നവജാത ശിശുക്കള്‍ക്കും ഇനി ആധാര്‍കാര്‍ഡ് ! ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ട വിധമിങ്ങനെ…

നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കാനുള്ള തീരുമാനവുമായി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ). ആധാര്‍, ഐഡന്റിറ്റിയും വിലാസവും തെളിയിക്കാനുള്ള പ്രധാന രേഖയായി മാറിയതും 12 അക്ക ആധാര്‍ നമ്പറിന് പ്രധാന്യംവര്‍ധിച്ചതോടെയുമാണ് ഈ സൗകര്യം ജനിച്ചയുടനെയുള്ള കുട്ടികള്‍ക്കും നല്‍കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിക്കുന്നു. ബയോമെട്രിക് ഉള്‍പ്പെടുത്താതെയാകും നവജാത ശിശുക്കള്‍ക്ക് ആധാര്‍ കാര്‍ഡ് അനവദിക്കുക. രക്ഷാകര്‍ത്താക്കളുടെ ചിത്രമായിരിക്കും ബയോമെട്രിക് വിവരങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കുട്ടിക്ക് അഞ്ചുവയസ്സാകുമ്പോള്‍ പത്ത് വിരലുകളുടെ ബയോമെട്രിക് രേഖപ്പെടുത്താവുന്നതാണ്. കുട്ടികളുടെ ആധാര്‍കാര്‍ഡിനായി ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷ നല്‍കാവുന്നതാണ്. ഓഫ്‌ലൈനിലാണെങ്കില്‍ ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററിലെത്തി അപേക്ഷനല്‍കണം. ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കണം. ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട വിധം ഇങ്ങനെ…യുഐഡിഎഐയുടെ വെബ്സൈറ്റിലെത്തി രജിസ്ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കാം. അതിനായി പോര്‍ട്ടലില്‍-uidai.gov.in -ല്‍ ലോഗിന്‍ ചെയ്യുക. ഹോം പേജിലുള്ള ആധാര്‍കാര്‍ഡ് രജിസ്ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. കുട്ടിയുടെ പേര്, രക്ഷാകര്‍ത്താവിന്റെ…

Read More

ഇനി ആധാറില്ലാതെ ഗോവയില്‍ അടിച്ചു പൊളിക്കാമെന്ന് കരുതേണ്ട ! ഗോവയില്‍ ‘സെക്‌സിന്’ ഇനി ആധാര്‍ നിര്‍ബന്ധമാക്കി ഇടനിലക്കാര്‍; പിന്നിലുള്ള കാരണമറിയണോ ?

  പനാജി: ഗോവയിലെ ബീച്ചുകള്‍ സൗന്ദര്യം കൊണ്ടു മാത്രമല്ല സെക്‌സ് ടൂറിസം കൊണ്ടു കൂടിയാണ് പ്രശസ്തമായത്. എന്നാല്‍ ഇനി സെക്‌സ് ചെയ്യാമെന്ന മോഹവുമായി കൈയ്യും വീശി അങ്ങോട്ടു ചെല്ലേണ്ടെന്നാണ് ഇടനിലക്കാര്‍ പറയുന്നത്. ‘സെക്‌സിനും’ ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഇവര്‍. അടിച്ചു പൊളിക്കാനായി ഡല്‍ഹിയില്‍ നിന്നും ഗോവയിലെത്തിയ യുവാക്കള്‍ക്കാണ് അധാര്‍ കാര്‍ഡില്‍ സെക്‌സ് ചെയ്യേണ്ട അവസ്ഥയുണ്ടായത്. ഗോവയിലെ പിമ്പിന്റെ കോണ്ടാക്ടുമായാണ് ഇവര്‍ ഗോവയിലെത്തിയത്. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് വേണ്ടത് അഞ്ച് സ്ത്രീകളേയും. ഇവരുടെ ആവശ്യം പിമ്പ് സാധിച്ചു കൊടുക്കാമെന്നും പറഞ്ഞു. ആദ്യം ഇവര്‍ ഡല്‍ഹിയിലുള്ളവരാണെന്ന് ഇടനിലക്കാരന്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ പരിശോധിച്ച് ഉറപ്പാക്കി. അതിന് ശേഷം അധാര്‍ കാര്‍ഡ് വാട്‌സ് ആപ്പിലൂടെ അയയ്ക്കാനും ആവശ്യപ്പെട്ടു. ഹോട്ടല്‍ ടാഗോടു കൂടി താമസിക്കുന്ന ഹോട്ടലിന്റെ കീയുടെ ഫോട്ടോ അയച്ചു കൊടുക്കാനും ആവശ്യപ്പെട്ടു. ഗോവയില്‍ രഹസ്യ പൊലീസ് സജീവമായുണ്ട്. സെക്‌സ് റാക്കറ്റുകളെ പൂട്ടുകയാണ്…

Read More

ആധാറിനെ വാനോളം പുകഴ്ത്തി സത്യ നാദെല്ല; ആധാര്‍ വിന്‍ഡോസിനും ഫേസ്ബുക്കിനും വെല്ലുവിളിയാകുമെന്നും മൈക്രോസോഫ്റ്റ് മേധാവി

ഒര്‍ലന്‍ഡോ: ആധാര്‍ പദ്ധതിയെയും ഡിജിറ്റല്‍ ഇന്ത്യയെയും പ്രകീര്‍ത്തിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല.. ഫെയ്‌സ്ബുക്, വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ് മുതലായ ഡിജിറ്റല്‍ സംരംഭങ്ങളെ വെല്ലുന്ന രീതിയിലാണ് ആധാറിന്റെ വളര്‍ച്ചയെന്നു സത്യ നാദെല്ല പറഞ്ഞു. ‘ഹിറ്റ് റിഫ്രെഷ്’ എന്ന തന്റെ പുസ്തകത്തിലാണ് ഇന്ത്യന്‍ വംശജനായ സത്യ നാദെല്ലയുടെ അഭിപ്രായ പ്രകടനം.ആധാര്‍ പദ്ധതിയില്‍ ഇപ്പോള്‍ 100 കോടിയിലധികം ജനങ്ങള്‍ അംഗങ്ങളാണ്. വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ്, ഫെയ്‌സ്ബുക് തുടങ്ങിയ ഡിജിറ്റല്‍ സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് ഇതൊരു വെല്ലുവിളി ആയേക്കുമെന്നും സത്യ പറഞ്ഞു. വിമര്‍ശനങ്ങള്‍ കുമിഞ്ഞുകൂടുന്നതിനിടെ ആധാറിനെ പ്രശംസിച്ച് ടെക് ലോകത്തെ മുന്‍നിര കമ്പനി മേധാവി രംഗത്തെത്തിയത് കേന്ദ്ര സര്‍ക്കാരിന് ആശ്വാസമായി. പുതിയ ഡിജിറ്റല്‍ പദ്ധതി ‘ഇന്ത്യസ്റ്റാക്കി’നെയും അദ്ദേഹം അഭിനന്ദിച്ചു. സര്‍ക്കാരുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവര്‍ക്കു ഉപയോഗിക്കാവുന്ന സവിശേഷ അടിസ്ഥാന സൗകര്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ഇന്ത്യസ്റ്റാക്ക്. ഉപയോക്താവിന്റെ പ്രത്യക്ഷ സാന്നിധ്യമില്ലാതെയും കടലാസ് രഹിതവും കറന്‍സി രഹിതവുമായി…

Read More