മ​ക​ളു​ടെ പ്രാ​യ​മു​ള്ള ന​ടി​യു​മാ​യി ക​മ​ല്‍​ഹാ​സ​ന് ര​ഹ​സ്യ​ബ​ന്ധം ! ക​മ​ലി​ന്റെ പ​ട​ങ്ങ​ളി​ല്‍ ന​ടി​യ്ക്ക് അ​വ​സ​രം കി​ട്ടു​ന്ന​ത് ഇ​തി​നാ​ല്‍; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ്ര​മു​ഖ ന​ട​ന്‍…

വി​വാ​ദ പ്ര​സ്താ​വ​ന​ക​ളു​മാ​യി ഇ​ട​യ്ക്കി​ടെ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന ആ​ളാ​ണ് പ്ര​ശ​സ്ത ന​ട​നും സി​നി​മാ നി​രൂ​പ​ക​നു​മാ​യ ബൈ​ല്‍​വാ​ന്‍ രം​ഗ​നാ​ഥ​ന്‍. ഏ​റ്റ​വു​മൊ​ടു​വി​ല്‍ ന​ടി മീ​ന​യും ധ​നു​ഷും ത​മ്മി​ല്‍ വി​വാ​ഹി​ത​രാ​യേ​ക്കു​മെ​ന്നാ​യി​രു​ന്നു രം​ഗ​നാ​ഥ​ന്‍ അ​ടി​ച്ചു​വി​ട്ട​ത്. ഇ​പ്പോ​ഴി​താ ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍ ഹാ​സ​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള ക​ഥ​ക​ളു​മാ​യി​ട്ടാ​ണ് താ​രം എ​ത്തി​യി​രി​ക്കു​ന്ന​ത്. ക​മ​ല്‍​ഹാ​സ​ന്‍ ത​ന്റെ മ​ക​ളു​ടെ പ്രാ​യ​മു​ള്ള ന​ടി​യു​മാ​യി ര​ഹ​സ്യ ബ​ന്ധ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് രം​ഗ​നാ​ഥ​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ക​മ​ല്‍ ഈ ​ന​ടി​യെ തു​ട​ര്‍​ച്ച​യാ​യി ത​ന്റെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കു​ന്ന​ത് അ​തു​കൊ​ണ്ടാ​ണെ​ന്നും താ​രം ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം ഗൗ​ത​മി​യു​മാ​യി​ട്ടു​ള്ള ബ​ന്ധം പി​രി​ഞ്ഞ​തി​ന് ശേ​ഷം ക​മ​ലി​നെ ചു​റ്റി​പ്പ​റ്റി നി​ര​വ​ധി ഗോ​സി​പ്പു​ക​ള്‍ വ​ന്നി​രു​ന്നു. ന​ട​ന്‍ വീ​ണ്ടും വി​വാ​ഹി​ത​നാ​യേ​ക്കു​മെ​ന്ന​താ​ണ് അ​തി​ല്‍ പ​റ​ഞ്ഞ​തെ​ങ്കി​ലും വാ​ര്‍​ത്ത​ക​ളി​ല്‍ വ​സ്തു​ത​യി​ല്ലെ​ന്ന് പി​ന്നീ​ട് മ​ന​സി​ലാ​യി. എ​ന്നാ​ലി​പ്പോ​ള്‍ മ​ക​ളു​ടെ പ്രാ​യ​മു​ള്ള യു​വ​ന​ടി​യു​മാ​യി ക​മ​ല്‍ ഹാ​സ​ന്‍ അ​ടു​പ്പ​ത്തി​ലാ​ണെ​ന്നു​ള്ള വെ​ളി​പ്പെ​ടു​ത്ത​ല്‍ വ​ലി​യ രീ​തി​യി​ലാ​ണ് ത​രം​ഗ​മാ​വു​ന്ന​ത്. ഇ​രു​വ​രെ​യും ചു​റ്റി​പ്പ​റ്റി പാ​പ്പ​രാ​സി​ക​ളും രം​ഗ​ത്തെ​ത്തി. ക​മ​ല്‍ ഹാ​സ​നും പ്ര​ശ​സ്ത ന​ടി​യു​മാ​യ ആ​ന്‍​ഡ്രി​യ…

