സ്‌കൂള്‍ തുറന്ന് ഒരാഴ്ച്ചയ്ക്കകം 27 കുട്ടികള്‍ക്കും 12 അധ്യാപകര്‍ക്കും കോവിഡ് ! തമിഴ്‌നാട്ടില്‍ വീണ്ടും സ്‌കൂളുകള്‍ അടയ്ക്കുവാന്‍ സാധ്യത…

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഇതിനോടകം സ്‌കൂളുകള്‍ തുറന്നു കഴിഞ്ഞു. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറന്നിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ കോവിഡ് പടരുന്ന കാഴ്ചയാണ് കാണാനാവുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ 40 പേര്‍ക്ക് സ്‌കൂളുകളില്‍ നിന്ന് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചീഫ് സെക്രട്ടറി ജില്ലാ അധികാരികളുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. ഒന്നാം തീയതിയാണ് തമിഴ്‌നാട്ടില്‍ 9 മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ തുടങ്ങിയത്. ഒപ്പം കോളജുകളും ആരംഭിച്ചു.എല്ലാ മുന്‍കരുതലുകളും എടുത്താണ് ക്ലാസുകള്‍ തുടങ്ങിയത്. 20 കുട്ടികള്‍ വീതമാണ് ഓരോ ക്ലാസിലുമുള്ളത്.കൂടാതെ ഒരു ബെഞ്ചില്‍ രണ്ടുപേരെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ.പക്ഷേ പത്തുദിവസത്തിനിടെ 27 കുട്ടികള്‍ക്കും 12 അധ്യാപകര്‍ക്കുമാണു രോഗം സ്ഥിരീകരിച്ചത്. ചെന്നൈ,തഞ്ചാവൂര്‍ , അരിയലൂര്‍ ,തിരുപ്പൂര്‍ തുടങ്ങിയ ജില്ലകളിലാണു രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച സ്ഥാപനങ്ങള്‍ ഉടനടി അടയ്ക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. അണുനശീകരണ…

Read More

രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാമെന്ന് ഐസിഎംആര്‍ ! ആദ്യഘട്ടത്തില്‍ തുറക്കേണ്ടത് പ്രൈമറി സ്‌കൂളുകള്‍; പാലിക്കേണ്ട നിബന്ധനകള്‍ ഇങ്ങനെ…

രാജ്യത്ത് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും ഇതില്‍ തെറ്റില്ലെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവന്‍. ആദ്യഘട്ടത്തില്‍ പ്രൈമറി സ്‌കൂളുകള്‍ തന്നെ തുറക്കാമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ പല തരംഗങ്ങള്‍ വന്നുപോയപ്പോഴും നിരവധി സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ അവരുടെ സ്‌കൂളുകള്‍ അടച്ചിട്ടിരുന്നില്ലായെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ഐസിഎംആറിന്റെ നിര്‍ദേശം. ‘ഇന്ത്യയില്‍ സ്‌ക്കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ അത് പ്രൈവറി സ്‌ക്കൂളുകള്‍ തന്നെയാവാം. എന്നാല്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍, അധ്യാപകര്‍ മറ്റ് സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം.’ എന്നാണ് ഐസിഎംആറിന്റെ നിര്‍ദേശം. കുട്ടികള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയും. അതുകൊണ്ടാണ് ആദ്യഘട്ടത്തില്‍ 1-5 വരെയുള്ള ക്ലാസുകള്‍ തുറക്കാനും ഐസിഎംആര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകളുടേതാണ് ആണെന്നും അദ്ദേഹം പറഞ്ഞു. ടിപിആര്‍ നിരക്ക് അഞ്ച് ശതമാനത്തില്‍ കുറഞ്ഞ…

Read More

വിരമിക്കുമ്പോള്‍ കുട്ടികള്‍ക്കെല്ലാം ചിക്കന്‍ ബിരിയാണി നല്‍കുമെന്ന് ടീച്ചറുടെ വാഗ്ദാനം ! വിരമിച്ച ശേഷം കുട്ടികളുടെ വീട്ടില്‍ കോഴിയിറച്ചി എത്തിച്ച് മാതൃകയായ ടീച്ചര്‍ക്ക് കൈയ്യടി…

