ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ങ്ങ​ള്‍ പ​റ​യാ​ഞ്ഞ​തി​ന് നാ​ലു വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച് അ​ധ്യാ​പ​ക​ന്‍ ! മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ അ​റ​സ്റ്റ്…

പ​ള്ളു​രു​ത്തി​യി​ല്‍ നാ​ലു​വ​യ​സു​കാ​ര​ന് ട്യൂ​ഷ​ന്‍ അ​ധ്യാ​പ​ക​നി​ല്‍ നി​ന്ന് ക്രൂ​ര​മ​ര്‍​ദ്ദ​ന​മേ​റ്റു. ത​ക്ഷ​ശി​ല ട്യൂ​ഷ​ന്‍ സെ​ന്റ​ര്‍ അ​ദ്ധ്യാ​പ​ക​ന്‍ നി​ഖി​ലാ​ണ് എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ത്ഥി​യാ​യ കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. ക​ഴി​ഞ്ഞ തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​ണ് കു​ട്ടി മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ​ത്. ചൊ​വ്വാ​ഴ്ച കു​ട്ടി​യ്ക്ക് പ​നി​യും മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​യു​ടെ കാ​ലി​ല്‍ അ​ടി​ച്ച​തി​ന്റെ പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഇം​ഗ്‌​ളീ​ഷ് അ​ക്ഷ​ര​ങ്ങ​ള്‍ പ​റ​യാ​ത്ത​തി​നാ​ലാ​ണ് മ​ര്‍​ദി​ച്ച​തെ​ന്ന് കു​ട്ടി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ അ​ധ്യാ​പ​ക​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തു. നി​ഖി​ല്‍ ഇ​പ്പോ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്.

Read More

ക്ലാ​സി​ലി​രു​ന്ന് സു​ഖ​മാ​യി ഉ​റ​ങ്ങി അ​ധ്യാ​പി​ക ! വീ​ശി​ക്കൊ​ടു​ത്ത് വി​ദ്യാ​ര്‍​ഥി​നി; വീ​ഡി​യോ വി​വാ​ദ​മാ​കു​ന്നു…

ക്ലാ​സ് ന​ല്ല ബോ​റാ​ണെ​ങ്കി​ല്‍ കു​ട്ടി​ക​ള്‍ ഉ​റ​ങ്ങു​ന്ന​ത് സാ​ധാ​ര​ണ സം​ഭ​വ​മാ​ണ്. എ​ന്നാ​ല്‍ പ​ഠി​പ്പി​ക്കേ​ണ്ട സ​മ​യ​ത്ത് അ​ധ്യാ​പി​ക ഉ​റ​ങ്ങു​ക​യാ​ണെ​ങ്കി​ല്‍ എ​ന്താ​വും അ​വ​സ്ഥ. ബി​ഹാ​റി​ല്‍​നി​ന്നു​ള്ള ഇ​ത്ത​ര​മൊ​രു വീ​ഡി​യോ നെ​റ്റി​സ​ണ്‍​മാ​രി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ധ്യാ​പി​ക ക്ലാ​സി​ലി​രു​ന്ന് ഉ​റ​ങ്ങു​ന്ന​തു മാ​ത്ര​മ​ല്ല, ഒ​രു വി​ദ്യാ​ര്‍​ത്ഥി​നി വീ​ശി​കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നു​ള്ള​താ​ണ് വീ​ഡി​യോ ക​ണ്ട​വ​രെ ശ​രി​ക്കും ചൊ​ടി​പ്പി​ച്ച​ത്. ക്ലാ​സി​ല്‍ ഒ​രു മൂ​ല​യ്ക്ക് ക​സേ​ര​യി​ല്‍ ഇ​രു​ന്നു​കൊ​ണ്ട് ഗാ​ഢ​മാ​യി ഉ​റ​ങ്ങു​ക​യാ​ണ് അ​ധ്യാ​പി​ക. സ​മീ​പ​ത്ത് നി​ന്നു​കൊ​ണ്ടാ​ണ്, യൂ​ണി​ഫോം ധ​രി​ച്ച കൊ​ച്ചു പെ​ണ്‍​കു​ട്ടി വീ​ശി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​റ്റു വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ക്ലാ​സ് മു​റി​യി​ലെ ത​റ​യി​ല്‍ അ​ല​സ​മാ​യി ഇ​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ക​ഥ​ര്‍​വ രാ​ജ്കി​യ​കൃ​ത് പ്രാ​ഥ്മി​ക് വി​ദ്യാ​ല​യ് എ​ന്ന സ്‌​കൂ​ളി​ലാ​ണു സം​ഭ​വ​മെ​ന്നാ​ണ് വീ​ഡി​യോ​യി​ല്‍​നി​ന്നു വ്യ​ക്ത​മാ​വു​ന്ന​ത്. സം​ഭ​വം ചി​ത്രീ​ക​രി​ച്ച​യാ​ള്‍ ക്ലാ​സ് മു​റി​യി​ല്‍​നി​ന്നു പു​റ​ത്തേ​ക്കു ന​ട​ന്ന്, ചു​വ​രി​ലെ​ഴു​തി​യി​രി​ക്കു​ന്ന സ്‌​കൂ​ളി​ന്റെ പേ​രി​ല്‍ ഫോ​ക്ക​സ് ചെ​യ്യു​ന്നി​ട​ത്താ​ണ് ഹ്ര​സ്വ വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്. ബി​ഹാ​റി​ലെ പ​ശ്ചി​മ ച​മ്പാ​ര​ന്‍ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് ന​വ​ഭാ​ര​ത്…

