അന്തരീക്ഷത്തിൽ പറ‍ന്ന് ഉ‍യർന്ന് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു മഞ്ജു വാര്യർ കുറിച്ചതിങ്ങനെ…. ചിത്രത്തിന് ലൈക്കും കമന്‍റുകളുമായി ആരാധകരും

മ​ല​യാ​ള​ത്തി​ലെ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​റാ​ണ് മ​ഞ്ജു വാ​ര്യ​ർ. അ​ഭി​ന​യ​ത്തി​ൽ മാ​ത്ര​മ​ല്ല നൃ​ത്ത​ത്തി​ലും സം​ഗീ​ത​ത്തി​ലു​മെ​ല്ലാം താ​രം ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ശാ​ലീ​ന സു​ന്ദ​രി​യാ​യി മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​രം ഇ​പ്പോ​ൾ ഏ​ത് ത​രം വേ​ഷ​വും കൈ​കാ​ര്യം ചെ​യ്യും. ഇ​പ്പോ​ൾ താ​ര​വും മ​റ്റു​ള്ള​വ​രെ പോ​ലെ വീ​ട്ടി​ൽ ക്വാ​റ​ന്ൈ‍​റ​നി​ലാ​ണ്. എ​ല്ലാ താ​ര​ങ്ങ​ളെ​യും പോ​ലെ താ​ര​വും കൊ​റോ​ണ വ്യാ​പ​ന​ത്തി​നെ​തി​രേ ബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​യി എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പ​ല താ​ര​ങ്ങ​ളും ത​ങ്ങ​ളു​ടെ ബോ​ഡി ഫി​റ്റ്നെ​സ് നി​ല​നി​ർ​ത്താ​ൻ വ​ർ​ക്കൗ​ട്ട് വീ​ഡി​യേ​ക​ളു​മാ​യി എ​ത്തി​യ​പ്പോ​ൾ നൃ​ത്ത വീ​ഡി​യോ​ക​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് മ​ഞ്ജു​വെ​ത്തി​യ​ത്. ക്വാ​റ​ന്ൈ‍​റ​ൻ സ​മ​യ​ത്തും ഡാ​ൻ​സ് പ്രാ​ക്ടീ​സ് നി​ർ​ത്താ​ൻ താ​രം ഒ​രു​ക്ക​മ​ല്ല. ഡാ​ൻ​സ് പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന താ​ര​ത്തി​ന്‍റെ വീ​ഡി​യോ​ക​ൾ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​മു​ണ്ട്. ഇ​പ്പോ​ഴി​താ നൃ​ത്ത​ദി​ന​ത്തി​ൽ ആ​ശം​സ​യു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. മ​നോ​ഹ​ര​മാ​യൊ​രു ചി​ത്ര​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു മ​ഞ്ജു​വി​ന്‍റെ ആ​ശം​സ. നൃ​ത്തം ചെ​യ്യു​ന്ന ത​ന്‍റെ ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്. അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​റ​ന്നു​യ​ർ​ന്നു നി​ൽ​ക്കു​ന്ന രീ​തി​യി​ലു​ള്ള ചി​ത്ര​മാ​ണ് മ​ഞ്ജു പോ​സ്റ്റ് ചെ​യ്ത​ത്.…

Read More

മഞ്ജുവാര്യരുടെ വീടിനു മുമ്പില്‍ സമരം ചെയ്യാന്‍ ഒരുങ്ങി ആദിവാസികള്‍ ! എങ്ങനെയും പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍;മഞ്ജു പുലിവാലു പിടിച്ചതിങ്ങനെ…

തൃശൂര്‍:വീണ്ടും പുലിവാല് പിടിച്ച് നടി മഞ്ജുവാര്യര്‍. പനമരം ആദിവാസികോളനിയിലെ വീടുനിര്‍മാണവുമായി ബന്ധപ്പെട്ടു താരത്തിന്റെ വീടിനു മുമ്പില്‍ കോളനി നിവാസികള്‍ സമരത്തിനൊരുങ്ങുകയാണ്. ബുധനാഴ്ച സമരം തുടങ്ങുമെന്നാണ് അറിയിപ്പ്. എന്നാല്‍ സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണു സൂചന. മഞ്ജുവുമായി ചര്‍ച്ച നടത്തിയ മന്ത്രി എ.കെ.ബാലന്‍ സമരക്കാരുമായി ഫോണില്‍ സംസാരിച്ചതായാണു വിവരം. 2017ലാണ് വിവാദത്തിന് ഇടയാക്കിയ സംഭവമുണ്ടായത്. പനമരം ആദിവാസി കോളനിയില്‍ വീടുവയ്ക്കാന്‍ മഞ്ജു വാരിയര്‍ ഫൗണ്ടേഷന്‍ പദ്ധതി തയാറാക്കിയെന്നും പിന്നീട് വാഗ്ദാനം ലംഘിച്ചെന്നുമാണ് ആക്ഷേപം. വാഗ്ദാനം വിശ്വസിച്ച കോളനിവാസികള്‍ക്കു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍നിന്നു ലഭിക്കേണ്ടിയിരുന്ന സഹായം നിഷേധിക്കപ്പെട്ടതായാണ് സമരത്തിനു നേതൃത്വം നല്‍കുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറയുന്നത്. ഭവനനിര്‍മാണ പദ്ധതി ലക്ഷ്യമിട്ടിരുന്നില്ലെന്നും ആദിവാസി മേഖലയില്‍ എന്തു ചെയ്യാനാവുമെന്നു കണ്ടെത്താന്‍ സര്‍വേ നടത്തുക മാത്രമാണ് ഉണ്ടായതെന്നും മഞ്ജു വാര്യര്‍ സര്‍ക്കാര്‍ നിയമം ഉള്‍പ്പെടെ തടസ്സമായതിനാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ഇക്കാര്യം അന്നുതന്നെ ബന്ധപ്പെട്ടവരെ അറിയിച്ചു.…

