രാജ്യത്ത് മുസ്ലിങ്ങള്‍ പോലും സുരക്ഷിതമല്ല പിന്നല്ലേ ന്യൂനപക്ഷവിഭാഗങ്ങള്‍ ! പാകിസ്ഥാനില്‍ അരങ്ങേറുന്നത് കൊടിയ പീഡനമെന്ന് ഇമ്രാന്‍ ഖാന്റെ മുന്‍ സഹചാരി…

പാകിസ്ഥാനില്‍ നടമാടുന്നത് കൊടിയ ക്രൂരതകളെന്നും ഇനിയുള്ള കാലം ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി മുന്‍ എംഎല്‍എയായ ബല്‍ദേവ് കുമാറിന്റെ അപേക്ഷ. പാക്കിസ്ഥാനിലെ ഹിന്ദുക്കളെയും സിഖുകാരെയും സംരക്ഷിക്കാനാവുന്ന പാക്കേജ് ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ന്യൂനപക്ഷ വിഭാഗങ്ങള്‍ മാത്രമല്ല, മുസ്ലിങ്ങള്‍ പോലും ഇവിടെ (പാക്കിസ്ഥാനില്‍) സുരക്ഷിതരല്ല. വളരെയേറെ വിഷമങ്ങള്‍ അനുഭവിച്ചാണ് ഞങ്ങളിവിടെ കഴിയുന്നത്. എനിക്ക് അഭയം നല്‍കാന്‍ ഞാന്‍ ഇന്ത്യാ ഗവണ്‍മെന്റിനോട് അപേക്ഷിക്കുകയാണ്. ഞാനൊരിക്കലും തിരിച്ച് പോകില്ല,’ ബല്‍ദേവ് കുമാര്‍ എഎന്‍ഐയോട് പറഞ്ഞു. ‘പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ സാധിക്കുന്ന ഒരു പാക്കേജ് ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിക്കണം. മോദി സാഹിബ് ഇവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഇവരെല്ലാം ഇവിടെ പീഡിപ്പിക്കപ്പെടുകയാണ്,’ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തില്‍ പാളിച്ച സംഭവിച്ചതിനെ പരിഹസിച്ച് പാക് മന്ത്രി…

Read More

തന്റേടിയായ പതിനെട്ടുകാരിയ്ക്ക് ഇനി കാനഡയില്‍ സുഖ ജീവിതം ! റഹാഫ് വിമാനമിറങ്ങിയത് ബര്‍മുഡ ധരിച്ച് ന്യൂജന്‍ സ്റ്റൈലില്‍; സൗദിയിലേക്ക് തിരിച്ചയച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്ന് പെണ്‍കുട്ടി

കടുത്ത യാഥാസ്ഥിതിക നിയമങ്ങളില്‍ വീര്‍പ്പുമുട്ടി സൗദി അറേബ്യ വിട്ട് തായ്‌ലന്‍ഡിലെത്തിയ പെണ്‍കുട്ടി അവസാനം കാനഡയില്‍ വിമാനമിറങ്ങി. ടൊറന്റോ വിമാനത്താവളത്തിലെത്തിയ കൗമാരക്കാരിക്ക് കാനഡ അഭയം നല്‍കി. ജനപ്രിയയായ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ആണ് റഹാഫ് മുഹമ്മദ് അല്‍ ഖാനൂന്‍ എന്ന 18കാരിയെ സ്വീകരിക്കാനെത്തിയത്. ‘കാനഡ’ എന്ന് എഴുതിയ സ്വെറ്റ്ഷര്‍ട്ട് ഇട്ടായിരുന്നു റഹാഫ് കാനഡയിലെത്തിയത്. ക്രിസ്റ്റിയ ആലിംഗനം ചെയ്താണ് റഹാഫിനെ സ്വീകരിച്ചത്. മാധ്യമങ്ങളുടെ ക്യാമറകള്‍ നോക്കി ചിരിച്ചു കൊണ്ടാണ് റഹാഫ് എത്തിയത്. ‘വളരെ തന്റേടിയായ പുതിയ കാനഡക്കാരി’ എന്ന് പറഞ്ഞാണ് ക്രിസ്റ്റിയ റഹാഫിനെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. ‘ഒരാളെ നമുക്ക് രക്ഷിക്കാന്‍ കഴിയുമെങ്കില്‍, ഒരു സത്രീയെ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് വളരെ നല്ല കാര്യമാണ്,’ ക്രിസ്റ്റിയ പറഞ്ഞു. ഇനി ഒരിക്കലും സൗദിയിലേക്ക് പോകില്ലെന്നും നിര്‍ബന്ധിച്ച് തിരിച്ചയച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്നും യുവതി തായ് പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് യുഎന്‍ ഇടപെട്ടതും…

Read More