ആ രാണു അല്ല, യഥാർഥ രാണു; അമിത മേക്കപ്പിന്‍റെ പേരിൽ സോഷ്യൽ മീഡിയയുടെ പരിഹാസത്തിനിരയായ രാണുമൊണ്ടലിന്‍റെ യഥാർഥ മേക്കപ്പ് ചിത്രം പുറത്ത് വിട്ട് മേക്കപ്പ് ആർട്ടിസ്റ്റ് സന്ധ്യ

തെരുവിൽ നിന്ന് സോഷ്യൽ മീഡിയ കണ്ടെടുത്ത രാണു മൊണ്ടൽ ലോകമാകെ വളർന്നത് പെട്ടന്നായിരുന്നു. ഇതേ മീഡിയ തന്നെ രാണുവിനെ തകർത്തതും വളരെ പെട്ടന്ന്. കഴിഞ്ഞ ദിവസം ഒരു ബ്യൂട്ടീപാർലറിന്‍റെ ഉദ്ഘാടനത്തി നെത്തിയതെന്ന് പറഞ്ഞ് ഓവർ മേക്കപ്പോടുകൂടിയ രാണു മൊണ്ടലിന്‍റെ ചിത്രങ്ങൾ  സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് വലിയ ചർച്ചയായിരുന്നു. ഇതിന്‍റെ പേരിൽ ഈ ഗായികയെ നിരവധി പേരാണ് പരിഹസിച്ചത്. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ ആ ചിത്രത്തിന് പിന്നിലുള്ള സത്യമെന്തെന്ന് തുറന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ മേക്ക് ആർട്ടിസ്റ്റ് സന്ധ്യ. ഒപ്പം സത്യം എന്തെന്ന് കാണിക്കുന്ന രണ്ട് ചിത്രങ്ങളും. സെൽഫിയെടുക്കാൻ എത്തിയ ആരാധികയെ രാണു ചീത്തപറഞ്ഞ് ഓടിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.   View this post on Instagram   As you can see, this is the difference between…

Read More

എന്തൊരു മാറ്റം ! ഞെട്ടിപ്പിക്കുന്ന മേക്കോവറുമായി റാണു മൊണ്ഡല്‍; ഗായികയുടെ മേക്കോവര്‍ വീഡിയോ വൈറലാകുന്നു….

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ ബോളിവുഡിന്റെ വെള്ളിവെളിച്ചത്തില്‍ എത്തിയ ആളാണ് ഗായിക റാണു മൊണ്ഡല്‍.അവരുടെ ജീവിതത്തിലെ ഓരോ മാറ്റങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. റാണുവിന്റെ അമ്പരപ്പിക്കുന്ന മേക്കോവറാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിന്റെ പിന്നില്‍. കാണ്‍പൂരില്‍ തന്റെ പുതിയ മേക്കോവര്‍ സലൂണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും അണിഞ്ഞിരുന്നു. എലഗന്റ് ഹെയര്‍ സൈറ്റല്‍ റാനുവിനെ കൂടുതല്‍ സുന്ദരിയാക്കി. ലതാ മങ്കേഷ്‌കറുടെ ‘ ഏക് പ്യാര്‍ കാ നഗ്മ ഹായ്’ എന്ന ഗാനം ആലപിച്ചാണ് റാണു താരമായത്. പിന്നാലെ സംഗീതസംവിധായകന്‍ ഹിമേഷ് രേഷമ്യ’ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍’ എന്ന ചിത്രത്തില്‍ പാടാന്‍ അവര്‍ക്ക് അവസരം കൊടുത്തിരുന്നു. ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ചഭിനയിച്ച 36 ചൈന ടൗണ്‍ എന്ന ചിത്രത്തിലെ ‘ആഷികി…

Read More

‘എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ് ! സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധികയെ ശകാരിച്ച റാണു മൊണ്ടലിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ…

റെയില്‍വെ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് ലതാമങ്കേഷ്‌കറുടെ അനശ്വര ഗാനം ‘ ഏക് പ്യാര്‍ കാ നഗ്മാ ഹേ’ പാടിയതിനെത്തുടര്‍ന്ന് പ്രശസ്തയായ വ്യക്തിയാണ് റാണു മൊണ്ടല്‍. തുടര്‍ന്ന് സിനിമയില്‍ പാടാന്‍ വരെ റാണുവിന് അവസരം ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ റാണു വാര്‍ത്തയില്‍ നിറയുന്നത് ഒരു മോശം പ്രവൃത്തി കൊണ്ടാണ്. റാണുവിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആരാധികയെ ശകാരിക്കുന്നതിന്റെ വിഡിയോയും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് പുതിയ വാര്‍ത്തയ്ക്ക് ആധാരം. ‘എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ്’ എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന റാണുവിനെ ദൃശ്യങ്ങളില്‍ കാണാം. നിരവധി ആളുകള്‍ ഈ വിഡിയോ പങ്കു വച്ചിട്ടുണ്ട്. ഇതോടൊപ്പം സോഷ്യല്‍ മീഡിയയിലും റാണുവിനെതിരേ വലിയ വിമര്‍ശനമാണുയരുന്നത്. ആള്‍തിരക്കുള്ള ഒരു കടയില്‍ വച്ചാണ് ഈ സംഭവം ഉണ്ടായത്. സംഭവം കണ്ടു നിന്ന് ഒരാളാണ് വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ച വീഡിയോയ്ക്കു താഴെ നിരവധി…

