വീ​ട്ടി​ല്‍ ലിം​ഗ നി​ര്‍​ണ​യ പ​രി​ശോ​ധ​ന ! പെ​ണ്‍​കു​ട്ടി​യാ​ണെ​ന്നു ക​ണ്ടാ​ല്‍ ഉ​ട​ന്‍ ഗ​ര്‍​ഭ​ച്ഛി​ദ്രം; ആ​ശാ​വ​ര്‍​ക്ക​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ പി​ടി​യി​ല്‍; പു​റ​ത്തു​വ​രു​ന്ന​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍…

രാ​ജ്യ​ത്ത് പെ​ണ്‍​ഭ്രൂ​ണ​ഹ​ത്യ​ക​ള്‍ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ​ര്‍​ഭ​സ്ഥ​ശി​ശു​വി​ന്റെ ലിം​ഗ​നി​ര്‍​ണ​യം നി​രോ​ധി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തി​നു തു​ര​ങ്കം വ​യ്ക്കു​ന്ന ന​ട​പ​ടി​ക​ള്‍ രാ​ജ്യ​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ന്നും ര​ഹ​സ്യ​മാ​യി ന​ട​ന്നു വ​രു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ഒ​ഡീ​ഷ​യി​ലെ ബെ​ര്‍​ഹാം​പു​രി​ല്‍ അ​ന​ധി​കൃ​ത ലിം​ഗ​നി​ര്‍​ണ​യ​വും ഗ​ര്‍​ഭ​ച്ഛി​ദ്ര​വും ന​ട​ത്തി​വ​ന്നി​രു​ന്ന വ​മ്പ​ന്‍ റാ​ക്ക​റ്റാ​ണ് ഇ​പ്പോ​ള്‍ പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. ലിം​ഗ നി​ര്‍​ണ​യ പ​രി​ശോ​ധ​ന​കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്ന ആ​ളും ഇ​യാ​ളു​ടെ ക്ലി​നി​ക്കി​ല്‍ ഗ​ര്‍​ഭി​ണി​ക​ളെ എ​ത്തി​ച്ചി​രു​ന്ന ആ​ശ വ​ര്‍​ക്ക​റും അ​ട​ക്കം 13 പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ല്‍ അ​ള്‍​ട്രാ​സൗ​ണ്ട് സ്‌​കാ​നി​ങ് മെ​ഷീ​നു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ലിം​ഗ​നി​ര്‍​ണ​യം ന​ട​ത്തി​യി​രു​ന്ന പ്ര​തി​ക​ള്‍, പെ​ണ്‍​കു​ട്ടി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ ഗ​ര്‍​ഭ​ച്ഛി​ദ്രം ന​ട​ത്തി​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ബെ​ര്‍​ഹാം​പു​ര്‍ സ്വ​ദേ​ശി​യാ​യ ദു​ര്‍​ഗ പ്ര​സാ​ദ് നാ​യി​ക്കാ​ണ് അ​ങ്കു​ലി, ആ​ന​ന്ദ് ന​ഗ​റി​ലെ വീ​ട്ടി​ല്‍ അ​ന​ധി​കൃ​ത ലിം​ഗ നി​ര്‍​ണ​യ പ​രി​ശോ​ധ​ന കേ​ന്ദ്രം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​മാ​യി ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​മ്പ​ന്‍ സം​ഘം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ക്ലി​നി​ക്കി​ല്‍…

Read More

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കോവിഡ് ബാധിച്ചത് എടിഎമ്മില്‍ നിന്നെന്ന് ആരോഗ്യവകുപ്പ് ! എടിഎമ്മില്‍ നിന്ന് രോഗം ബാധിച്ചയാളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയും രോഗ വ്യാപനം…

