ഇവള്‍ വെറും റാണിയല്ല… നാലുപേരുടെ ജീവിതം തിരികെ തന്ന മഹാറാണി; വളര്‍ത്തുനായ രക്ഷിച്ചത് കുടുംബത്തിലെ നാലുപേരുടെ ജീവന്‍

ഈ നിമിഷം ജീവിച്ചിരിക്കുന്നതിന് മേരിക്കുട്ടിയും കുടുംബവും മാസം മുന്‍പ് വീട്ടില്‍ വന്നു കയറിയ റാണിയെന്ന നായയ്ക്കു നന്ദി പറയുകയാണ്. അവള്‍ ഇല്ലായിരുന്നെങ്കില്‍ ഇവര്‍ ഒരു പക്ഷെ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. നെടുംകുന്നം തൊട്ടിക്കല്‍ ചെരുവില്‍ മേരിക്കുട്ടിയും മകള്‍ പ്രിയയും പേരക്കുട്ടികളായ ഹൃദ്യ, വേദ എന്നിവരുമാണ് വളര്‍ത്തുനായ കാരണം വൈദ്യുതഘാതമേല്‍ക്കാതെ രക്ഷപ്പെട്ടത്. കനത്ത മഴയിലും കാറ്റിലും തേക്ക് ഒടിഞ്ഞു വീണ് വൈദ്യുത ലൈന്‍ പൊട്ടി റോഡില്‍ വീണതറിയാതെയാണ്, തൊട്ടിക്കലെ കടയടച്ച് ഇവര്‍ വീട്ടിലേക്ക് തിരിച്ചത്. മുന്‍പില്‍ നടന്ന നായ വൈദ്യുതഘാതമേറ്റ് തെറിച്ചുവീണു. എന്നാല്‍ ഇതൊന്നുമറിയാതെ ഇവര്‍ മുമ്പിലേക്ക് നീങ്ങിയപ്പോള്‍ നായ കുരച്ചു കൊണ്ട ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് ടോര്‍ച്ചടിച്ച് പരിശോധിച്ചപ്പോഴാണ് ലൈന്‍ പൊട്ടിയത് കണ്ടത്. കറുകച്ചാലിലെ കെഎസ്ഇബിയില്‍ വിവരമറിയിച്ചു. ഇതേത്തുടര്‍ന്ന് ജീവനക്കാരെത്തി ലൈന്‍ ഓഫ് ചെയ്തു. വൈദ്യുതഘാതമേറ്റതിനു പിന്നാലെ ഓടിപ്പോയ നായയെ കാണാത്ത വിഷമത്തിലായിരുന്നു വീട്ടുകാര്‍. ഒടുവില്‍ ഇന്നലെ…

Read More

എണ്‍പതാം പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ച് ആനമുത്തശ്ശി ! റാണിയുടെ കേക്ക് മുറിക്കല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു…

ഹൈദരാബാദ്:ഒരു അപൂര്‍വ ജന്മദിനാഘോഷത്തിനാണ് കഴിഞ്ഞ ദിവസം ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക് വേദിയായത്. എണ്‍പതാം പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ച ആനമുത്തശിയുടെ പിറന്നാള്‍ ആഘോഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ശനിയാഴ്ചയാണ് റാണിക്ക് എണ്‍പതു വയസ് തികഞ്ഞത്. സുവോളജിക്കല്‍ പാര്‍ക്ക് ആരംഭിച്ചപ്പോള്‍ ഹൈദരാബാദ് നൈസാം സമ്മാനിച്ചതാണ് ഈ ആനയെ. ആനയുടെ പിറന്നാളിനൊപ്പം പാര്‍ക്കിന്റെ 55-ാം വാര്‍ഷികവും ആഘോഷിച്ചു. 1963 ലാണ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. പിറന്നാളാഘോഷത്തിനായി വലിയൊരു പ്ലം കേക്കാണ് ജീവനക്കാര്‍ വാങ്ങിയത്. ആനയെ പൂമാലകളും റിബണുകളും അണിയിച്ച് അലങ്കരിക്കുകയും ചെയ്തു. റാണിക്ക് കേക്കില്‍ വലിയ താല്‍പര്യമില്ലാത്തതു കാരണം പഴവും ശര്‍ക്കരയും നല്‍കിയാണ് സന്തോഷിപ്പിച്ചത്. പാര്‍ക്കിലെ ഏറ്റവും അനുസരണയുള്ള മൃഗമാണ് ഈ ആനയെന്ന് ജീവനക്കാര്‍ പറയുന്നു. ആകെ അഞ്ച് ആനകളാണ് ഇവിടെയുള്ളത്. ഭക്ഷണസമയത്ത് എല്ലാ ആനകള്‍ക്കും ഭക്ഷണം നല്‍കിയാല്‍ മാത്രമേ റാണി ഭക്ഷിക്കാറുള്ളുവെന്ന്…

Read More

‘റാണി’ തട്ടിപ്പിന്റെ ‘മഹാറാണി’ ! ചുറ്റിക്കറക്കുന്നത് ആഡംബര ബൈക്കില്‍; മദ്യപാനവും പുകവലിയും സന്തതസഹചാരികള്‍; ആണ്‍വേഷത്തിലെത്തി പെണ്‍കുട്ടിയെ വിവാഹം കഴിച്ചു പറ്റിച്ച ശ്രീറാം എന്ന റാണിയെക്കുറിച്ച് പുറത്തുവരുന്ന കഥകള്‍ ഞെട്ടിക്കുന്നത്

തിരുവനന്തപുരം: ആണ്‍വേഷം കെട്ടി പോത്തന്‍കോട് സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു പറ്റിച്ച കൊല്ലം തെക്കേകച്ചേരി നട ശ്രീറാം എന്ന റാണി വന്‍ തട്ടിപ്പുകാരിയെന്ന് വിവരം. സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പെടെ നിരവധി തട്ടിപ്പുകള്‍ ഇവര്‍ മുമ്പ് നടത്തിയിട്ടുണ്ട്. എട്ടു വര്‍ഷം മുമ്പ് ഒരു കടയില്‍ നിന്ന് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ചമഞ്ഞ് 3.75ലക്ഷം തട്ടിയെടുത്ത കേസില്‍ ഇവര്‍ അകത്തു പോയിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ഇവര്‍ കഴിഞ്ഞ ഏഴു വര്‍ഷമായി പോത്തന്‍കോട് സ്വദേശിയായ നിര്‍ധന കുടുംബത്തിലെ യുവതിയുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്നു വിവാഹ ശേഷം ആദ്യ രാത്രിയിലാണ് താന്‍ ചതിക്കപ്പെട്ടു എന്ന വിവരം പെണ്‍കുട്ടി തിരിച്ചറിയുന്നത്. ഏഴു വര്‍ഷം നീണ്ട പ്രണയ കാലയളവില്‍ യാതൊരു സംശയത്തിനും ഇടകൊടുക്കാതെയായിരുന്നു ഇയാളുടെ പെരുമാറ്റം. പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതു വഴി ലഭിക്കുന്ന സ്വര്‍ണ്ണവും പണം തട്ടിയെടുക്കാനായിരുന്നു റാണിയുടെ ഉദ്ദേശം എന്നു പോലീസ് സംശയിക്കുന്നു. റാണി തെക്കന്‍ ജില്ലകളില്‍…

Read More