Read More

ക്ലാ​സ്മു​റി​യി​ല്‍ വി​ദ്യാ​ര്‍​ഥി​യ്‌​ക്കൊ​പ്പം ത​ക​ര്‍​പ്പ​ന്‍ നൃ​ത്ത​വു​മാ​യി അ​ധ്യാ​പി​ക ! വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഹി​റ്റ്…

വി​ദ്യാ​ര്‍​ഥി​ക​ളെ ഭ​യ​ത്തി​ന്റെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യി​രു​ന്ന അ​ധ്യാ​പ​ക​രു​ടെ കാ​ല​മൊ​ക്കെ മാ​റി. ഇ​പ്പോ​ള്‍ കു​ട്ടി​ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കു സ​മാ​ന​മാ​യാ​ണ് പ​ല അ​ധ്യാ​പ​ക​രും അ​വ​രോ​ട് ഇ​ട​പെ​ടു​ന്ന​ത്. മാ​ത്ര​മ​ല്ല പാ​ഠ്യ​വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് കു​ട്ടി​ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ന്‍ പ​ഠി​ച്ച പ​ണി പ​തി​നെ​ട്ടും പ​യ​റ്റാ​ന്‍ അ​ധ്യാ​പ​ക​ര്‍​ക്ക് യാ​തൊ​രു മ​ടി​യു​മി​ല്ല. പ​ഠ​നം ഏ​റ്റ​വും ല​ളി​ത​മാ​ക്കി വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ക്ക​ലാ​ണ് പ്ര​ധാ​ന അ​ജ​ണ്ട. ഇ​ങ്ങ​നെ ര​സ​ക​ര​മാ​യ രീ​തി​യി​ല്‍ ഒ​രു അ​ധ്യാ​പി​ക കു​ട്ടി​ക​ളെ ക​യ്യി​ലെ​ടു​ക്കു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ഡ​ല്‍​ഹി​യി​ലെ ഒ​രു സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലെ ക്ലാ​സ് മു​റി​യി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​മാ​ണ് ഇ​ത്. ക്ലാ​സ് മു​റി​യി​ല്‍ കു​ട്ടി​ക​ള്‍​ക്കൊ​പ്പം പാ​ട്ടു​പാ​ടി നൃ​ത്തം ചെ​യ്യു​ന്ന അ​ധ്യാ​പി​ക​യാ​യ മ​നു ഗു​ലാ​ത്തി​യാ​ണ് വി​ഡി​യോ​യി​ലെ താ​രം. ‘ഇം​ഗ്ലീ​ഷ് ഭാ​ഷാ അ​ധ്യാ​പ​ന​വും പി​ന്നെ കു​റ​ച്ച് ഹ​രി​യാ​ന്‍​വി സം​ഗീ​ത​വും, ഞ​ങ്ങ​ളു​ടെ സ്‌​കൂ​ള്‍ ദി​ന​ത്തി​ന്റെ അ​വ​സാ​ന ദി​ന​ക്കാ​ഴ്ച’ എ​ന്ന് കു​റി​ച്ചു​കൊ​ണ്ട് ഗു​ലാ​ത്തി ത​ന്നെ​യാ​ണ് വി​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത്. ഹ​രി​യാ​ന്‍​വി പാ​ട്ടി​നൊ​പ്പം ക്ലാ​സി​ലെ ഒ​രു…

