കേരളത്തിന് മുതല്‍ക്കൂട്ടായി കണ്ണൂര്‍ വിമാനത്താവളം ഇന്ന് ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഒറ്റയാള്‍ പ്രതിഷേധവുമായി നാദാപുരം സ്വദേശി രംഗത്തെത്തിയിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടനത്തിനു ക്ഷണിക്കാഞ്ഞതാണ് നാദാപുരം കല്ലാച്ചി സ്വദേശിയായ ഫൈസലിനെ പ്രതിഷേധത്തിലേക്കു നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു കണ്ണൂരില്‍ നിര്‍മ്മാണം പുരോഗമിച്ചത്. ആദ്യഘട്ട ഉദ്ഘാടനവും നടത്തി. വിമാനത്താവളത്തിന് ആദ്യം അനുകൂല നിലപാട് എടുത്ത മുന്‍കേന്ദ്രമന്ത്രി ഇബ്രാഹിമിനെ പോലും ഉദ്ഘാടനത്തിന് ക്ഷണിച്ചു. അപ്പോഴും ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി. വിഎസ് അച്യൂതാനന്ദനേയും ക്ഷണിച്ചില്ല. ഇതൊക്കെയാണ് വിമാനത്താവള ഉദ്ഘാടനത്തിനിടെ ചര്‍ച്ചയാകുന്നത്. അതുകൊണ്ട് തന്നെ പ്രതിപക്ഷം ഉദ്ഘാടനം ബഹിഷ്‌കരിക്കുകയാണ്. അബുദാബിയിലേക്ക് യാത്ര ചെയ്യാനെത്തിയ ഫൈസല്‍ ബാനറുമായാണ് എത്തിയത്. ഉമ്മന്‍ ചാണ്ടിയെ വിളിക്കാത്തതില്‍ പ്രതിഷേധിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ ഈ യാത്രികനെ തടയാന്‍ ആരും എത്തിയില്ല. പൊലീസും ഇടപെട്ടില്ല. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫൈസല്‍ വിമാനയാത്രയ്ക്കായി പോവുകയും ചെയ്തു. ഇതിനിടെയിലും ഉമ്മന്‍…
Read MoreTag: protest
വിവാഹത്തിലൂടെ ശിക്ഷയില്‍നിന്നുള്ള ഒഴിവാകല്‍! ലെബനിലെ ആത്മഹത്യ ചെയ്യുന്ന വസ്ത്രങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നു; വ്യത്യസ്തമായ പ്രതിഷേധത്തെക്കുറിച്ചറിയാം
ലൈംഗികപീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിലൂടെ പ്രതിയെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കുന്ന നിയമം പ്രാബല്യത്തില്‍ വരുന്നതിനെതിരേ ലെബനനില്‍ നടന്ന പ്രതിഷേധം ലോകശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു. രാജ്യത്തെ പ്രശസ്തമായ ബെയ്റൂട്ട് ബീച്ചാണ് പ്രതിഷേധത്തിന് വേദിയായത്. വിവാഹവേളകളില്‍ പെണ്‍കുട്ടികള്‍ ധരിക്കുന്ന വെളുത്ത വിവാഹവസ്ത്രങ്ങളുടെ കഴുത്തില്‍ കുരുക്കിട്ട് അന്തരീക്ഷത്തില്‍ തൂക്കിയിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 31 വസ്ത്രങ്ങളാണ് ഇത്തരത്തില്‍ തൂക്കിയിട്ടത്. മാസത്തിലെ ഓരോദിവസവും സ്ത്രീകള്‍ പീഡനത്തിനിരയാകുയോ പീഡകനെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യുന്നുണ്ട്. ഇതിനെ സൂചിപ്പിക്കാനാണ് 31 വിവാഹവസ്ത്രങ്ങള്‍ തിരഞ്ഞെടുത്തതെന്ന് സന്നദ്ധസംഘടനാ പ്രവര്‍ത്തക ആലിയ അവാദ പറഞ്ഞു. ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടു പോകല്‍, നിര്‍ബന്ധിത വിവാഹം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട 522 -ാം ആര്‍ട്ടിക്കിള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്ററി കമ്മറ്റി കഴിഞ്ഞ ഫെബ്രുവരിയില്‍ അംഗീകാരം നല്‍കിയിരുന്നു. ഇതിന്‍ പ്രകാരം പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിലൂടെ അക്രമിക്ക് ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കും. ഈ വരുന്ന…
Read More