ആ രാണു അല്ല, യഥാർഥ രാണു; അമിത മേക്കപ്പിന്‍റെ പേരിൽ സോഷ്യൽ മീഡിയയുടെ പരിഹാസത്തിനിരയായ രാണുമൊണ്ടലിന്‍റെ യഥാർഥ മേക്കപ്പ് ചിത്രം പുറത്ത് വിട്ട് മേക്കപ്പ് ആർട്ടിസ്റ്റ് സന്ധ്യ

തെരുവിൽ നിന്ന് സോഷ്യൽ മീഡിയ കണ്ടെടുത്ത രാണു മൊണ്ടൽ ലോകമാകെ വളർന്നത് പെട്ടന്നായിരുന്നു. ഇതേ മീഡിയ തന്നെ രാണുവിനെ തകർത്തതും വളരെ പെട്ടന്ന്. കഴിഞ്ഞ ദിവസം ഒരു ബ്യൂട്ടീപാർലറിന്‍റെ ഉദ്ഘാടനത്തി നെത്തിയതെന്ന് പറഞ്ഞ് ഓവർ മേക്കപ്പോടുകൂടിയ രാണു മൊണ്ടലിന്‍റെ ചിത്രങ്ങൾ  സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് വലിയ ചർച്ചയായിരുന്നു. ഇതിന്‍റെ പേരിൽ ഈ ഗായികയെ നിരവധി പേരാണ് പരിഹസിച്ചത്. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ ആ ചിത്രത്തിന് പിന്നിലുള്ള സത്യമെന്തെന്ന് തുറന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ മേക്ക് ആർട്ടിസ്റ്റ് സന്ധ്യ. ഒപ്പം സത്യം എന്തെന്ന് കാണിക്കുന്ന രണ്ട് ചിത്രങ്ങളും. സെൽഫിയെടുക്കാൻ എത്തിയ ആരാധികയെ രാണു ചീത്തപറഞ്ഞ് ഓടിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.   View this post on Instagram   As you can see, this is the difference between…

Read More

ബോളിവുഡിലെ പുതിയ പിന്നണിഗായിക റാണു മൊണ്ഡലിന് 55 ലക്ഷം രൂപ വിലയുള്ള വീട് നല്‍കാനൊരുങ്ങി സല്‍മാന്‍ ഖാന്‍ ! പ്രശസ്തയായതോടെ ഉപേക്ഷിച്ചു പോയവരൊക്കെ തിരികിയെത്തി…

റെയില്‍വേ പ്ലാറ്റ്‌ഫോമിലെ പാട്ടിലൂടെ ലോകപ്രശസ്തയാവുകയും പിന്നീട് ബോളിവുഡിലെ പിന്നണിഗായികയായി മാറുകയും ചെയ്ത റാണു മരിയ മൊണ്ഡലിന് നടന്‍ സല്‍മാന്‍ ഖാന്‍ വീട് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. 55 ലക്ഷം വിലമതിക്കുന്ന വീടാണ് സല്‍മാന്‍ ഖാന്‍ സമ്മാനിക്കുന്നത്. ഇതു കൂടാതെ ഡബാങ് 3 എന്ന തന്റെ പുതിയ ചിത്രത്തില്‍ റാനുവിനെ കൊണ്ട് പാടിക്കാന്‍ സല്‍മാന്‍ ഖാന്‍ ഉദ്ദേശിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അതേ സമയം വാര്‍ത്തകള്‍ നടന്‍ സ്ഥിരീകരിച്ചിട്ടില്ല. റാനു മരിയ മൊണ്ഡലിനെ പ്രശസ്ത ഗായകനും സംഗീത സംവിധായകനും നടനുമായ ഹിമേഷ് രേഷമ്യ സിനിമയില്‍ പാടിച്ചതും വാര്‍ത്തയിലിടം നേടിയിരുന്നു. മുംബൈയിലെ പ്രശസ്തമായ റെക്കോഡിങ് സ്റ്റുഡിയോയില്‍ എല്ലാവിധ സജ്ജീകരണങ്ങള്‍ക്കും നടുവില്‍ റാനു ഗാനമാലപിക്കുന്ന വിഡിയോ ഹിമേഷ് രേഷമ്യ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചിരുന്നു. റാണു പാടിയ ലതാമങ്കേഷ്‌കര്‍ അനശ്വരമാക്കിയ ഏക് പ്യാര്‍ കാ നാഗ്മാ എന്ന ഗാനമാണ് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. പിന്നീട്…

Read More