ആ​ടി​യും പാ​ടി​യും ഹൊ​യ് ഹോ​യ് ! ‘കൊ​മ്പ്’ വ​ച്ച് ആ​ദി​വാ​സി​ക​ള്‍​ക്കൊ​പ്പം നൃ​ത്തം ച​വി​ട്ടി രാ​ഹു​ല്‍ ഗാ​ന്ധി; വീ​ഡി​യോ വൈ​റ​ല്‍…

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കി​ടെ ആ​ദി​വാ​സി​ക​ള്‍​ക്കൊ​പ്പം രാ​ഹു​ല്‍ ഗാ​ന്ധി നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ വൈ​റ​ല്‍. തെ​ല​ങ്കാ​ന​യി​ല്‍ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ പ​ര്യ​ട​നം തു​ട​രു​ന്ന​തി​നി​ടെ, ഭ​ദ്രാ​ച​ല​ത്തി​ല്‍ വെ​ച്ചാ​ണ് രാ​ഹു​ല്‍ ഗോ​ത്ര വി​ഭാ​ഗ​ക്കാ​ര്‍​ക്കൊ​പ്പം നൃ​ത്ത​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന​ത്. കാ​ള​ക്കൊ​മ്പു​പോ​ലു​ള്ള ത​ല​പ്പാ​വ് വെ​ച്ചു​കൊ​ണ്ടാ​ണ് രാ​ഹു​ല്‍ കൊ​മ്മു കോ​യ എ​ന്ന പു​രാ​ത​ന നൃ​ത്ത​ത്തി​ല്‍ പ​ങ്കാ​ളി​യാ​യ​ത്. ഭാ​ര​ത് ജോ​ഡോ യാ​ത്ര തെ​ല​ങ്കാ​ന​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച് മൂ​ന്നു ദി​വ​സം യാ​ത്ര നി​ര്‍​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. 2019 ല്‍ ​റാ​യ്പൂ​രി​ല്‍ ന​ട​ന്ന ദേ​ശീ​യ ഗോ​ത്ര നൃ​ത്തോ​ത്സ​വ​ത്തി​ലും രാ​ഹു​ല്‍ ഗാ​ന്ധി, ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ര്‍​ക്കൊ​പ്പം നൃ​ത്ത​ച്ചു​വ​ടു വെ​ച്ചി​രു​ന്നു. സെ​പ്റ്റം​ബ​ര്‍ ഏ​ഴി​നാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്നും രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യ​ത്.

Read More

കാസര്‍ഗോട്ട് പോലീസിനെ മര്‍ദ്ദിച്ച് നാട്ടുകാര്‍ ! എസ്‌ഐ അടക്കം നാലു പോലീസുകാര്‍ക്ക് പരിക്ക്; സംഭവം ആരോഗ്യപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാതെ റോഡ് അടച്ചതിനെത്തുടര്‍ന്ന്

കാസര്‍കോട് ദേലംപാടി കല്ലടക്കയില്‍ നാട്ടുകാര്‍ പോലീസിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്‌ഐ അടക്കം നാലു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഒരു ഉദ്യോഗസ്ഥന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കല്ലടക്ക കോളനിയില്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രവേശിക്കാന്‍ അനുവദിക്കാതെ റോഡ് അടച്ചിരുന്നു. ഇത് നീക്കം ചെയ്യാനെത്തിയ പൊലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പോലീസ് എത്തി തടസ്സം നീക്കാന്‍ തുടങ്ങിയതോടെ സംഘടിച്ചെത്തിയ നാട്ടുകാര്‍ പട്ടികയും മരക്കഷ്ണവും ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയായിരുന്നു. കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോലീസ് കോളനിയില്‍ എത്തിയത്. ഇന്നലെ പെരുമ്പാവൂരില്‍ പോലീസിനെ കൈയ്യേറ്റം ചെയ്ത നിഷാദ്,നിഷാദില്‍ എന്നീ സഹോദരന്മാരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Read More

മഞ്ജുവാര്യരുടെ വീടിനു മുമ്പില്‍ സമരം ചെയ്യാന്‍ ഒരുങ്ങി ആദിവാസികള്‍ ! എങ്ങനെയും പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍;മഞ്ജു പുലിവാലു പിടിച്ചതിങ്ങനെ…

