പതിനേഴുകാരനെ സുഹൃത്തിന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി 28കാരി ലൈംഗികമായി പീഡിപ്പിച്ചു; ഇരുവരും അടുത്തത് ആശുപത്രിയില്‍വച്ച്; പീഡനം നടത്തിയത് ആസൂത്രിതമായി…

ചെന്നൈ: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച 28കാരി പിടിയിലായി. തമിഴ്‌നാടിലെ അയനാവരത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പോക്സോ നിയമം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശ്വേത ഏലിയാസ് വസന്തി എന്ന യുവതിയാണ് പോലീസ് പിടിയിലായത്. നവംബര്‍ 27 മുതല്‍ സഹോദരനെ കാണാനില്ലെന്നു പറഞ്ഞ് കൗമാരക്കാരന്റെ സഹോദരി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതേ ദിവസം തന്നെ സമീപവാസിയായ ശ്വേതയേയും കാണാനില്ലെന്ന കാര്യം ഇവര്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എട്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ആണ്‍കുട്ടിയും ശ്വേതയും സര്‍ക്കാര്‍ ആശുപത്രിയില്‍ ബന്ധുക്കളെ കാണാനെത്തിയപ്പോഴായിരുന്നു ഇരുവരും തമ്മില്‍ അടുത്തത്. അതേസമയം ഇരുവരും ബുധനാഴ്ച അയനാവരത്തെ പോലീസ് സ്റ്റേഷനിലെത്തി. ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത് താനാണെന്ന് ശ്വേത പോലീസിനോട് പറഞ്ഞു. സുഹൃത്തിന്റെ തെയ്നാപെട്ടിലുള്ള ആള്‍താമസമില്ലാത്ത വീട്ടിലേക്ക് ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയും അവിടെ തങ്ങള്‍ മൂന്ന് ദിവസം ഒരുമിച്ച് താമസിച്ചെന്നും യുവതി പോലീസില്‍ മൊഴി നല്‍കി.

എന്നാല്‍ 17കാരന്റെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ പോലീസ് പോക്‌സോ കുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്യുകയും യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മുമ്പ് രണ്ടു പ്രാവശ്യം വിവാഹിതയായ ആളാണ് യുവതി. 2008ല്‍ പോള്‍ വന്നന്‍ എന്നയാളെ വിവാഹം ചെയ്‌തെങ്കിലും വേര്‍പിരിഞ്ഞു. അതിനു ശേഷം 2015ല്‍ രണ്ട് മക്കളുള്ള വിവാഹബന്ധം വേര്‍പെടുത്തിയ മുരുകന്‍ എന്നയാളെ വിവാഹം ചെയ്യുകയായിരുന്നു. ജോലിയുടെ ഭാഗമായി മുരുകന്‍ ബംഗളുരുവിലും ശ്വേതയും കുട്ടികളും അയനാവരത്തും ജീവിച്ചു വരികകയായിരുന്നു. എന്നാല്‍ ബംഗളൂരുവില്‍ എത്തി മക്കളെ ഭര്‍ത്താവിനൊപ്പം നിര്‍ത്തിയിട്ടാണ് യുവതി 17 കാരനെയും കൂട്ടി ഒളിച്ചോടിയത്.

Related posts