ഒരു ഇന്തോ-ഓസ്‌ട്രേലിയന്‍ പ്രണയഗാഥ ! ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരത്തിനിടെ ഓസ്‌ട്രേലിയക്കാരിയെ പ്രൊപ്പോസ് ചെയ്ത് ഇന്ത്യക്കാരന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സംഭവം ഇങ്ങനെ…

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിനിടെ ഗാലറിയില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യന്‍ ആരാധകന്‍ ഓസ്‌ട്രേലിയന്‍ ആരാധികയോടു നടത്തിയ പ്രണയാഭ്യര്‍ഥനയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. മത്സരം 20 ഓവര്‍ പിന്നിട്ട് ആവേശത്തിലെത്തിയപ്പോഴാണ് കൗതുകകരമായ വിവാഹ അഭ്യര്‍ത്ഥന നടന്നത്. ഓസീസ് ആരാധികയ്ക്ക് മുന്നിലെത്തി ഇന്ത്യന്‍ ആരാധകന്‍ മുട്ടുകുത്തി പ്രൊപ്പോസ് ചെയ്തപ്പോള്‍ ഗാലറിയിലും ഗ്രൗണ്ടിലും കൈയടികള്‍ ഉയര്‍ന്നു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് കാണികള്‍ക്കും താരങ്ങള്‍ക്കും കൗതുകം പകര്‍ന്ന വിവാഹാഭ്യര്‍ത്ഥന നടന്നത്്. സംഭവത്തിന്റെ വിഡിയോ ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ മത്സരം കാണാന്‍ ഓസ്ട്രേലിയയില്‍ ആരാധകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യക്കാരനായ യുവാവ് ഓസീസ് ആരാധികയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. യുവതി അഭ്യര്‍ത്ഥന സ്വീകരിക്കുകയും ചെയ്തു. മത്സരത്തില്‍ ഇന്ത്യ ബാറ്റു ചെയ്യുന്നതിനിടെയാണ് രസകരമായ ഈ രംഗം അരങ്ങേറിയത്. ഇന്ത്യന്‍ ഇന്നിങ്സ്…

Read More

ഓ പ്രിയാ പ്രിയാ… മാധുരി ദീക്ഷിതിന്റെ ‘ദില്‍’ കവര്‍ന്ന ആ ഗായകന്‍ അന്ന് വിവാഹാഭ്യര്‍ഥന നിരസിച്ചില്ലായിരുന്നെങ്കിലോ…

ഓ പ്രിയാ…പ്രിയാ ക്യൂന്‍ ഫുലാ ദിയാ…ബേവഫായ ബേരഹം…ക്യാ കഹൂ തുജേ സനം… തൊണ്ണൂറുകളില്‍ ബോളിവുഡിനെ ത്രസിപ്പിച്ച ഈ പാട്ട് ദില്‍ എന്ന അമീര്‍ ഖാന്‍ ചിത്രത്തിലേതാണ്. ഇതില്‍ അമീര്‍ഖാനൊപ്പം അഭിനയിച്ചത് മനോഹരമായ പുഞ്ചിരിയും തിളങ്ങുന്ന കണ്ണുകളുമായി ബോളിവുഡിന്റെ ഹൃദയം കവര്‍ന്ന് സുന്ദരി മാധുരി ദീക്ഷിതും. നൃത്തത്തിന്റെ കാര്യത്തില്‍ മാധുരിക്കൊപ്പം നില്‍ക്കാന്‍ ഇന്നും ബോളിവുഡില്‍ നായികമാരില്ല. എന്നാല്‍ പറഞ്ഞു വരുന്നത് അതല്ല, മേല്‍പ്പറഞ്ഞ സിനിമയില്‍ മാധുരിയുടെ നായകന്‍ അമീര്‍ഖാനായിരുന്നെങ്കിലും യഥാര്‍ഥത്തില്‍ മാധുരി മോഹിച്ചത് ഈ യുഗ്മഗാനം പാടിയ ഗായകനെയാണ്. ബോളിവുഡിലെ പ്രശസ്ത ഗായകന്‍ സുരേഷ് വാദ്കര്‍ ആയിരുന്നു ആ ഭാഗ്യവാന്‍. മഹാരാഷ്രയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നു വന്ന പെണ്‍കുട്ടിയായിരുന്നു മാധുരി. അതുകൊണ്ടുതന്നെ അവള്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് വീട്ടുകാര്‍ക്കു വലിയ താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല. വളരെ നേരത്തെ തന്നെ മാധുരിയുടെ അച്ഛന്‍ മകള്‍ക്കു വേണ്ടിയുള്ള വരനെ തേടിത്തുടങ്ങിയിരുന്നു. മകള്‍ സിനിമയില്‍…

Read More

ആറാംക്ലാസുകാരിയെ വിവാഹം ചെയ്തു തരണമെന്നാവശ്യപ്പെട്ട് നൃത്ത സംവിധായകന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി; പിന്നീട് സംഭവിച്ചത്

ആറാം ക്ലാസുകാരിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് വീട്ടിലെത്തിയ സിനിമാക്കാരനായ നൃത്ത സംവിധായകനെ വീട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. സിനിമയില്‍ നൃത്ത സംവിധായകനായി പ്രവര്‍ത്തിയ്ക്കുന്ന കെ. വെങ്കിട കൃഷ്ണ കിഷോറാണ് 13 വയസുള്ള വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ എത്തിയത്. വീട്ടിലെത്തിയ ഇയാള്‍ കുട്ടിയുടെ കൈയില്‍ കയറി പിടിയ്ക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചപ്പോള്‍ അച്ഛനമ്മമാര്‍ എത്തി, ഇയാളെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. പെണ്‍കുട്ടിയുടെ വീടിന് മുന്നിലാണ് വെങ്കിട കൃഷ്ണയും ഭാര്യയും രണ്ട് കുട്ടികളും താമസിച്ചിരുന്നത്. ഇയാളുടെ മക്കള്‍ക്കൊപ്പം കളിക്കാനായി പെണ്‍കുട്ടി വീട്ടില്‍ ചെല്ലാറുണ്ടായിരുന്നു. ഇതിനിടെ ഒരു ദിവസം വിവാഹം കഴിയ്ക്കാണമെന്ന് വെങ്കിട കൃഷ്ണ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു.ഇക്കാര്യം കുട്ടി വീട്ടില്‍ വന്ന് പറഞ്ഞ ശേഷം, അയാളുടെ വീട്ടിലേക്ക് പോകുന്നത് വീട്ടുകാര്‍ വിലക്കിയിരുന്നു. കഴിഞ്ഞ ദിവസം ഹൗസിംഗ് കോളനിയില്‍ പരിപാടി നടക്കുന്നതിനെ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. കുട്ടിയെ…

Read More