്ഥിതിയെ തകര്‍ക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്ന വസ്തുക്കളിലൊന്നായ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനും മണ്ണിലേക്ക് വലിച്ചെറിയുന്നത് തടയുന്നതിനും ഒട്ടേറെ പദ്ധതികളാണ് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ദിവസം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ വില്‍പ്പന നമ്മുടെ നാട്ടിലും നിരോധിച്ചിരുന്നു. പ്ലാസ്റ്റിക്കില്‍ നിന്ന് ഭൂമിയെ രക്ഷിക്കുന്നതിന് വ്യത്യസ്തമായൊരു പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഗുജറാത്തില്‍ നിന്നുള്ള കഫെ. ഈ കഫെയിലെത്തി ഭക്ഷണം കഴിച്ചാല്‍ പണം അല്ല പ്രതിഫലമായി ഈടാക്കുന്നത്. പകരം പ്ലാസ്റ്റിക് നല്‍കണം. ഗുജറാത്തിലെ ജുനാഗഢില്‍ സ്ഥിതി ചെയ്യുന്ന നാച്ചുറല്‍ പ്ലാസ്റ്റിക് കഫെ ആണ് വ്യത്യസ്തമാകുന്നത്. ഇവിടെ നിന്ന് ഏത് തരം ഭക്ഷണം വാങ്ങിയാലും പണം നല്‍കേണ്ടതില്ല. പ്ലാസ്റ്റിക് ആണ് പകരമായി നല്‍കേണ്ടത്. ജുനാഗഢ് ജില്ലാ കളക്ടര്‍ റാചിത് രാജ് ഈ വ്യത്യസ്തമായ കഫെയെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ജുനാഗഢിനെ മാലിന്യമുക്തമാക്കുകയെന്നതാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. അരക്കിലോ പ്ലാസ്റ്റിക് സാധനങ്ങള്‍ കൊടുത്താല്‍ ഒരു ഗ്ലാസ്…
Read More