രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കും ! എംപി ഫണ്ട് സഞ്ചിതനിധിയിലേക്ക് പോകും; എംപിമാരുടെ ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ ഓര്‍ഡിനന്‍സ്…

ശമ്പളത്തിന്റെ മുപ്പത് ശതമാനം വേണ്ടെന്ന് വയ്ക്കാന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംസ്ഥാന ഗവര്‍ണര്‍മാരും തീരുമാനിച്ചു. സാമൂഹ്യ പ്രതിബന്ധത ഉയര്‍ത്തിപ്പിടിച്ചാണ് തീരുമാനം. എംപിമാരുടെ വേതനവും 30 ശതമാനം കുറയ്ക്കും. ഒരു വര്‍ഷത്തേക്കാണ് ശമ്പളം കുറച്ചത്. എംപി ഫണ്ടും രണ്ട് വര്‍ഷത്തേക്ക് ഇല്ല, എംപി ഫണ്ട് സഞ്ചിത നിധിയിലേക്ക് പോകും. എംപിമാരുടെയും മന്ത്രിമാരുടെയും ശമ്പളം കുറയ്ക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരും. 2020-2021,2021-2022 വര്‍ഷങ്ങളിലെ എംപി വികസന ഫണ്ടാണ് വേണ്ടെന്ന് വയ്ക്കുന്നത്. ഇതുവഴി 7900 കോടി രൂപ സമാഹരിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

Read More