Read More

സിപിഎം ഡിഎംകെയില്‍ നിന്ന് 25 കോടി കൈപ്പറ്റി ! താന്‍ പറഞ്ഞത് നല്ല കമ്യൂണിസ്റ്റുകാര്‍ക്ക് മനസ്സിലാകുമെന്ന് കമല്‍ഹാസന്‍…

തമിഴ്‌നാട്ടില്‍ സിപിഎം ഡിഎംകെയില്‍ നിന്ന് 25 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണത്തില്‍ ഉറച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. തന്റെ വിമര്‍ശനം നല്ല കമ്യൂണിസ്റ്റുകാര്‍ക്ക് മനസിലാകുമെന്ന്, കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലെ പ്രചാരണത്തിനിടെ കമല്‍ ഒരു മാധ്യമത്തോടു പറഞ്ഞു. ദ്രാവിഡ മുന്നണികളെ വെല്ലുവിളിച്ച് രാഷ്ട്രീയ പാര്‍ട്ടിയുമായി കളത്തിലിറങ്ങുമ്പോള്‍ സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ ഒപ്പം ചേരുമെന്ന് കമല്‍ ഹാസന്‍ പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല. ഡിഎംകെ പാളയത്തില്‍ നിന്ന് പുറത്തുവരാന്‍ സിപിഎം തയ്യാറായിരുന്നില്ല. ഇതോടെയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഡിഎംകെയില്‍ നിന്ന് സിപിഎം 25 കോടി കൈപ്പറ്റി കാര്യം കമല്‍ ഉന്നയിച്ചത്. സിപിഎം കേന്ദ്രങ്ങളില്‍ അമ്പരപ്പ് ഉണ്ടാക്കിയെങ്കിലും താന്‍ പറഞ്ഞത് നല്ല കമ്യൂണിസ്റ്റുകള്‍ക്ക് മനസിലാകും എന്നാണ് താരത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് ഇടതുപാര്‍ട്ടികള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 25 കോടി രൂപ ഡിഎംകെയില്‍നിന്ന് കൈപ്പറ്റിയതായി കമല്‍ഹാസന്‍ ആരോപിച്ചത്. തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളായ…

Read More

പണി പാളി…എന്നാ തോന്നുന്നത് ! മക്കള്‍ നീതി മയ്യത്തിലേക്ക് പ്രതീക്ഷിച്ച രീതിയില്‍ ആളുകളുടെ തള്ളിക്കയറ്റമുണ്ടായില്ല;പുതിയ വഴികള്‍ തേടി കമല്‍ഹാസന്‍

  ചെന്നൈ: വലിയ പ്രതീക്ഷകളോടെയാണ് ചലച്ചിത്രതാരം കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചത്. മക്കള്‍ നീതി മയ്യം എന്നാണ് കമല്‍ പാര്‍ട്ടിക്ക് പേരിട്ടത്. എന്നാല്‍ പ്രതീക്ഷിച്ചത്ര ആളുകള്‍ കമലിന്റെ പാര്‍ട്ടിയില്‍ അംഗമായിട്ടില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഓണ്‍ലൈനിലൂടെയുള്ള അംഗത്വ വിതരണത്തിനു സ്വീകാര്യത ലഭിക്കാത്തതിനാല്‍ മെംബര്‍ഷിപ്പ് ക്യാംപയിന്‍ തുടങ്ങാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതുവരെ പാര്‍ട്ടി പ്രഖ്യാപിച്ചില്ലെങ്കിലും സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത് വെബ്‌സൈറ്റ് വഴി നടത്തുന്ന പ്രചാരണത്തിനു വന്‍ സ്വീകാര്യതയാണു ലഭിക്കുന്നത്. കഴിഞ്ഞ മാസം 21നു മധുരയില്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയതിനു ശേഷമുള്ള മൂന്നു ദിവസത്തില്‍ മൂന്നു ലക്ഷത്തിലധികം പേരാണ് ‘മക്കള്‍ നീതി മയ്യ’ത്തില്‍ അംഗത്വമെടുത്തത്. വിദേശരാജ്യങ്ങളില്‍നിന്ന് അര ലക്ഷത്തോളം പേരും അംഗങ്ങളായി. എന്നാല്‍ തുടര്‍ന്നിങ്ങോട്ടുള്ള ദിവസങ്ങളില്‍ പ്രതീക്ഷിച്ചത്ര സ്വീകാര്യത ലഭിച്ചില്ലെന്നാണ് പാര്‍ട്ടിയും കമല്‍ഹാസനും വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക് എത്താനുള്ള വഴി തേടുകയാണ് സംഘം. പാര്‍ട്ടി ഭാരവാഹികളുമായും…