താന്‍ സര്‍വീസില്‍ നിന്നു വിരമിക്കുന്ന അന്ന് കുട്ടികള്‍ക്ക് ചിക്കന്‍ ബിരിയാണി നല്‍കുമെന്ന് പറഞ്ഞ അധ്യാപിക കോവിഡ് കാരണം വാക്കു പാലിച്ചത് മറ്റൊരു രീതിയില്‍. എല്ലാ കുട്ടികള്‍ക്കും വീട്ടില്‍ ബിരിയാണി വയ്ക്കാന്‍ കോഴിയിറച്ചി നല്‍കിയാണ് ടീച്ചര്‍ മാതൃകയായത്. ആലുവ സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെംസി ജോസഫാണ് ഈ അപൂര്‍വ സംഭാവന നല്‍കിയത്. കഴിഞ്ഞ ശിശുദിനത്തില്‍ സ്‌കൂളിലെത്തിയ കുറെ കുട്ടികള്‍ക്ക് ചിക്കന്‍ വിളമ്പവേയാണ് ജെംസി താന്‍ വിരമിക്കുമ്പോള്‍ കുട്ടികള്‍ക്കെല്ലാം ബിരിയാണി നല്‍കുമെന്ന് ഉറപ്പു നല്‍കിയത്. വിരമിക്കാന്‍ 6 മാസം കൂടി അപ്പോള്‍ ബാക്കിയുണ്ടായിരുന്നു. കാര്യം ടീച്ചര്‍ മറന്നാലോ എന്നു കരുതി കുട്ടികള്‍ ഇടയ്ക്കിടെ ബിരിയാണിക്കാര്യം ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ വിരമിക്കേണ്ട സമയമായപ്പോള്‍ ലോക്ഡൗണ്‍ പ്രതിബന്ധമായി. കുട്ടികള്‍ക്ക് സ്‌കൂളില്‍ വരാനാവില്ല. ധര്‍മസങ്കടത്തിലായ ടീച്ചര്‍ ഏറെ ആലോചിച്ച ശേഷം പോംവഴി കണ്ടെത്തി. സ്‌കൂളിലെ 150 കുട്ടികള്‍ക്കും കോഴിയിറച്ചി നല്‍കുക. ബിരിയാണി അവര്‍…

Read More

ഇതിനെയൊക്കെയല്ലേ അദ്ഭുതം എന്നു വിളിക്കേണ്ടത് ! രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയ്ക്കു നടുവില്‍ എസി പോലുമില്ലാതെ ഒരു സ്‌കൂള്‍ ചൂടിനെ ചെറുത്ത് മുന്നേറുന്നത് ഇങ്ങനെ…

കേരളത്തില്‍ പോലും പലയിടത്തും ഇപ്പോള്‍ കൊടുംചൂടാണ് അനുഭവപ്പെടുന്നത്. താപനില 45 ഡിഗ്രിവരെ ഉയരുന്നത്. ഈ സാഹചര്യത്തില്‍ രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയുടെ കാര്യം പറയണമോ… എന്നാല്‍ ഈ കൊടുംചൂടിലും ഒരു എസി പോലുമില്ലാതെ ഥാര്‍ മരുഭൂമിയ്ക്കു നടുവില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളുണ്ട്. ജയ്സാല്‍മീരിനു സമീപം കനോയ് എന്ന ഗ്രാമത്തിലാണ് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യവുമായി രാജകുമാരി രത്നാവതി ഗേള്‍സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മരുഭൂമിയുടെ കിടപ്പിനോട് ചേര്‍ന്നു പോകുന്ന വിധത്തില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള ഈ സ്‌കൂളില്‍ നിരവധി കുട്ടികള്‍ക്കാണ് അക്ഷരം പകര്‍ന്നു നല്‍കുന്നത്. അമേരിക്കന്‍ ആര്‍ക്കിടെക്ടായ ഡയാന കെലോഗ്ഗാണ് ഈ സ്‌കൂളിന് രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. സ്‌കൂളിന്റെ നിര്‍മ്മാണത്തിന് സാന്‍ഡ് സ്റ്റോണ്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. കൊടും ചൂടിനെ അതിജീവിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനായി ഒരു നടുമുറ്റവും ഒരുക്കിയിരിക്കുന്നു. സുസ്ഥിരത ഉറപ്പാക്കി കൊണ്ടാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. നടുമുറ്റത്ത് ഒരുക്കിയിരിക്കുന്ന പന്തലും ജാളികളും പൊടിക്കാറ്റിനെയും…

Read More

അച്ഛന്‍ വീട്ടില്‍ സൂക്ഷിച്ച മദ്യക്കുപ്പിയുമായി പത്താംക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളിലെത്തി ! ഉച്ചയൂണിന് ശേഷം ലേശം മദ്യം അകത്താക്കി ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ക്കും കൊടുത്തു; കോഴിക്കോട്ടെ സ്‌കൂളില്‍ സംഭവിച്ചത് കേട്ട് ഞെട്ടിത്തരിച്ച് രക്ഷിതാക്കള്‍…

