സച്ചിന്റെ മകളുടെ ചിത്രങ്ങള്‍ കണ്ട് വാപൊളിച്ച് ആരാധകര്‍; ആരാധകരെ തട്ടിയിട്ടും മുട്ടിയിട്ടും സാറയ്ക്ക് നടക്കാന്‍ വയ്യ…

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനോടുള്ള ആരാധനയില്‍ ഇന്ത്യക്കാര്‍ക്കെല്ലാം ഒരേ തീവ്രതയായിരിക്കും. സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും സച്ചിനോടുള്ള ആരാധന കൂടിയിട്ടേയുള്ളൂ. സച്ചിന്‍ ദൈവമാണെങ്കില്‍ സച്ചിന്റെ മകള്‍ ദൈവപുത്രിയാണ്. ആരാധകരെ തട്ടിയിട്ടും മുട്ടിയിട്ടും നടക്കാനാവാത്ത അവസ്ഥയാണ് ഇരുപതുകാരിയായ സാറാ തെണ്ടുല്‍ക്കറിന് സിംപിള്‍ ബട്ട് പവര്‍ഫുള്‍ എന്നാണ് സാറയുടെ വസ്ത്രധാരണത്തെ ആരാധകര്‍ വിശേഷിപ്പിക്കുക. ബോളിവുഡ് താരങ്ങളോടു കിടപിടിക്കുന്ന സിംപിള്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് സാറയുടെ രീതി. അതുകൊണ്ടു തന്നെ സാറയെ ഇന്‍സ്റ്റഗ്രാമില്‍ പിന്‍തുടരുന്നവരും കുറവല്ല. സാറയുടെ ബോളിവുഡ് പ്രവേശം ഏറെ നാള്‍ ഗോസിപ്പു കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നു സച്ചിന്‍ പ്രതികരിച്ചു. ബിരുദ പഠനത്തിനായി ലണ്ടനിലേക്കു സാറ ചേക്കേറിയതോടെ ഗോസിപ്പുകള്‍ കെട്ടടങ്ങി. എങ്കിലും ഇതിഹാസത്തിന്റെ മകളുടെ ബോളിവുഡ് പ്രവേശനത്തിനു വേണ്ടി കണ്ണും നട്ടു കാത്തിരിക്കുകയാണ് ആരാധകര്‍. സാറയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

Read More

ഒരിക്കല്‍ കളി കാണുമ്പോഴാണ് അവളെ ആദ്യമായി കാണുന്നത്; അന്നു മുതല്‍ അവള്‍ മാത്രമേ മനസിലുള്ളൂ; സച്ചിന്റെ മകളുടെ പിന്നാലെ കൂടിയ 32കാരന്‍ പറയുന്നത്…

മുംബൈ: സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ തെന്‍ഡുല്‍ക്കറെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍. ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ സ്വദേശിയായ ദേബ്കുമാര്‍ മൈഥി (32) ആണ് അറസ്റ്റിലായത്. ശല്യക്കാരനായ ഇയാള്‍ ഇരുപതോളം തവണ സച്ചിന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു. സാറയെക്കുറിച്ച് മോശമായി സംസാരിക്കുകയും തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. താന്‍ സാറയെ പ്രേമിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ദേബ്കുമാര്‍ പറയുന്നതിങ്ങനെ…പവലിയനില്‍ ഇരുന്ന് കളി കാണുമ്പോഴാണ് ഞാന്‍ അവളെ കാണുന്നത്. ഞാന്‍ ഉടന്‍ അവളുമായി പ്രേമത്തിലായി. എനിക്കവളെ വിവാഹം കഴിക്കണം. തെന്‍ഡുല്‍ക്കറിന്റെ ലാന്‍ഡ് ലൈന്‍ നമ്പര്‍ കണ്ടെത്തി ഇരുപത് തവണയെങ്കിലും വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ എനിക്കവളെ നേരില്‍ കാണാനായിട്ടില്ല ദേബ്കുമാര്‍ പോലീസിനോട് പറഞ്ഞു. ഇയാളെ ഇന്ന് തന്നെ ഹാല്‍ദിയയിലെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് മുംബൈയിലേക്ക് കൊണ്ടുപോകും. അതേസമയം ദേബ്കുമാറിന്റെ മാനസികനില മോശമാണെന്നാണ് ഇയാളുടെ വീട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ എട്ടുമാസമായി മാനസികരോഗത്തിന് മരുന്ന്…

Read More