അഴിമതിയ്‌ക്കെതിരേ പോരാട്ടം നടത്തിയതിന്റെ പ്രതിഫലം ! ഇന്ത്യ കണ്ട ഏറ്റവും സത്യസന്ധനായ മന്ത്രി ഇപ്പോള്‍ ഉപജീവനം കഴിക്കുന്നത് തെരുവില്‍ കളിപ്പാട്ടം വിറ്റ്; അഴിമതിയ്‌ക്കെതിരായ പോരാട്ടത്തില്‍ അദ്ദേഹത്തിന് കാലിടറിയത് ഇങ്ങനെ…

അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ രാഷ്ട്രീയം ധനസമ്പാദനത്തിനുള്ള മാര്‍ഗമായാണ് പലരും കാണുന്നത്. അപൂര്‍വം ചിലര്‍ മാത്രമാണ് രാഷ്ട്രീയം സാമൂഹ്യസേവനമായി കാണുന്നത്. അത്തരമൊരാളായിരുന്നു രമേശ് നിരഞ്ജന്‍. സത്യസന്ധന്‍, നിലപാടുകളില്‍ അചഞ്ചലന്‍, കറ തീര്‍ന്ന ഗാന്ധിയന്‍…ഇതൊക്കായിയായിരുന്നു ആ മനുഷ്യന്‍. അഴിമതിയ്‌ക്കെതിരേ കര്‍ശന നിലപാടെടുത്തതിലൂടെ ഇദ്ദേഹം സമശീര്‍ഷരായ മറ്റു രാഷ്ട്രീയക്കാര്‍ക്കിടയില്‍ നോട്ടപ്പുള്ളിയായിമാറാനും അധികകാലം വേണ്ടിവന്നില്ല 2006 ല്‍ ഉത്തരാഖണ്ഡ് ലെ നാരായണ്‍ ദത്ത് തിവാരിയുടെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ കരിമ്പ് കൃഷി വികസനവകുപ്പ് മന്ത്രിയായിരുന്ന രമേശ് നിരഞ്ജന്‍ കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഹരിദ്വാറിലെ ഫുട്പാത്തില്‍ കളിപ്പാട്ടങ്ങളും വളകളും വിറ്റാണ് ഉപജീവനം നടത്തുന്നത്. ആ കഥയിലേക്കു കടക്കാം… മന്ത്രിയായശേഷം അഴിമതിയും കൃത്യവിലോപവും അദ്ദേഹം വച്ചുപൊറുപ്പിക്കുമായിരുന്നില്ല.പല ഉദ്യോഗസ്ഥരും പടിയിറങ്ങി. അനവധി ഫയലുകള്‍ ഒപ്പിടാതെ വിശദീകരണത്തിനായി മടങ്ങി. കരാറുകാര്‍ക്ക് ഏര്‍പ്പെടുത്തിയ പരസ്യമായ ടെണ്ടര്‍ പ്രക്രിയ അവര്‍ക്ക് തലവേദനയായി. സ്ഥലം മാറ്റവ്യവസായം അവസാനിപ്പിച്ചു. വിഭാഗത്തില്‍ ട്രാന്‍സ്പേരന്‍സിയും സിറ്റിസണ്‍ ചാര്‍ട്ടറും നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക്…

Read More