Read More

സ്‌റ്റൈല്‍ മന്നനു പിന്നാലെ ഉലകനായകനും പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നു; പാര്‍ട്ടി രൂപീകരണത്തില്‍ കമലിനൊപ്പം തമിഴിലെ മറ്റൊരു പ്രമുഖ നടനും ഉണ്ടെന്ന് സൂചന

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനു പിന്നാലെ ഉലകനായകന്‍ കമല്‍ഹാസനും രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നതായി സൂചന. തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായിയുമായി കൂടിക്കാഴ്ച നടത്തിയത് ഇതിനു മുന്നോടിയായാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കമല്‍ ഹാസന്റെ രാഷ്ട്രീയപ്രവേശനത്തെ തമിഴ്‌നാട്ടുകാര്‍ക്കൊപ്പം മലയാളികളും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തമിഴ് രാഷ്ട്രീയത്തില്‍ കഴിഞ്ഞ കുറേനാളായി നടക്കുന്ന കുതിരക്കച്ചവടത്തില്‍ മനം മടുത്താണ് അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നത് എന്നാണ് വിലയിരുത്തലുകള്‍. അദ്ദേഹം എഐഎഡിഎംകെയ്ക്കും, മന്ത്രിമാര്‍ക്കുമെതിരെ കടുത്ത ആരോപണങ്ങളും ഉന്നയിക്കുകയും, അഴിമതിക്കെതിരെ പോരാടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. നവംബറില്‍ തമിഴ്നാട്ടില്‍ നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഈ മാസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന. 4000 സ്ഥാനാര്‍ഥികളെ ഇറക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കമലിന്റെ ഉദ്ദേശ്യം. ഫാന്‍സിനെ ലക്ഷ്യമിട്ടാണ് പാര്‍ട്ടി പ്രഖ്യാപനമെങ്കിലും നേതൃത്വത്തെക്കുറിച്ച് ധാരണയായിട്ടില്ല. എഐഎഡിഎംകെയെ ചെറുക്കുന്നതിനായി ഏതെങ്കിലും പ്രബലപാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി തമിഴ് രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാനാണ് കമല്‍ഹാസന്‍ ശ്രമിക്കുന്നത്. തമിഴ്‌നാട്ടിലെ…

Read More

ബിഗ് ബോസില്‍ നിന്നു വിട്ടു പോയത് ആരവിനോടുള്ള പ്രണയം നിയന്ത്രിക്കാന്‍ കഴിയാഞ്ഞതിനാല്‍ ; എന്തിന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നത് വെളിപ്പെടുത്തി നടി ഓവിയ