തൃശൂര്‍:വീണ്ടും പുലിവാല് പിടിച്ച് നടി മഞ്ജുവാര്യര്‍. പനമരം ആദിവാസികോളനിയിലെ വീടുനിര്‍മാണവുമായി ബന്ധപ്പെട്ടു താരത്തിന്റെ വീടിനു മുമ്പില്‍ കോളനി നിവാസികള്‍ സമരത്തിനൊരുങ്ങുകയാണ്. ബുധനാഴ്ച സമരം തുടങ്ങുമെന്നാണ് അറിയിപ്പ്. എന്നാല്‍ സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണു സൂചന. മഞ്ജുവുമായി ചര്‍ച്ച നടത്തിയ മന്ത്രി എ.കെ.ബാലന്‍ സമരക്കാരുമായി ഫോണില്‍ സംസാരിച്ചതായാണു വിവരം. 2017ലാണ് വിവാദത്തിന് ഇടയാക്കിയ സംഭവമുണ്ടായത്. പനമരം ആദിവാസി കോളനിയില്‍ വീടുവയ്ക്കാന്‍ മഞ്ജു വാരിയര്‍ ഫൗണ്ടേഷന്‍ പദ്ധതി തയാറാക്കിയെന്നും പിന്നീട് വാഗ്ദാനം ലംഘിച്ചെന്നുമാണ് ആക്ഷേപം. വാഗ്ദാനം വിശ്വസിച്ച കോളനിവാസികള്‍ക്കു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍നിന്നു ലഭിക്കേണ്ടിയിരുന്ന സഹായം നിഷേധിക്കപ്പെട്ടതായാണ് സമരത്തിനു നേതൃത്വം നല്‍കുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറയുന്നത്. ഭവനനിര്‍മാണ പദ്ധതി ലക്ഷ്യമിട്ടിരുന്നില്ലെന്നും ആദിവാസി മേഖലയില്‍ എന്തു ചെയ്യാനാവുമെന്നു കണ്ടെത്താന്‍ സര്‍വേ നടത്തുക മാത്രമാണ് ഉണ്ടായതെന്നും മഞ്ജു വാര്യര്‍ സര്‍ക്കാര്‍ നിയമം ഉള്‍പ്പെടെ തടസ്സമായതിനാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ഇക്കാര്യം അന്നുതന്നെ ബന്ധപ്പെട്ടവരെ അറിയിച്ചു.…

Read More

അമേരിക്കന്‍ പൗരന്റെ മൃതദേഹം വീണ്ടെടുക്കാന്‍ പോലീസ് സെന്റിനല്‍ ദ്വീപുവാസികളുടെ ഗോത്രാചാരങ്ങള്‍ പഠിക്കുന്നു ! ദ്വീപുവാസികളെക്കുറിച്ച് നരവംശശാസ്ത്രജ്ഞന്‍ ടി. എന്‍ പണ്ഡിറ്റ് പറയുന്നതിങ്ങനെ…

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാറിലെ സെന്റിനല്‍ ദ്വീപുവാസികളുടെ ആക്രമണത്തില്‍ മരിച്ച അമേരിക്കന്‍ പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മൃതശരീരം വീണ്ടെടുക്കാനുള്ള വഴികള്‍ തേടുകയാണ് പോലീസ്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ആദിമ നിവാസികളാണ് സെന്റിനല്‍ ദ്വീപില്‍. ഇവരുടെ മരണാനന്തരചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നരവംശശാസ്ത്രജ്ഞരുടേയും ഗവേഷകരുടേയും സഹായം തേടുകയാണ് അന്വേഷണസംഘം. അമേരിക്കന്‍ യാത്രികനായ ജോണ്‍ അലന്‍ ചൗ വിനോദസഞ്ചാരത്തിന് അനുമതി ലഭിച്ചാണ് ദ്വീപിലെത്തിയത്. എന്നാല്‍ ഇയാളുടെ ആഗമനത്തില്‍ പ്രകോപിതരായ ദ്വീപ് നിവാസികള്‍ ഇയാളെ വധിക്കുകയായിരുന്നു.അമ്പെയ്തും കുന്തം കൊണ്ടും ആക്രമിച്ചുമാണ് ദ്വീപ് വാസികള്‍ ചൗവിനെ കൊലചെയ്തതെന്നും അതിനു ശേഷം മൃതശരീരം സമുദ്രതീരത്ത് മറവ് ചെയ്തതായും ചൗവിനെ ദ്വീപിലെത്താന്‍ സഹായിച്ച മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. മറവ് ചെയ്ത് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ശരീരം വീണ്ടും പുറത്തെടുത്ത് മുളവടിയില്‍ കെട്ടി തീരത്ത് കുത്തിനിര്‍ത്തുന്ന പതിവുണ്ടെന്ന് ഇവരുടെ രീതികള്‍ പഠനവിഷയമാക്കിയ ഒരു സംഘം ഗവേഷകര്‍ പറയുന്നു.…

Read More

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനഃസൃഷ്ടിക്കാന്‍ തങ്ങളാല്‍ കഴിയുന്ന സഹായവുമായി ഗവിയിലെ ആദിവാസി സമൂഹം !

പ്രളയ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുനഃസൃഷ്ടിക്കാന്‍ എല്ലാവരും കിണഞ്ഞു പരിശ്രമിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിനു സഹായമെത്തുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ പത്തനംതിട്ട ഗവിയിലെ ആദിവാസി സമൂഹം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവന ശ്രദ്ധേയമാവുകയാണ്. കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായാണ് ആദിവാസി കുടുംബങ്ങള്‍ സംഭാവന നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് ലേഖാ സുരേഷ് നേരിട്ടെത്തിയാണ് ആദിവാസി കുടുംബങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചത്. സീതത്തോട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡാണ് ഗവി. ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഇവിടേക്കുള്ള റോഡുകള്‍ കനത്തമഴയില്‍ ഒലിച്ചുപോയതിനാല്‍ വിനോദസഞ്ചാരം തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്.

Read More