എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല ! സ്വിം സ്യൂട്ടില്‍ ഞെട്ടിച്ച് നടി ഫറ ഷിബ്‌ല

നടി ഫറ ഷിബ് ലയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്. സ്വന്തം ശരീരത്തെ സ്‌നേഹിക്കുന്നതിന്റെ ആവശ്യകത ഉദ്‌ബോധിപ്പിച്ചാണ് ഫറയുടെ പുതിയ ഫോട്ടോഷൂട്ട്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി നിരവധി തവണ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള താരമാണ് ഫറ. ശരീരഭാരം കൂടിയതിന് പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എഴുത്തുകാരി സോഫി ലൂയിസിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പങ്കുവച്ച താരത്തിന്റെ പുതിയ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ‘എന്റെ ശരീരം നിങ്ങള്‍ക്ക് വിമര്‍ശിക്കാനും ചര്‍ച്ച ചെയ്യാനുമുള്ളതല്ല. എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല. എന്റെ ശരീരമാണ് എന്റെ ആയുധം. എന്റെ അനുഭവങ്ങളുടെ ശേഖരമാണത്. എന്റെ ശരീരം പൊരുതിയ യുദ്ധങ്ങള്‍ എനിക്ക് മാത്രം മനസിലാകുന്നതാണ് നിങ്ങളുടെ കണ്ണുകള്‍ക്ക് അത് മനസിലാക്കണമെന്നില്ല. എന്റെ ശരീരത്തിന് വിലയിടാന്‍ വരരുത് അത് എനിക്ക് വിട്ടേക്കുക… സോഫി ലൂയിസ്’ ബ്രിമ്മിങ് ഫറ എന്ന തലക്കെട്ടോടെ…

Read More

സ്ലിം ഫിറ്റായി അനുസിത്താര ! ഒരു മാസം കൊണ്ട് ആറു കിലോ കുറയ്ക്കാന്‍ സഹായിച്ചത് ഉണ്ണി മുകുന്ദനെന്ന് നടി…

മലയാള സിനിമയില്‍ സൗന്ദര്യം കൊണ്ടും അഭിനയ ശേഷി കൊണ്ടും മുന്നിട്ടു നില്‍ക്കുന്ന അപൂര്‍വം നടിമാരില്‍ ഒരാളാണ് അനു സിത്താര. എന്നിരുന്നാലും താരത്തിന് അമിത വണ്ണമാണെന്നൊരു ശ്രുതി കുറേ നാളുകളായി മലയാളികള്‍ക്കിടയിലുണ്ട്. ഇപ്പോഴിതാ ആ അപവാദങ്ങള്‍ക്ക് മറുപടിയായി ശരീരഭാരം ആറു കിലോ കുറച്ചെത്തിയിരിക്കുകയാണ് നടി. കൂടുതല്‍ മെലിഞ്ഞ്, ദാവണി ചുറ്റിയുള്ള തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചാണ് സന്തോഷ വിവരം നടി ആരാധകരുമായി പങ്കുവെച്ചത്. നടനും അടുത്ത സുഹൃത്തുമായ ഉണ്ണി മുകുന്ദനാണ് വണ്ണം കുറയ്ക്കാനായി സഹായിച്ചതെന്നും അനു സിത്താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഉണ്ണി പറഞ്ഞു കൊടുത്ത സ്ത്രീകള്‍ക്ക് വേണ്ടിയുളള ഒരു സ്പെഷ്യല്‍ ഡയറ്റ് പ്ലാന്‍ പിന്തുടര്‍ന്നാണ് അനു ശരീര ഭാരം കുറച്ചത്. ഇനിയും ശരീര ഭാരം കുറയ്ക്കാനാണ് താരത്തിന്റെ പ്ലാന്‍.

Read More

പഴഞ്ചന്‍ ഗെറ്റപ്പ് ഒന്നു മാറണമെന്ന് എല്ലാവരും പറയാറുണ്ട് ! എന്നാല്‍ ഒന്നു മാറിയേക്കാമെന്നു കരുതി; കിടിലന്‍ മേക്കോവറുമായി പൊന്നമ്മ ബാബു…

