ഞാന്‍ തുടങ്ങിയത് വേശ്യാലയം ഒന്നുമല്ലല്ലോ ? ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു; അന്ന് തന്നെ വിമര്‍ശിച്ചവരോട് ദേവന്‍ പറഞ്ഞത്…

മലയാള സിനിമയിലെ സുന്ദരനായ വില്ലന്‍ എന്നാണ് ദേവനെ വിശേഷിപ്പിക്കുന്നത്. വില്ലന്‍ റോളുകള്‍ മാത്രമല്ല ക്യാരക്ടര്‍ റോളുകളും എന്തിന് കോമഡിയും വരെ ദേവന്റെ കൈയ്യില്‍ ഭദ്രം. ഇപ്പോള്‍ രാഷ്ട്രീയത്തിലും സജീവമാണ് താരം. ഗണേഷ് കുമാര്‍, സുരേഷ് ഗോപി, മുകേഷ്, ഇന്നസെന്റ് എന്നിങ്ങനെ നിരവധി താരങ്ങള്‍ രാഷ്ട്രീയ രംഗത്ത് സജീവമാണെങ്കിലും ഒരു പാര്‍ട്ടി തന്നെ ഉണ്ടാക്കിയാണ് ദേവന്‍ വ്യത്യസ്ഥനായത്. ‘കേരള പീപ്പിള്‍സ് പാര്‍ട്ടി’എന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ദേവന്‍ ഉണ്ടാക്കിയത്. ഇപ്പോള്‍ താന്‍ എന്തു കൊണ്ടാണ് ഇത്തരത്തില്‍ ഒരു പാര്‍ട്ടി ഉണ്ടാക്കിയതെന്ന് തുറന്നു പറയുകയാണ് ദേവന്‍. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് ദേവന്‍ വ്യക്തമാക്കിയത്. ” പാര്‍ട്ടി തുടങ്ങി ഒരു ആറ് മാസം കഴിഞ്ഞ് ദുബായില്‍ പോയി. ഞാന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് എന്റെ ക്ലാസ്‌മേറ്റ്‌സ് അഞ്ചാറ് പേര് എന്നെ കാണാന്‍ വന്നു. അവരൊക്കെ വലിയ വലിയ നിലകളില്‍…

Read More

സ്‌റ്റൈല്‍ മന്നനു പിന്നാലെ ഉലകനായകനും പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നു; പാര്‍ട്ടി രൂപീകരണത്തില്‍ കമലിനൊപ്പം തമിഴിലെ മറ്റൊരു പ്രമുഖ നടനും ഉണ്ടെന്ന് സൂചന

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനു പിന്നാലെ ഉലകനായകന്‍ കമല്‍ഹാസനും രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നതായി സൂചന. തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായിയുമായി കൂടിക്കാഴ്ച നടത്തിയത് ഇതിനു മുന്നോടിയായാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കമല്‍ ഹാസന്റെ രാഷ്ട്രീയപ്രവേശനത്തെ തമിഴ്‌നാട്ടുകാര്‍ക്കൊപ്പം മലയാളികളും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തമിഴ് രാഷ്ട്രീയത്തില്‍ കഴിഞ്ഞ കുറേനാളായി നടക്കുന്ന കുതിരക്കച്ചവടത്തില്‍ മനം മടുത്താണ് അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നത് എന്നാണ് വിലയിരുത്തലുകള്‍. അദ്ദേഹം എഐഎഡിഎംകെയ്ക്കും, മന്ത്രിമാര്‍ക്കുമെതിരെ കടുത്ത ആരോപണങ്ങളും ഉന്നയിക്കുകയും, അഴിമതിക്കെതിരെ പോരാടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. നവംബറില്‍ തമിഴ്നാട്ടില്‍ നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഈ മാസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന. 4000 സ്ഥാനാര്‍ഥികളെ ഇറക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കമലിന്റെ ഉദ്ദേശ്യം. ഫാന്‍സിനെ ലക്ഷ്യമിട്ടാണ് പാര്‍ട്ടി പ്രഖ്യാപനമെങ്കിലും നേതൃത്വത്തെക്കുറിച്ച് ധാരണയായിട്ടില്ല. എഐഎഡിഎംകെയെ ചെറുക്കുന്നതിനായി ഏതെങ്കിലും പ്രബലപാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി തമിഴ് രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാനാണ് കമല്‍ഹാസന്‍ ശ്രമിക്കുന്നത്. തമിഴ്‌നാട്ടിലെ…

Read More