Read More

റാണു മൊണ്ടലിന്റെ ജീവിതം സിനിമയാകുന്നു ! റാണുവിന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത് പ്രമുഖ നടി…

റെയില്‍വേ പ്ലാറ്റ്‌ഫോം ഗായികയില്‍ നിന്ന് ബോളിവുഡ് പിന്നണി ഗായികയായി കുതിച്ചുയര്‍ന്ന റാണു മൊണ്ടലിന്റെ അവിശ്വസനീയ ജീവിതം സിനിമയാകുന്നു. കൊല്‍ക്കട്ടയിലെ ഒരു റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്ന് ഗാനം ആലപിക്കുന്നതിന്റെ വീഡിയോ ആരോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് റാണു മൊണ്ടല്‍ പ്രശസ്തയായത്. ഹൃഷികേഷ് മൊണ്ടലാണ് റാണുവിന്റെ ജീവിതം സിനിമയാക്കുന്നത്. റാണുവിനെ അവതരിപ്പിക്കുന്നതിനായി ബംഗാളി നടി സുദിപ്ത ചക്രബര്‍ത്തിയെ സമീപിച്ചതായാണ് പുതിയ വിവരം. ഇക്കാര്യം സുദിപ്ത ചക്രബര്‍ത്തി സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ അഭിനയിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും താരം വ്യക്തമാക്കിയതായാണ് വിവരം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും പാടിയ പാട്ട് ഹിറ്റായത് മുതല്‍ ബോളിവുഡ് ചിത്രത്തില്‍ പാടുന്നത് വരെയുള്ള റാണുവിന്റെ ജീവിതമാണ് സിനിമയ്ക്കാധാരം. അതിനുമുമ്പുള്ള ജീവിതം സിനിമയില്‍ നിന്നും ഒഴിവാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടതായും ഹൃഷികേശ് മൊണ്ടല്‍ വ്യക്തമാക്കി.

Read More

റാണു മൊണ്ടല്‍ ഈ പയ്യനു മുമ്പില്‍ മുട്ടുമടക്കും ! ഒറിജിനലിനെ വെല്ലുന്ന പാട്ടുമായി യുവാവ്; ഒരാഴ്ചയ്ക്കിടെ വീഡിയോ കണ്ടത് ദശലക്ഷങ്ങള്‍…

റെയില്‍വേ പ്ലാറ്റ്‌ഫോമിലെ പാട്ടുകാരിയില്‍ നിന്നും ബോളിവുഡ് പിന്നണി ഗായികയിലേക്ക് വളര്‍ന്ന റാണു മൊണ്ടലിനെ അറിയാത്തവരായി ഇന്ന് രാജ്യത്ത് ആരുമുണ്ടാവില്ല. ലതാ മങ്കേഷ്‌കര്‍ അനശ്വരമാക്കിയ ‘എക് പ്യാര്‍ കാ നഗ് മാ ഹേ’ എന്ന ഗാനം ബംഗാളിലെ റണാഘട്ട് റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമില്‍ ഇരുന്ന് മനോഹരമായി ആലപിക്കുമ്പോള്‍ റാണു അറിഞ്ഞിരുന്നില്ല ബോളിവുഡ് പിന്നണി ഗായിക എന്ന നിയോഗം തന്നെ കാത്തിരിക്കുന്നു എന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഇവര്‍ പാടുന്ന വീഡിയോ ആരോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെയാണ് റാണു താരമായത്. തുടര്‍ന്ന് ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനും നടനുമായ ഹിമേഷ് രേഷമ്യ തന്റെ പുതിയ ചിത്രമായ തേരി മേരി കഹാനിയില്‍ രാണുവിനെക്കൊണ്ട് പാടിക്കുകയും ചെയ്തിരുന്നു. ആ പാട്ടിന്റെ റെക്കോര്‍ഡിംഗ് വീഡിയോ വന്‍ഹിറ്റാവുകയും ചെയ്തിരുന്നു. റാണു പ്രശസ്തയായതോടെ മുമ്പ് വിട്ടകന്ന മകള്‍ തിരിച്ചെത്തുകയും ചെയ്തു. ഇതിനിടെ ലതാ മങ്കേഷ്‌കറിന്റെ പ്രസ്താവനയും മറ്റുമെല്ലാം…