Read More

പീഡിപ്പിച്ച വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്ത് അധ്യാപിക ! ലൈംഗിക പീഡനകേസ് തള്ളിക്കളഞ്ഞ് കോടതി;ഇപ്പോള്‍ സന്തോഷകരമായ ജീവിതം നയിക്കുന്നു…

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥിയെ വിവാഹം കഴിച്ചതോടെ കുറ്റവിമുക്തയായി അധ്യാപിക. അമേരിക്കയിലെ മിസൗറിയിലാണ് സംഭവം. ഇരുവരുടെയും വിവാഹം കഴിഞ്ഞതോടു കൂടി വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ് കോടതി തള്ളിക്കളയുകയായിരുന്നു. 2019 ഫെബ്രുവരിയിലാണ് വിദ്യാര്‍ത്ഥിയുമായി അധ്യാപിക ലൈംഗികബന്ധത്തിലേര്‍പ്പെട്ടു എന്ന വിവരം പുറത്തായത്. ജനുവരി 14നും 21നും ഇടയ്ക്ക് നിരവധി തവണ ഇരുവരും ലൈംഗികമായി ബന്ധപ്പെട്ടു. അന്ന് അധ്യാപികയായ ബെയിലി ടര്‍ണറുടെ പ്രായം 23 വയസ്സും വിദ്യാര്‍ഥിയുടെ പ്രായം 19 വയസുമായിരുന്നു. സംഭവം പുറത്തായതോടെ കൂടി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന ബെയ്‌ലിയെ പിരിച്ചു വിട്ടു.അധ്യാപികയുടെ വീട്ടില്‍ വച്ച് ആയിരുന്നു ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. പിന്നീട് ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.എന്നാല്‍ വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ച ശേഷം അധ്യാപികയ്ക്ക് എതിരെയുള്ള കുറ്റം കോടതി തള്ളിക്കളയുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് ഇപ്പോള്‍ വൈവാഹിക പദവി ഉള്ളതിനാല്‍ കോടതിയില്‍ ഭാര്യക്കെതിരെ മൊഴി നല്‍കാന്‍ കഴിയില്ല എന്ന്…

Read More

സ്‌​കൂ​ള്‍ മേ​ള​ക​ള്‍ ഇ​ല്ലെ​ങ്കി​ലും പി​രി​വി​ന് കു​റ​വി​ല്ല ! പ്രധാനാധ്യാപകർക്കു തലവേദനയായി സ്റ്റാന്പ് വിൽപ്പന…

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: സ്‌​കൂ​ള്‍ ക​ലാ, കാ​യി​ക മേ​ള​ക​ള്‍ ഇ​ല്ലെ​ങ്കി​ലും അ​തി​ന്‍റെ ന​ട​ത്തി​പ്പി​നെ​ന്ന പേ​രി​ല്‍ തു​ക ശേ​ഖ​രി​ക്കു​ന്ന​ത് ഇ​ക്കു​റി​യും തു​ട​രു​ന്നു. മേ​ള​ക​ളു​ടെ ചെ​ല​വി​ലേ​ക്കാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും സ്റ്റാ​മ്പു​ക​ള്‍ ന​ല്‍​കി തു​ക സ​മാ​ഹ​രി​ക്കു​ന്ന​തു പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​രു വി​ദ്യാ​ര്‍​ഥി 15 രൂ​പ വീ​ത​മാ​ണു ശി​ശു​ദി​ന സ്റ്റാ​മ്പി​നാ​യി ന​ല്‍​കേ​ണ്ട​ത്. സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് മേ​ഖ​ല​ക​ളി​ലാ​യി സം​സ്ഥാ​ന​ത്തെ 12,644 പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ 37,16,897 വി​ദ്യാ​ര്‍​ഥി​ക​ളാ​ണു പ​ഠി​ക്കു​ന്ന​ത്. എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലേ​ക്കും സ്റ്റാ​മ്പു​ക​ള്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് ആ​കെ 5.57 കോ​ടി രൂ​പ​യാ​ണു പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്റ്റാ​മ്പി​ന്‍റെ വി​ല​യാ​യി ശേ​ഖ​രി​ക്കു​ന്ന​ത്. സ​ബ് ജി​ല്ലാ, ജി​ല്ലാ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ലെ ക​ലാ, കാ​യി​ക, ശാ​സ്ത്ര മേ​ള​ക​ള്‍​ക്കാ​ണ് ഈ ​തു​ക ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​മാ​യി മേ​ള​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പു​റ​മേ, ഓ​രോ അ​ധ്യാ​പ​ക​നും 250 രൂ​പ സ്റ്റാ​മ്പ് ഇ​ന​ത്തി​ല്‍ ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഈ ​തു​ക മേ​ള​ക​ള്‍​ക്കു വേ​ണ്ടി​യാ​ണോ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു…

