രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കും ! എംപി ഫണ്ട് സഞ്ചിതനിധിയിലേക്ക് പോകും; എംപിമാരുടെ ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ ഓര്‍ഡിനന്‍സ്…

ശമ്പളത്തിന്റെ മുപ്പത് ശതമാനം വേണ്ടെന്ന് വയ്ക്കാന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംസ്ഥാന ഗവര്‍ണര്‍മാരും തീരുമാനിച്ചു. സാമൂഹ്യ പ്രതിബന്ധത ഉയര്‍ത്തിപ്പിടിച്ചാണ് തീരുമാനം. എംപിമാരുടെ വേതനവും 30 ശതമാനം കുറയ്ക്കും. ഒരു വര്‍ഷത്തേക്കാണ് ശമ്പളം കുറച്ചത്. എംപി ഫണ്ടും രണ്ട് വര്‍ഷത്തേക്ക് ഇല്ല, എംപി ഫണ്ട് സഞ്ചിത നിധിയിലേക്ക് പോകും. എംപിമാരുടെയും മന്ത്രിമാരുടെയും ശമ്പളം കുറയ്ക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരും. 2020-2021,2021-2022 വര്‍ഷങ്ങളിലെ എംപി വികസന ഫണ്ടാണ് വേണ്ടെന്ന് വയ്ക്കുന്നത്. ഇതുവഴി 7900 കോടി രൂപ സമാഹരിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

Read More

എംപി ഫണ്ട് പൂര്‍ണമായി വിനിയോഗിക്കുന്നതില്‍ കേരളാ എംപിമാര്‍ പരാജയപ്പെട്ടു ! രാഹുല്‍ ഗാന്ധിയും മോദിയും ഫണ്ട് വിനിയോഗിക്കാത്തവരുടെ പട്ടികയില്‍; പൂര്‍ണമായും ഫണ്ട് വിനിയോഗിച്ചത് 35 എംപിമാര്‍ മാത്രം…

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ. എംപിമാരുടെ ഫണ്ട് വിനിയോഗക്കണക്ക് പുറത്ത്. കേരളത്തില്‍ നിന്നുള്ള ഒരൊറ്റ ലോക്‌സഭാംഗത്തിനും എംപി ഫണ്ട് പൂര്‍ണമായി വിനിയോഗിക്കാന്‍ സാധിച്ചില്ലെന്നു രേഖകള്‍ പറയുന്നു. കഴിഞ്ഞ 15 വരെയുള്ള കണക്കുപ്രകാരം രാജ്യത്താകെ 35 എം.പിമാര്‍ക്കുമാത്രമാണ് ഇതിനു സാധിച്ചത്. പൂര്‍ണമായി എം.പി. ഫണ്ട് വിനിയോഗിച്ചവരുടെ പട്ടികയില്‍ ദക്ഷണേന്ത്യയില്‍നിന്ന് ഒരു ലോക്സഭാംഗവും ഇല്ലെന്നതാണ് വിചിത്രം. പതിനാറാം ലോക്സഭ 2014 ല്‍ രൂപീകരിച്ചശേഷമുള്ള കണക്കാണ് സ്റ്റാറ്റിറ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ പ്രസിദ്ധീകരിച്ചത്. ആകെ അഞ്ച് കോടി രൂപയാണ് രണ്ടു ഘട്ടങ്ങളിലായി ഒരംഗത്തിനു പ്രദേശിക വികസന ഫണ്ട് എന്ന നിലയില്‍ ലഭിക്കുക. പൂര്‍ണമായി പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച അംഗങ്ങളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമില്ല. ബംഗാളില്‍നിന്നുള്ള എം.പിമാരാണ് ഫണ്ട് വിനിയോഗിക്കുന്നതില്‍ മുന്നില്‍. ബംഗാളില്‍നിന്നുള്ള ഒന്‍പത് എം.പിമാര്‍ നൂറു ശതമാനം പദ്ധതി വിഹിതവും വിനിയോഗിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍നിന്നുള്ള…

Read More