Read More

അനുകരണം മൂലം കുറച്ചു കാലത്തേക്ക് മാത്രം ശ്രദ്ധ നേടാന്‍ കഴിയും ! പീന്നീട് നിങ്ങള്‍ക്ക് നിങ്ങളായി മാറേണ്ടി വരും ! റാണു മൊണ്ടലിനോട് ലതാ മങ്കേഷ്‌കര്‍

പശ്ചിമ ബംഗാളിലെ റണാഘട്ട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍,ലതാ മങ്കേഷ്‌കറുടെ ”ഏക് പ്യാര്‍ കാ നഗ്മാ ഹേയ്” എന്ന അനശ്വര ഗാനം ആലപിക്കുകയും അതിന്റെ വീഡിയോ വൈറലാകുകയും ചെയ്തതോടെയാണ് റാണു മൊണ്ടല്‍ എന്ന ഗായികയെക്കുറിച്ച് ലോകമറിഞ്ഞത്. തുടര്‍ന്ന് സംഗീത സംവിധായകന്‍ ഹിമേഷ് രേഷമ്യ തന്റെ പുറത്തിറങ്ങാനിരിക്കുന്ന ഹാപ്പി ഹാര്‍ഡി ആന്‍ഡ് ഹീര്‍ എന്ന സിനിമയില്‍ പാടാന്‍ രാണുവിന് അവസരം നല്‍കുകയും ചെയ്തു. ഇപ്പോള്‍ രാണുവിന്റെ കാര്യത്തില്‍ അഭിപ്രായം പറഞ്ഞ് സാക്ഷാല്‍ ലതാ മങ്കേഷ്‌കര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.”ആര്‍ക്കെങ്കിലും എന്റെ പേരുകൊണ്ടോ ജോലി കൊണ്ടോ ഒരു പ്രയോജനം ലഭിക്കുകയാണെങ്കില്‍, അതെന്റെ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്,” ഐഎഎന്‍എസിനോടാണ് ലതാ മങ്കേഷ്‌കറിന്റെ പ്രതികരണം. ‘അതേസമയം അനുകരണമൊരിക്കലും ശാശ്വതമല്ല, അവയെ വിശ്വസിക്കാനും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ നിങ്ങളാകൂ. എന്റെ പാട്ടുകളോ അല്ലെങ്കില്‍ കിഷോര്‍ദാ, മുഹമ്മദ് റാഫി സാബ്, മുകേഷ് ഭയ്യ, ആശ (ഭോസ്ലെ) എന്നിവരുടെ…

Read More

റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ പാടിയാണ് കഴിഞ്ഞിരുന്നത് എന്ന് അറിഞ്ഞില്ല ! ഇനി എപ്പോഴും അമ്മയ്‌ക്കൊപ്പം ഉണ്ടാവും; പത്തു വര്‍ഷം മുമ്പ് ഉപേക്ഷിച്ചു പോയ മകള്‍ പറയുന്നത്…

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്ന് ബോളിവുഡ് ഗായികയായി കുതിച്ചുയര്‍ന്ന റാണു മൊണ്ടലിനെ അറിയാത്തവരായി ആരുമില്ല ഇന്ന്. പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് പാടിയ തെരുവു ഗായികയില്‍ നിന്ന് ഇന്ന് രാജ്യമറിയുന്ന പാട്ടുകാരിയായിരിക്കുകയാണ് റാണു.അമ്മ പ്രശസ്തയായതോടെ പത്തുവര്‍ഷം മുന്‍പ് ഉപേക്ഷിച്ച മകളും തെറ്റു തിരുത്തി മടങ്ങിയെത്തിയിരുന്നു. സതി റോയ് എന്ന തന്റെ മകളെ രാണു സ്‌നേഹപൂര്‍വം സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ അമ്മയെ ഉപേക്ഷിച്ചു പോകാനുള്ള കാരണം തുറന്നു പറയുകയാണ് സതി. അമ്മയെ താന്‍ സ്ഥിരമായി കാണാറില്ലായിരുന്നെന്നും റെയില്‍വേ സ്റ്റേഷനില്‍ പാട്ടു പാടിയാണ് ജീവിച്ചിരുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സതി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഒരിക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ടപ്പോള്‍ 200 രൂപ നല്‍കിയിട്ട് വീട്ടിലേക്ക് തിരികെ പോകാന്‍ പറഞ്ഞിരുന്നു. പറ്റുമ്പോഴൊക്കെ 500 രൂപ വീതം അമ്മാവന്റെ അക്കൗണ്ടില്‍ അമ്മയ്ക്കായി ഇട്ട് നല്‍കിയിരുന്നെന്നും സതി പറയുന്നു. പക്ഷേ…