Read More

കോവിഡ് പോസിറ്റീവായ മകനെ കാറിന്റെ ഡിക്കിയില്‍ അടച്ച് അധ്യാപിക ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

കോവിഡ് കാലത്ത് പുറത്തു വരുന്നതില്‍ പലതും ഞെട്ടിക്കുന്ന വാര്‍ത്തകളാണ്. കോവിഡ് പോസിറ്റീവായ മകനെ കാറിന്റെ ഡിക്കിയില്‍ പൂട്ടിയിട്ട അധ്യാപിക അറസ്റ്റില്‍. യുഎസിലെ ടെക്‌സസില്‍ അധ്യാപികയായ സാറാ ബീമി(41)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച 13 വയസ്സുളള മകനെയാണ് സാറാ കാറിന്റെ ഡിക്കിയില്‍ പൂട്ടിയിട്ടത്. ആദ്യം നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇത് സ്ഥിരീകരിക്കാനായി സാറ മറ്റൊരു ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രത്തിലേക്ക് കുട്ടിയെ കാറിന്റെ ഡിക്കിയിലിട്ട് കൊണ്ടുപോവുകയായിരുന്നു. പരിശോധന നടത്തേണ്ട കുട്ടി ഡിക്കിയ്ക്കുളളിലാണെന്ന് പറഞ്ഞതോടെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്താന്‍ തയ്യാറായില്ല. കുട്ടിയെ കാറിന്റെ പിന്‍സീറ്റിലിരുത്തിയാലേ സ്രവം ശേഖരിക്കുകയുളളൂവെന്നായിരുന്നു ആരോഗ്യപ്രവര്‍ത്തകരുടെ നിലപാട്. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയെന്നും അതിനുശേഷമാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും പോലീസ് അറിയിച്ചു. ഭാഗ്യവശാല്‍ കുട്ടിക്ക്…

Read More

മാര്‍ക്ക് വാഗ്ദാനം ചെയ്ത് 16കാരിയെ അധ്യാപകന്‍ ബലാല്‍സംഗം ചെയ്തു ! പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഒന്നേകാല്‍ ലക്ഷത്തിന്റെ ആഭരണം കവര്‍ന്നു…

കൂടുതല്‍ മാര്‍ക്ക് വാഗ്ദാനം ചെയ്ത് അധ്യാപകന്‍ പതിനാറുകാരിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഗുജറാത്തിലെ കച്ചിലാണ് സംഭവം. 46കാരനായ അധ്യാപകനെതിരെ പോലീസ് കേസ് എടുത്തു. മുണ്ട്ര പൊലീസ് ഒരു മോഷണക്കേസ് അന്വേഷിക്കുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിയായ സ്‌കൂള്‍ അധ്യാപകന്‍ ഒക്ടോബറിലും ഡിസംബറിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് മോഷണം നടത്താന്‍ പ്രേരിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. വീട്ടില്‍ നിന്ന് 1.2 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയതായി ഡിസംബര്‍ 14ന് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വഷണത്തില്‍ ആഭരണങ്ങള്‍ മോഷ്ടിച്ചതായി പെണ്‍കുട്ടി സമ്മതിക്കുകയും ചെയ്തു. തന്റെ അധ്യാപകനായ തക്കറിന്റെ നിര്‍ദേശപ്രകാരമാണ് മോഷ്ടിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. എന്തിനാണ് മോഷണം നടത്തിയതെന്ന് പോലീസ് ചോദിച്ചപ്പോള്‍, പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ് അധ്യാപകന്‍ തന്നെ രണ്ട് തവണ ബലാത്സംഗം ചെയ്തതായും വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ നിര്‍ബന്ധിക്കുകയും…