Read More

ഈ സിനിമയിലെ കഥാപാത്രത്തിന് അത്ര സൗന്ദര്യം ആവശ്യമില്ല ! അതുകൊണ്ട് ആനി വേണ്ട മഞ്ജു മതി; അന്ന് മഞ്ജു വാര്യരെ നായികയാക്കാന്‍ തീരുമാനിച്ചതിനിനെക്കുറിച്ച് ലോഹിതദാസ് പറഞ്ഞത്…

ദിലീപ്-മഞ്ജുവാര്യര്‍ ജോഡികള്‍ തകര്‍ത്തഭിനയിച്ച സല്ലാപം സിനിമയിലെ നായികാവേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് ആനിയെയായിരുന്നുവെന്നും പിന്നീടാണ് ആ വേഷം മഞ്ജുവാര്യരിലേക്കെത്തിയതെന്നും ലോഹിതദാസിന്റെ ഭാര്യ സിന്ദു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ‘നടിയുടെ രംഗപ്രവേശം ആണ് അവരുടെ ഭാവി തീരുമാനിക്കുന്നത്. സല്ലാപത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നു. കിരീടം ഉണ്ണിയാണ് ആനിയെ നിര്‍ദേശിക്കുന്നത്. എന്നാല്‍ പിന്നീട് സാര്‍(ലോഹിതദാസ്) പറഞ്ഞു, ‘അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട. ഇത്രയും കളര്‍ വേണ്ട നമുക്കൊരു നാടന്‍ പെണ്‍കുട്ടി മതി’. അങ്ങനെയാണ് മഞ്ജുവിലേക്കെത്തുന്നത്. തൂവല്‍ക്കൊട്ടാരത്തില്‍ മഞ്ജു അഭിനയിക്കണമെന്നത് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. മഞ്ജു എന്നും ബഹുമാനുമുള്ള കുട്ടിയായിരുന്നു. നടിയെ നമ്മള്‍ ആദരിക്കുന്നത് അവരുടെ പെരുമാറ്റവും സ്വഭാവവും കാണുമ്പോഴാണ്. സാറിന്റെ നായികമാരില്‍ മഞ്ജുവിനോടാണ് എനിക്ക് ബഹുമാനം.സിന്ധു പറഞ്ഞു. ‘മമ്മൂട്ടിയെ നായകനാക്കി തനിയാവര്‍ത്തനം ചെയ്തുകഴിഞ്ഞ ശേഷം അദ്ദേഹത്തിന് പനി വരുമ്പോള്‍ പിച്ചുംപേയും പറയുമായിരുന്നു. ‘ബാലേട്ടന്‍ (മമ്മൂട്ടിയുടെ…

Read More

എന്നെന്നും അവള്‍ക്കൊപ്പം ! ലൈക്കുകളും ഹാഷ് ടാഗുകളും ഉണ്ടാകുന്നതിനു മുമ്പുള്ള ഹൃദയബന്ധമാണ് ഞങ്ങളുടേത്; തന്റെ നിലപാട് ആവര്‍ത്തിച്ച് പറയേണ്ട കാര്യമില്ലെന്ന് നടി മഞ്ജു വാര്യര്‍

ആക്രമണത്തെ അതിജീവിച്ച കൂട്ടുകാരിക്ക് ഒപ്പമാണ് താനെപ്പോഴുമെന്ന് നടി മഞ്ജു വാര്യര്‍. മലയാള സിനിമയെയും താരസംഘടനയായ അമ്മയെയും സംബന്ധിച്ച് സമീപകാലത്ത് ഉയര്‍ന്ന വിവാദങ്ങളില്‍ അഭിപ്രായം പറയാതെ മഞ്ജു മാറി നിന്നത് പലരിലും സംശയമുണര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മഞ്ജുവിനെതിരേ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതെക്കുറിച്ച് പ്രതികരിക്കുകയാണ് മഞ്ജുവിപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ്സു തുറന്നത്. ‘നിലപാട് ഒന്നേയുള്ളൂ. അത് അവള്‍ക്കൊപ്പം തന്നെ. ആവര്‍ത്തിച്ച് പറയേണ്ട കാര്യമില്ല. അത് അവള്‍ക്കും അറിയാം. എന്നെ അടുത്തറിയുന്ന എല്ലാവര്‍ക്കും അറിയാം. ലൈക്കും ഹാഷ്ടാഗുകളുമെല്ലാം ഉണ്ടാകുന്നതിന് മുന്‍പുള്ള ഹൃദയബന്ധമാണ് ഞങ്ങളുടേത്.’ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ലൂസിഫറില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍.

Read More