ആധാറിനെ വാനോളം പുകഴ്ത്തി സത്യ നാദെല്ല; ആധാര്‍ വിന്‍ഡോസിനും ഫേസ്ബുക്കിനും വെല്ലുവിളിയാകുമെന്നും മൈക്രോസോഫ്റ്റ് മേധാവി

ഒര്‍ലന്‍ഡോ: ആധാര്‍ പദ്ധതിയെയും ഡിജിറ്റല്‍ ഇന്ത്യയെയും പ്രകീര്‍ത്തിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല.. ഫെയ്‌സ്ബുക്, വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ് മുതലായ ഡിജിറ്റല്‍ സംരംഭങ്ങളെ വെല്ലുന്ന രീതിയിലാണ് ആധാറിന്റെ വളര്‍ച്ചയെന്നു സത്യ നാദെല്ല പറഞ്ഞു. ‘ഹിറ്റ് റിഫ്രെഷ്’ എന്ന തന്റെ പുസ്തകത്തിലാണ് ഇന്ത്യന്‍ വംശജനായ സത്യ നാദെല്ലയുടെ അഭിപ്രായ പ്രകടനം.ആധാര്‍ പദ്ധതിയില്‍ ഇപ്പോള്‍ 100 കോടിയിലധികം ജനങ്ങള്‍ അംഗങ്ങളാണ്. വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ്, ഫെയ്‌സ്ബുക് തുടങ്ങിയ ഡിജിറ്റല്‍ സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് ഇതൊരു വെല്ലുവിളി ആയേക്കുമെന്നും സത്യ പറഞ്ഞു. വിമര്‍ശനങ്ങള്‍ കുമിഞ്ഞുകൂടുന്നതിനിടെ ആധാറിനെ പ്രശംസിച്ച് ടെക് ലോകത്തെ മുന്‍നിര കമ്പനി മേധാവി രംഗത്തെത്തിയത് കേന്ദ്ര സര്‍ക്കാരിന് ആശ്വാസമായി. പുതിയ ഡിജിറ്റല്‍ പദ്ധതി ‘ഇന്ത്യസ്റ്റാക്കി’നെയും അദ്ദേഹം അഭിനന്ദിച്ചു. സര്‍ക്കാരുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവര്‍ക്കു ഉപയോഗിക്കാവുന്ന സവിശേഷ അടിസ്ഥാന സൗകര്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ഇന്ത്യസ്റ്റാക്ക്. ഉപയോക്താവിന്റെ പ്രത്യക്ഷ സാന്നിധ്യമില്ലാതെയും കടലാസ് രഹിതവും കറന്‍സി രഹിതവുമായി…

Read More