കമല്‍ ഹാസന്‍ അവതാരകനായെത്തുന്ന റിയാലിറ്റി ഷോ ബിഗ് ബോസില്‍ നിന്ന് നടി ഓവിയ പുറത്തായത് വന്‍വാര്‍ത്തയായിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ച് നടി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ബിഗ്‌ബോസിലെ മത്സരാര്‍ഥിയായ ആരവിനോടുള്ള ഇഷ്ടം നിയന്ത്രിക്കാനാകാതെയാണ് ഓവിയ റിയാലിറ്റി ഷോയില്‍നിന്ന് ഇറങ്ങിപ്പോയതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ ഓവിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഞാന്‍ ആരവിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. എനിക്കാ ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അതിനാലാണ് ഞാന്‍ ഷോ വിട്ട് പുറത്തിറങ്ങുന്നതെന്നാണ് ഓവിയ പറയുന്നത്. സ്‌നേഹം ലഭിക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ബിഗ്‌ബോസിനെത്തിയത്. ഈ ഷോയ്ക്ക് ഞാന്‍ തടസം സൃഷ്ടിച്ചോ എന്നറിയില്ല. പക്ഷെ യഥാര്‍ത്ഥ സ്‌നേഹം ഒരിക്കലും പരാജയപ്പെടില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. സന്തോഷവതിയായാണ് താന്‍ ബിഗ് ബോസ് ഹൗസില്‍ നിന്നും പടിയിറങ്ങിയതെന്നും ഓവിയ പറയുന്നു. ഓവിയ പുറത്തിറങ്ങിയതോടെ എല്ലാവരുടെ കണ്ണും നീളുന്നത് ആരവിലേക്കാണ്. ടെലിവിഷന്‍ താരമാണ് ആരവ്. ഇസ് പ്യാര്‍ കോ…

Read More

കമല്‍ഹാസനെ പ്രണയിച്ച ശ്രീവിദ്യയ്ക്ക് പക്ഷേ വിവാഹം കഴിക്കാനായില്ല, ജോര്‍ജുമായുള്ള വിവാഹം അവര്‍ക്ക് സമ്മാനിച്ചത് വേദനകള്‍ മാത്രം, ശ്രീവിദ്യയുടെ ജീവിതത്തെക്കുറിച്ച് കെ.ജി. ജോര്‍ജിന്റെ വെളിപ്പെടുത്തല്‍

സൗന്ദര്യം കൊണ്ടും പ്രതിഭ കൊണ്ടും മലയാളികളെ അത്ഭുതപ്പെടുത്തിയ നടിയാണ് ശ്രീവിദ്യ. മലയാളികള്‍ സ്വന്തം കുടുംബാംഗത്തെ പോലെ കണ്ടിരുന്ന ശ്രീവിദ്യയുടെ ജീവിതം സ്വകാര്യ ജീവിതം അത്ര കണ്ട് സുഖകരമായിരുന്നില്ല. പലരും തന്നെ ചതിച്ചിട്ടുണ്ടെന്ന് അവര്‍ തന്നെ പല അഭിമുഖങ്ങളിലും പറയുകയും ചെയ്തിരുന്നു. എന്നാല്‍ വ്യക്തിജീവിതത്തിലെ വേദനിപ്പിക്കുന്ന അനുഭവങ്ങളിലേക്ക് ചൂഴ്ന്നിറങ്ങാന്‍ അവര്‍ ആരെയും അനുവദിച്ചതുമില്ല. തന്റെ വേദനകള്‍ ഉള്ളിലൊതുക്കി അവര്‍ ജീവിതത്തോട് വിടപറയുകയും ചെയ്തു. സംവിധായകന്‍ കെ. ജി. ജോര്‍ജാണ് ഇപ്പോള്‍ ശ്രീവിദ്യയുടെ ജീവിതത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ശ്രീവിദ്യയും കമല്‍ഹാസനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് ജോര്‍ജ് പറയുന്നതിങ്ങനെ- അവര്‍ കമല്‍ഹാസനെ പ്രണയിക്കുകയും വിവാഹം കഴിക്കാനാശിക്കുകയും ചെയ്തിരുന്നു. ആ വിവാഹം നടക്കാതിരുന്നത് അവരെ നിരാശയിലാഴ്ത്തിയിരുന്നു. പിന്നീട് ഭരതനുമായുള്ള അടുപ്പം. പക്ഷേ, അത്തരം കഥകളൊന്നും എന്റെയും വിദ്യയുടെയും സൗഹൃദത്തെ ബാധിച്ചിട്ടില്ല. എന്റെ ഭാര്യ സല്‍മയോടും വളരെ അടുപ്പമായിരുന്നു ശ്രീവിദ്യയ്ക്ക്. വ്യക്തിപരമായ സങ്കടങ്ങളൊക്കെ സല്‍മയോടു…

Read More