Read More

ഇതെന്റെ വിധിയാണ് ! നല്ല കുടുംബത്തില്‍ ജനിച്ചെങ്കിലും ആറുമാസം പ്രായമുള്ളപ്പോള്‍ മാതാപിതാക്കളില്‍ നിന്നു വേര്‍പിരിഞ്ഞു; ഭര്‍ത്താവ് നടന്‍ ഫിറോസ് ഖാന്റെ വീട്ടിലെ പാചകക്കാരന്‍; തന്റെ ജീവിത കഥ വെളിപ്പെടുത്തി റാണു മൊണ്ടല്‍…

റെയില്‍വേ പ്ലാറ്റ്‌ഫോമിലെ പാട്ടുകാരിയില്‍ നിന്നും ലോകം അറിയുന്ന ഗായികയായി മാറിയ റാണു മൊണ്ടല്‍ തന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയുകയാണ് ഇപ്പോള്‍. എല്ലാരും കരുതുന്നതുപോലെ തെരുവിലല്ല, നല്ല നിലയില്‍ ജീവിച്ചിരുന്ന കുടുംബത്തില്‍തന്നെയാണു താന്‍ ജനിച്ചതെന്നും വിധിയാണു തന്നെ തെരുവിലെത്തിച്ചതെന്നും റാണു പറയുന്നു. ബോളിവുഡ് താരം ഫിറോസ് ഖാനുമായുള്ള ബന്ധത്തെക്കുറിച്ചും വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.”തെരുവിലല്ല ഞാന്‍ ജനിച്ചത്. നല്ല നിലയിലുള്ള കുടുംബത്തില്‍ തന്നെയായിരുന്നു. പക്ഷേ ഇതെന്റെ വിധിയാണ്. ആറു മാസം മാത്രം പ്രായമുള്ളപ്പോഴാണ് ഞാന്‍ മാതാപിതാക്കളില്‍നിന്നു വേര്‍പിരിഞ്ഞത്. വിവാഹശേഷമാണു ഞങ്ങള്‍ പശ്ചിമ ബംഗാളില്‍നിന്നു മുംബൈയിലേക്കു മാറിയത്.” റാണു പറഞ്ഞു.നടന്‍ ഫിറോസ് ഖാന്റെ വീട്ടില്‍ തന്റെ ഭര്‍ത്താവ് പാചകക്കാരനായി ജോലി ചെയ്തിട്ടുണ്ടെന്നും റാണു വെളിപ്പെടുത്തി. ഫിറോസ് ഖാന്റെ മകന്‍ ഫര്‍ദീന്‍ അന്നു കോളജ് വിദ്യാര്‍ഥിയാണ്. അവര്‍ ഞങ്ങളെ കുടുംബാംഗങ്ങളെപ്പോലെയാണു പരിഗണിച്ചിരുന്നത്. ഞങ്ങള്‍ക്കൊരു വീടുണ്ടായിരുന്നു. എന്നാല്‍,…

Read More

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ പാടിത്തകര്‍ത്ത ഗായിക ഇനി ബോളിവുഡില്‍ സ്വരമാധുരി തീര്‍ക്കും ! രാണു മൊണ്ടല്‍ ഹിമേഷ് രേഷമ്യയ്‌ക്കൊപ്പം സ്റ്റുഡിയോയില്‍ പാട്ടു പാടുന്ന വീഡിയോ വൈറലാകുന്നു…

റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്ന് പാടിയ ഒരൊട്ട പാട്ട് രാണു മൊണ്ടലിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. 1972ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഷോറില്‍ ലത മങ്കേഷ്‌കര്‍ പാടിയ അനശ്വര ഗാനമായ ‘എക് പ്യാര്‍ കാ നഗ് മാ ഹേ’ ആണ് മൊണ്ടല്‍ അന്ന് ട്രെയിനില്‍ വച്ച് ആലപിച്ചതും ലോകമെമ്പാടുമുള്ള ജനങ്ങള്‍ കണ്ടതും. ഇപ്പോള്‍ ഈ കലാകാരിയുടെ സ്വപ്‌നസാക്ഷാത്കാരത്തിനു കലാലോകത്തിന്റെ കൈത്താങ്ങ്. View this post on Instagram Recorded teri meri kahani my new song from happy hardy and heer with the very talented ranu mondal who has a divine voice , all your our dreams can come true if we have the courage to peruse them , a positive attitude can…

Read More