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ക്ക് രോഗം ബാധിച്ചത് എടിഎം വഴിയെന്ന് വിലയിരുത്തല്‍. കൊല്ലം കല്ലുവാതുക്കലിലെ എടിഎം വഴിയാണ് വൈറസ് പിടിപെട്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. തുടക്കത്തില്‍ ഉറവിടം അറിയാതിരുന്ന 166 രോഗികളെക്കുറിച്ച് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കല്ലുവാതുക്കല്‍ സ്വദേശിയായ ആശാവര്‍ക്കര്‍ക്കും മറ്റൊരാള്‍ക്കും കോവിഡ് പകര്‍ന്നത് എടിഎം വഴിയാണെന്നാണ് നിഗമനം. തൊട്ടടുത്ത ചാത്തന്നൂര്‍ ക്ലസ്റ്ററില്‍പ്പെട്ട ഒരു രോഗി സന്ദര്‍ശിച്ച എ.ടി.എമ്മില്‍ എത്തിയതാണ് ഇവര്‍ക്ക് രോഗം ബാധിക്കാന്‍ കാരണം. ആശാ വര്‍ക്കറെ കൂടാതെ രോഗം സ്ഥിരീകരിച്ച ആളില്‍ നിന്ന് അയാളുടെ ഭാര്യയ്ക്കും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനും രോഗം പിടിപ്പെട്ടു. ഇയാളുടെ കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ആദ്യ ഘട്ടത്തില്‍ ബാങ്കുകളിലും എ.ടി.എമ്മുകളിലും പ്രധാന ഇടങ്ങളിലുമെല്ലാം സാനിറ്റൈസറുകളും കൈകഴുകാനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു.എന്നാല്‍ പിന്നീട് ഇത് അവസാനിച്ച മട്ടാണ്.

Read More

പോളിയോ തുള്ളിമരുന്ന് വിതരണത്തെപ്പറ്റിയുള്ള വിവരം മതിലില്‍ രേഖപ്പെടുത്തി ! ആശാവര്‍ക്കറെ ക്രൂരമായി മര്‍ദ്ദിച്ച് ദമ്പതികള്‍;കൈവശമുണ്ടായിരുന്ന പോളിയോ മരുന്നും നശിപ്പിച്ചു…

പോളിയോ തുള്ളിമരുന്ന് നല്‍കാനെത്തിയ ആശാവര്‍ക്കറെ ക്രൂരമായി മര്‍ദ്ദിച്ച് ദമ്പതികള്‍. പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ വിവരം മതിലില്‍ രേഖപ്പെടുത്തിയതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. കൊല്ലം ചിതറയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പോളിയോ തുള്ളിമരുന്ന് വിവരങ്ങള്‍ മതിലില്‍ രേഖപ്പെടുത്തിയ ആശ വര്‍ക്കറായ മഹേശ്വരിയമ്മയ്ക്കാണ് മര്‍ദ്ദനമേറ്റത്. ആശ വര്‍ക്കറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഐരക്കുഴി സ്വദേശി സൈനുലാബ്ദ്ദീനും കുടുംബത്തിനുമെതിരേ കടയ്ക്കല്‍ പൊലീസ് കേസെടുത്തു. മടത്തറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആശാ വര്‍ക്കറാണ് മഹേശ്വരിയമ്മ. പോളിയോ നല്‍കാത്ത കുട്ടികളെ കണ്ടെത്താനായിട്ടുള്ള പതിവ് പരിശോധനയുടെ ഭാഗമായി മഹേശ്വരിയമ്മ സൈനുലാബ്ദ്ദീന്റെ വീട്ടിലുമെത്തിയിരുന്നു. അംഗന്‍വാടി ജീവനക്കാരിയായ ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നു. അഞ്ചു വയസില്‍ താഴയുള്ള കുട്ടികള്‍ ആരും അവിടെയില്ലെന്ന് വീട്ടുകാര്‍ അറിയിച്ചു. തുടര്‍ന്ന് ആശാവര്‍ക്കര്‍ ഭിത്തിയില്‍ നമ്പര്‍ രേഖപ്പെടുത്തി. ഇത് മായിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബനാഥനായ സൈനുദ്ദീനും ഭാര്യ സജ്നയും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചു എന്നാണ് മഹേശ്വരിയമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇവരുടെ…

Read More