കോഴിക്കോട്ടെ ഒരു സ്‌കൂളില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവം രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ഞെട്ടിക്കുകയാണ്. തല കറക്കം അനുഭവപ്പെടുന്നുവെന്നു പറഞ്ഞാണ് രണ്ടു വിദ്യാര്‍ഥിനികള്‍ ബാത്ത്‌റൂമിലേക്ക് ഓടിയത്. എന്നാല്‍ ഇരുവരും അവിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനി അധ്യാപകരെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയെന്നാണ് സ്‌കൂള്‍ അധികൃതര്‍ ആദ്യം കരുതിയത്.ഡോക്ടര്‍മാരുടെ പരിശോധനയില്‍ മദ്യമാണ് വില്ലന്‍ എന്നു മനസ്സിലായി. തുടര്‍ന്ന് കുട്ടികളെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ ഇത് സമ്മതിക്കുകയും ചെയ്തു. നിരീക്ഷണത്തിനുശേഷം വൈകീട്ടോടെ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി. നഗരത്തിലെ ഒരു പ്രമുഖ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. വീട്ടില്‍ രക്ഷിതാവ് സൂക്ഷിച്ച മദ്യം പത്താംക്ലാസിലെ ഒരു വിദ്യാര്‍ഥിനി സ്‌കൂളില്‍ എത്തിക്കുകയായിരുന്നു. ഉച്ചഭക്ഷണശേഷം സ്വയം മദ്യപിക്കുകയും മറ്റ് രണ്ട് സഹപാഠികള്‍ക്കുകൂടി മദ്യം നല്‍കുകയും ചെയ്തു. അതേസമയം ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് സ്‌കൂളില്‍ നടന്നതെന്നും ബന്ധപ്പെട്ട ആരും ഔദ്യോഗികമായി…

Read More

അല്ല പിന്നെ…നിങ്ങള്‍ മാത്രം പഠിച്ചു രക്ഷപ്പെട്ടാല്‍ മതിയോ ! പതിവായി ക്ലാസിലെത്തുന്ന വിദ്യാര്‍ഥിയെ ഒടുവില്‍ എല്ലാവരും അംഗീകരിച്ചു; കുരങ്ങിന്റെ പഠനം വൈറലാകുന്നു…

ബംഗളുരുവിലെ വെന്‍ഗലംപ്പള്ളി പ്രൈമറി ഗവണ്‍മെന്റ് സ്‌കൂളില്‍ എത്തുന്ന പ്രത്യേക വിദ്യാര്‍ഥിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ലക്ഷ്മി എന്നാണ് ഇവളുടെ പേര് ലക്ഷ്മി. 12 ദിവസം മുമ്പാണ് ലക്ഷ്മി ഇവിടെ പഠിക്കാനെത്തിയത്. പറഞ്ഞു വരുന്നത് മിടുക്കിയായ ഒരു കുരങ്ങിനെ കുറിച്ചാണ്. 12 ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്‌കൂളില്‍ ചാര നിറത്തിലുള്ള ഈ കുരങ്ങ് എത്തിയത്. എല്ലാ ദിവസവും കൃത്യമായി ലക്ഷ്മി സ്‌കൂളില്‍ വരാന്‍ തുടങ്ങിതോടെ വിദ്യാര്‍ഥികളുടെ ശ്രദ്ധ അവളിലായി. കാര്യങ്ങള്‍ കുഴഞ്ഞതോടെ അധ്യാപകര്‍ വാതില്‍ അടച്ചുപഠിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ ജനല്‍ പടിയിലിരുന്നു ശ്രദ്ധയോടെ പാഠങ്ങള്‍ വീക്ഷിക്കാന്‍ ലക്ഷ്മി തുടങ്ങിയതോടെ അധ്യാപകര്‍ ലക്ഷ്മിക്ക് സ്ഥിരം പ്രവേശനം നല്‍കുകയായിരുന്നു. കുരങ്ങിന്റെ സാന്നിധ്യം ആദ്യം അധ്യാപകരെയും വിദ്യാര്‍ഥികളെയും ഭയപ്പെടുത്തിയെങ്കിലും പിന്നീട് കുരങ്ങ് സ്‌കൂളിലെ അംഗമായി മാറുകയായിരുന്നു. കുട്ടികളാണ് ലക്ഷ്മിയെന്ന പേരു നല്‍കിയത്. അച്ചടക്കവും അനുസരണശീലവുമുളള വിദ്യാര്‍ഥിനിയാണ് ലക്ഷ്മിയെന്നാണ് എല്ലാവരുടേയും അഭിപ്രായം. സ്‌കൂളിന്റെ എല്ലാ നിയമങ്ങളും…

Read More