മലയാളികളുടെ ഇഷ്ടതാരമാണ് പൊന്നമ്മ ബാബു. ഇപ്പോളിതാ പുതിയ മേക്കോവറിലെത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് താരം. തന്റെ മേക്കോവറിനു പിന്നിലെ കാരണവും പൊന്നമ്മ ബാബു വ്യക്തമാക്കുന്നു. പഴയ രീതികളൊക്കെ മാറി അതുകൊണ്ട് സ്വയം ഒന്ന് മാറിയേക്കാം എന്ന് കരുതി എന്നാണ് പൊന്നമ്മ പറയുന്നത്. പഴയ രീതികളൊക്കെ മാറണമെന്ന് എല്ലാവരും പറയാറുണ്ട്. സിനിമ തന്നെ മാറിയില്ലേ? അതുകൊണ്ട്, സ്വയമൊന്നു മാറിയേക്കാമെന്നു കരുതി. എനിക്കൊരുപാടു മുടിയുണ്ടായിരുന്നു. പക്ഷേ, അതൊന്നും സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചിട്ടില്ല. അമ്മവേഷങ്ങള്‍ ആകുമ്പോള്‍ എപ്പോഴും മുടി കെട്ടി വയ്ക്കുന്ന രീതിയാകും. സത്യത്തില്‍ എനിക്ക് ഒത്തിരി മുടിയുള്ള കാര്യം ആര്‍ക്കും തന്നെ അറിയില്ല. വെട്ടിക്കഴിഞ്ഞപ്പോള്‍ എല്ലാവരും ചോദിച്ചു. അപ്പോഴാണ് ഇവരൊക്കെ ഇത് ശ്രദ്ധിച്ചിരുന്നെന്ന് മനസിലായത്. പക്ഷേ, സ്റ്റൈലിഷ് രീതിയിലുള്ള മെയ്ക്കോവര്‍ എല്ലാവര്‍ക്കും ഇഷ്ടമായി. ‘മമ്മിക്ക് ഇതല്‍പം നേരത്തെ ആകാമായിരുന്നില്ലേ’ എന്നാണ് മക്കള്‍ ചോദിച്ചത്. പിന്നെ, ഇങ്ങനെയൊക്കെ ചെയ്യാന്‍ തോന്നണമല്ലോ! എനിക്ക് ഇപ്പോഴാണ്…

Read More

എന്തൊരു മാറ്റം ! ഞെട്ടിപ്പിക്കുന്ന മേക്കോവറുമായി റാണു മൊണ്ഡല്‍; ഗായികയുടെ മേക്കോവര്‍ വീഡിയോ വൈറലാകുന്നു….

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ ബോളിവുഡിന്റെ വെള്ളിവെളിച്ചത്തില്‍ എത്തിയ ആളാണ് ഗായിക റാണു മൊണ്ഡല്‍.അവരുടെ ജീവിതത്തിലെ ഓരോ മാറ്റങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. റാണുവിന്റെ അമ്പരപ്പിക്കുന്ന മേക്കോവറാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിന്റെ പിന്നില്‍. കാണ്‍പൂരില്‍ തന്റെ പുതിയ മേക്കോവര്‍ സലൂണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും അണിഞ്ഞിരുന്നു. എലഗന്റ് ഹെയര്‍ സൈറ്റല്‍ റാനുവിനെ കൂടുതല്‍ സുന്ദരിയാക്കി. ലതാ മങ്കേഷ്‌കറുടെ ‘ ഏക് പ്യാര്‍ കാ നഗ്മ ഹായ്’ എന്ന ഗാനം ആലപിച്ചാണ് റാണു താരമായത്. പിന്നാലെ സംഗീതസംവിധായകന്‍ ഹിമേഷ് രേഷമ്യ’ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍’ എന്ന ചിത്രത്തില്‍ പാടാന്‍ അവര്‍ക്ക് അവസരം കൊടുത്തിരുന്നു. ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ചഭിനയിച്ച 36 ചൈന ടൗണ്‍ എന്ന ചിത്രത്തിലെ ‘ആഷികി…

Read More

മലയാളികളെ ഞെട്ടിച്ച് മാലാ പാര്‍വതിയുടെ മേക്കോവര്‍;ഒറ്റയടിയ്ക്ക് ഒരു 20 വയസ്സു കുറഞ്ഞു; മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നത് ബ്യൂട്ടീഷനെന്ന് നടി

വിവിധ വേഷങ്ങളില്‍ മലയാള സിനിമയില്‍ തിളങ്ങുന്ന താരമാണ് മാലാ പാര്‍വതി. സ്ത്രീപക്ഷ വിഷയങ്ങളിലും താരം സജീവമായി ഇടപെടാറുണ്ട്. എന്നാല്‍ മാലാ പാര്‍വതിയുടെ പുത്തന്‍ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. സിനിമാരംഗത്തെ പ്രശസ്ത ബ്യൂട്ടീഷന്‍ അനിലാ ജോസഫ് ആണ് മാലാ പാര്‍വതിയുടെ ഈ ഗംഭീര മേക്കോവറിന് പിന്നില്‍. സ്വകാര്യ ചടങ്ങിന് പോകുന്നതിന് മുന്നോടിയായിരുന്നു മാലാ പാര്‍വതിയുടെ ഒരുക്കം. ഒറ്റയടിയ്ക്ക് ഒരു 20 വയസ് കുറഞ്ഞെന്നാണ് ആരാധകര്‍ പറയുന്നത്. മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ അനിലാ ജോസഫ് എന്ന ബ്യൂട്ടീഷനെ കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുമ്പോള്‍ എനിക്ക് 16 വയസ്സാണ് എന്നാണ് എന്റെ ഓര്‍മ്മ. എന്റെ കൂട്ടുകാരി ലക്ഷ്മി പറഞ്ഞ്. ഞാന്‍ ആദ്യമായി അവരെ കണ്ടപ്പോള്‍ തന്നെ ഞാന്‍ ആന്റീടെ ഫാന്‍ ആയി പോയി. എന്റെ സങ്കല്പത്തില്‍ ഞാന്‍ കണ്ടിരുന്ന ഒരു ബ്യൂട്ടീഷനെ ആയിരുന്നില്ല ആന്റി. എല്ലാവരിലെയും സൗന്ദര്യം…

Read More