പോളിയോ തുള്ളിമരുന്ന് വിതരണത്തെപ്പറ്റിയുള്ള വിവരം മതിലില്‍ രേഖപ്പെടുത്തി ! ആശാവര്‍ക്കറെ ക്രൂരമായി മര്‍ദ്ദിച്ച് ദമ്പതികള്‍;കൈവശമുണ്ടായിരുന്ന പോളിയോ മരുന്നും നശിപ്പിച്ചു…

പോളിയോ തുള്ളിമരുന്ന് നല്‍കാനെത്തിയ ആശാവര്‍ക്കറെ ക്രൂരമായി മര്‍ദ്ദിച്ച് ദമ്പതികള്‍. പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ വിവരം മതിലില്‍ രേഖപ്പെടുത്തിയതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. കൊല്ലം ചിതറയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പോളിയോ തുള്ളിമരുന്ന് വിവരങ്ങള്‍ മതിലില്‍ രേഖപ്പെടുത്തിയ ആശ വര്‍ക്കറായ മഹേശ്വരിയമ്മയ്ക്കാണ് മര്‍ദ്ദനമേറ്റത്. ആശ വര്‍ക്കറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഐരക്കുഴി സ്വദേശി സൈനുലാബ്ദ്ദീനും കുടുംബത്തിനുമെതിരേ കടയ്ക്കല്‍ പൊലീസ് കേസെടുത്തു. മടത്തറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആശാ വര്‍ക്കറാണ് മഹേശ്വരിയമ്മ. പോളിയോ നല്‍കാത്ത കുട്ടികളെ കണ്ടെത്താനായിട്ടുള്ള പതിവ് പരിശോധനയുടെ ഭാഗമായി മഹേശ്വരിയമ്മ സൈനുലാബ്ദ്ദീന്റെ വീട്ടിലുമെത്തിയിരുന്നു. അംഗന്‍വാടി ജീവനക്കാരിയായ ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നു. അഞ്ചു വയസില്‍ താഴയുള്ള കുട്ടികള്‍ ആരും അവിടെയില്ലെന്ന് വീട്ടുകാര്‍ അറിയിച്ചു. തുടര്‍ന്ന് ആശാവര്‍ക്കര്‍ ഭിത്തിയില്‍ നമ്പര്‍ രേഖപ്പെടുത്തി. ഇത് മായിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബനാഥനായ സൈനുദ്ദീനും ഭാര്യ സജ്നയും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചു എന്നാണ് മഹേശ്വരിയമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇവരുടെ…

Read More

പോളിയോ ബാധിച്ച പെണ്ണിന്റെ ഹൃദയത്തില്‍ ഇടംപിടിച്ച് പറഞ്ഞ് മുങ്ങി ! പിന്നെ രണ്ടു വര്‍ഷം എവിടെയെന്ന് ആര്‍ക്കുമറിയില്ലായിരുന്നു; ഒടുവില്‍ വിധി അവരെ ഒന്നു ചേര്‍ത്തു…

പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും അതിനെയെല്ലാം മറികടന്ന് പ്രണയസാക്ഷാത്കാരം നേടുന്ന നിരവധി ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. അങ്ങനെയൊരു പ്രണയത്തിന്റെ കഥയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പ്രണയവും വിരഹവും വീട്ടുകാരുടെ എതിര്‍പ്പുമെല്ലാം അവഗണിച്ചാണ് അവര്‍ ഒന്നായത്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക് പേജിലൂടെ പുറത്തുവന്നത് അതിമനോഹരമായ ഒരു ഹൃദയബന്ധത്തിന്റെ കഥയാണ്. ആ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: ”ജനിച്ച് മൂന്നാം മാസമാണ് എനിക്ക് പോളിയോ സ്ഥിരീകരിച്ചത്. വളരുന്തോറും എന്റെ വൈകല്യത്തെ ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷേ എന്റെ കുടുംബവും കൂട്ടുകാരുമെല്ലാം പ്രോത്സാഹനവുമായി എനിക്കൊപ്പം നിന്നു. പക്ഷേ െങ്കിലും ഒരു ഭയം എന്റെ മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു. എന്നെങ്കിലും എനിക്കൊരു ജീവിത പങ്കാളിയെ ലഭിക്കുമോ എന്നായിരുന്നു അത്. വര്‍ഷങ്ങള്‍ പിന്നിട്ടു. ഞാന്‍ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന കാലം. ഒരു ദിവസം വീട്ടിലെ ജനാലയ്ക്കരികില്‍ ഞാനിരിക്കുമ്പോള്‍ എതിര്‍വശത്തുള്ള ഫ്ലാറ്റിന്റെ ജനാലയ്ക്കരികില്‍ സുന്ദരനായ ഒരാള്‍ ഇരിക്കുന്നതു കണ്ടു. അയാള്‍…

Read More