Read More

പത്താം ക്ലാസുകാരനെ വിവാഹം കഴിച്ച അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റില്‍ ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

പത്താം ക്ലാസുകാരനെ പ്രണയിച്ച് വിവാഹം കഴിച്ച സ്‌കൂള്‍ അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റിലായി. അരിയല്ലൂര്‍ നല്ലൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 17 വയസ്സുകാരനെയാണു സ്‌കൂളില്‍ ട്രെയിനി അധ്യാപിക വിവാഹം കഴിച്ചത്. വീട്ടുകാരുടെ കടുത്ത എതിര്‍പ്പു വകവയ്ക്കാതെ കഴിഞ്ഞ ഒക്ടോബറില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ പോയി ഇരുവരും വിവാഹിതരായി. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പു ശക്തമായതോടെ ഇരുവരും ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സംഭവം വിവാദമായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവിലാണ് അധ്യാപികയ്‌ക്കെതിരെ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തത്.

Read More

വിദ്യാര്‍ഥിനികളുടെ പരാതിയില്‍ മലപ്പുറത്ത് അധ്യാപകനെതിരേ പോക്‌സോ കേസ് ! പ്രതി പ്രമുഖ പാര്‍ട്ടിയുടെ നേതാവ്

മലപ്പുറത്ത് അധ്യാപകനെതിരെ പോക്സോ കേസ്. അധ്യാപകന്‍ മോശമായി പെരുമാറിയെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് ഇയാള്‍ക്കെതിരേ നിലമ്പൂര്‍ പോലീസ് പോക്‌സോ കേസെടുത്തിരിക്കുന്നത്. നിലമ്പൂര്‍ സഹകരണ കോളേജിലെ സെക്രട്ടറിയും അധ്യാപകനുമായ സുകുമാരനെതിരെയാണ് കേസ്. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ രണ്ട് കേസുകളാണ് സുകുമാരനെതിരെ പോലീസ് എടുത്തിരിക്കുന്നത്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗം കൂടിയാണ് കേസില്‍ പ്രതിയായ സുകുമാരന്‍. സംഭവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് മുന്‍പാകെ വിദ്യാര്‍ത്ഥിനികള്‍ രഹസ്യ മൊഴി നല്‍കി നല്‍കിയിട്ടുണ്ട്.

Read More

വിദ്യാര്‍ഥിനിയ്ക്ക് ലൈംഗിക താല്‍പര്യത്തോടെ സന്ദേശം അയച്ചു ! വെട്ടിലായി കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകന്‍;പിന്നാലെ സസ്‌പെന്‍ഷനും കേസും…

വിദ്യാര്‍ഥിനിയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ ഹാരിസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ സര്‍വകലാശാല റജിസ്ട്രാര്‍ പൊലീസില്‍ പരാതി നല്‍കി. സന്ദേശങ്ങള്‍ അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയത്. വൈസ് ചാന്‍സിലര്‍ക്കും വകുപ്പ് തലവനും നല്‍കിയ പരാതി ഇന്റേണല്‍ കംപ്ലെയിന്റ് സെല്ലിലേക്ക് കൈമാറിയിരുന്നു. സെല്ലിന്റെ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഷന്‍ തീരുമാനം. ഈ അധ്യാപനെതിരേ എട്ടു വിദ്യാര്‍ഥികള്‍ കൂടി പരാതിയുമായി എത്തിയിട്ടുണ്ട്. ഐപിസി 354, 354 ഡി വകുപ്പുകള്‍ പ്രകാരമാണ് അധ്യാപകനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ഥിനികളെ മാനസികമായി അപമാനിക്കുന്ന സമീപനം കാലങ്ങളായി അധ്യാപകനില്‍നിന്നുണ്ടെന്ന് പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. തേഞ്ഞിപ്പലം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Read More