ഒരു ഇന്തോ-ഓസ്‌ട്രേലിയന്‍ പ്രണയഗാഥ ! ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരത്തിനിടെ ഓസ്‌ട്രേലിയക്കാരിയെ പ്രൊപ്പോസ് ചെയ്ത് ഇന്ത്യക്കാരന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സംഭവം ഇങ്ങനെ…

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിനിടെ ഗാലറിയില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യന്‍ ആരാധകന്‍ ഓസ്‌ട്രേലിയന്‍ ആരാധികയോടു നടത്തിയ പ്രണയാഭ്യര്‍ഥനയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്.

മത്സരം 20 ഓവര്‍ പിന്നിട്ട് ആവേശത്തിലെത്തിയപ്പോഴാണ് കൗതുകകരമായ വിവാഹ അഭ്യര്‍ത്ഥന നടന്നത്. ഓസീസ് ആരാധികയ്ക്ക് മുന്നിലെത്തി ഇന്ത്യന്‍ ആരാധകന്‍ മുട്ടുകുത്തി പ്രൊപ്പോസ് ചെയ്തപ്പോള്‍ ഗാലറിയിലും ഗ്രൗണ്ടിലും കൈയടികള്‍ ഉയര്‍ന്നു.

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് കാണികള്‍ക്കും താരങ്ങള്‍ക്കും കൗതുകം പകര്‍ന്ന വിവാഹാഭ്യര്‍ത്ഥന നടന്നത്്. സംഭവത്തിന്റെ വിഡിയോ ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ മത്സരം കാണാന്‍ ഓസ്ട്രേലിയയില്‍ ആരാധകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ഇതിനിടെയാണ് ഇന്ത്യക്കാരനായ യുവാവ് ഓസീസ് ആരാധികയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. യുവതി അഭ്യര്‍ത്ഥന സ്വീകരിക്കുകയും ചെയ്തു.

മത്സരത്തില്‍ ഇന്ത്യ ബാറ്റു ചെയ്യുന്നതിനിടെയാണ് രസകരമായ ഈ രംഗം അരങ്ങേറിയത്. ഇന്ത്യന്‍ ഇന്നിങ്സ് 20 ഓവര്‍ പിന്നിട്ടപ്പോഴാണ് ഗാലറിയില്‍ ഇന്ത്യന്‍ ആരാധകന്‍ ഓസീസ് ആരാധികയ്ക്കു മുന്നിലെത്തിയത്.

മുട്ടുകുട്ടിനിന്ന് ഇന്ത്യന്‍ ആരാധകന്‍ നീട്ടിയ വിവാഹമോതിരം ഓസ്ട്രേലിയന്‍ ആരാധിക സ്വീകരിച്ചതോടെ ഗാലറിയിലും സന്തോഷം.

ഇന്ത്യന്‍ വംശജയായ യുവതിയെ ജീവിത പങ്കാളിയാക്കിയ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്‍, ഗാലറിയിലെ ഈ ഇന്ത്യഓസീസ് പ്രണയരംഗം കണ്ട് ഗ്രൗണ്ടില്‍ കയ്യടിക്കുന്നതും വിഡിയോയില്‍ കാണാം. എന്തായാലും സംഗതി ജോറായെന്നു പറഞ്ഞാല്‍ മതിയല്ലോ…

Related posts

Leave a Comment