പി​ണ​റാ​യി വിജയൻ ഭ​ര​ണം തു​ട​ർ​ന്നാ​ൽ പാ​വ​പ്പെ​ട്ട​വ​ർ പ​ട്ടി​ണി​മൂ​ലം മ​രി​ക്കും; താ​ത്വി​കാ​ചാ​ര്യ​ന്‍റെ ‘പാ​വ​പ്പെ​ട്ട’​യെ പ​രി​ഹ​സി​ച്ച് ഷി​ബു ബേ​ബി ജോ​ൺ

കൊ​ല്ലം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നെ പ​രി​ഹ​സി​ച്ച് ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ. തു​ട​ർ ഭ​ര​ണം ല​ഭി​ച്ചാ​ൽ മ​ല​യാ​ള​ത്തി​ൽ “പാ​വ​പ്പെ​ട്ട’ എ​ന്ന പ്ര​യോ​ഗം ഉ​ണ്ടാ​കി​ല്ലെ​ന്ന എം.​വി.​ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന​യി​ലാ​ണ് പ​രി​ഹാ​സം. ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് ഷി​ബു ബേ​ബി ജോ​ൺ എം.​വി.​ഗോ​വി​ന്ദ​നെ പ​രി​ഹ​സി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​രും ഗോ​വി​ന്ദ​ൻ മാ​ഷി​നെ വി​മ​ർ​ശി​ക്കു​മ്പോ​ൾ താ​ൻ അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മാ​ണെ​ന്ന് ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​റി​ച്ചു. അ​ഞ്ച് വ​ർ​ഷം കൂ​ടി പി​ണ​റാ​യി വി​ജ​യ​ൻ ഭ​രി​ച്ചാ​ൽ കേ​ര​ള​ത്തി​ൽ പാ​വ​പ്പെ​ട്ട​വ​ർ ഉ​ണ്ടാ​കി​ല്ലെ​ന്നും, എ​ല്ലാ​വ​രും പ​ട്ടി​ണി കാ​ര​ണം മ​ര​ണ​പ്പെ​ടു​മെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​രി​ഹ​സി​ച്ചു. അ​ല്ലെ​ങ്കി​ൽ പ്രാ​രാ​ബ്ദ​ങ്ങ​ൾ മൂ​ലം അ​വ​ർ സ്വ​യം ജീ​വ​നൊ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. താ​ത്വി​കാ​ചാ​ര്യ​നാ​യ ഗോ​വി​ന്ദ​ൻ മാ​ഷ് പ​റ​യു​ന്ന​ത് പൂ​ർ​ണ​മാ​യും മ​ന​സി​ലാ​ക്കാ​തെ വെ​റു​തേ അ​ദ്ദേ​ഹ​ത്തെ വി​മ​ർ​ശി​ക്ക​രു​തെ​ന്നും ഷി​ബു ബേ​ബി ജോ​ൺ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം കി​ട്ടി​യാ​ൽ “പാ​വ​പ്പെ​ട്ട’ എ​ന്ന പ്ര​യോ​ഗം അ​വ​സാ​നി​ക്കു​മെ​ന്നാ​യി​രു​ന്നു എം.​വി.​ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന. ജ​ന​ങ്ങ​ളെ…

Read More

യു​ഡി​എ​ഫി​ന് ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ടം; നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു​വെ​ങ്കി​ല്‍ ച​വ​റ​യി​ല്‍ നി​ന്നാ​യി​രി​ക്കു​മെ​ന്ന് ഷി​ബു ബേ​ബി​ജോ​ണ്‍

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു​വെ​ങ്കി​ല്‍ ച​വ​റ​യി​ല്‍ നി​ന്നാ​യി​രി​ക്കു​മെ​ന്ന് ആ​ര്‍​എ​സ്പി നേ​താ​വും മു​ന്‍​മ​ന്ത്രി​യു​മാ​യ ഷി​ബു ബേ​ബി​ജോ​ണ്‍. ച​വ​റ​യു​മാ​യു​ള്ള​ത് വൈ​കാ​രി​ക ബ​ന്ധ​മാ​ണു​ള്ള​ത്. വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് അ​തി​ശ​യി​പ്പി​ക്കു​ന്ന തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം നേ​ടും. യു​ഡി​എ​ഫി​ന് ഈ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ണ്. കൊ​ല്ലം ജി​ല്ല​യ്ക്ക് പു​റ​ത്ത് ആ​ര്‍​എ​സ്പി​ക്ക് ന​ല്‍​കി​യി​ട്ടു​ള്ള സീ​റ്റു​ക​ള്‍ മാ​റ്റി ന​ല്‍​ക​ണ​മെ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ടും. ആ​റ്റി​ങ്ങ​ല്‍, മ​ട്ട​ന്നൂ​ര്‍ സീ​റ്റു​കൾ ആ​ര്‍​എ​സ്പി​ക്ക് വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

വോട്ടിന് കുപ്പി ! ചവറയില്‍ കൂപ്പണ്‍ നല്‍കി എല്‍ഡിഎഫിന്റെ മദ്യ വിതരണം; വീഡിയോ പുറത്തു വിട്ട് ഷിബു ബേബി ജോണ്‍; ഇടതുമുന്നണിയുടെ ‘ഭരണത്തുടര്‍ച്ച ഉറപ്പിക്കല്‍’ ഇങ്ങനെ…

‘വോട്ടിനു കുപ്പി’ എന്ന പുതിയ നയവുമായി എല്‍ഡിഎഫ്. ചവറ മണ്ഡലത്തിലെ വോട്ടര്‍മാരെ മദ്യം നല്‍കി സ്വാധീനിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കി. മദ്യ വിതരണത്തിന്റെ വീഡിയോ സഹിതമാണ് പരാതി. സ്ഥാനാര്‍ത്ഥിയുടെ ഉടമസ്ഥതയിലുള്ള ബാര്‍ ഹോട്ടലുകള്‍ വഴി ടോക്കണ്‍ നല്‍കി മദ്യം വിതരണം ചെയ്യുകയാണ്. ഇതിനു പുറമേ വാഹനങ്ങളിലും മദ്യം എത്തിച്ചു നല്‍കുന്നതായും ആരോപണമുണ്ട്. ചവറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ബാറില്‍ നിന്നും മദ്യം നല്‍കുന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. മദ്യം നല്‍കി വോട്ട് വാങ്ങാന്‍ ശ്രമമെന്ന പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ സ്വന്തം ബാറുകളില്‍ നിന്നും വോട്ടര്‍മാര്‍ക്കിടയിലേക്ക് അനിയന്ത്രിതമായി മദ്യം ഒഴുക്കുകയാണെന്നും അബ്കാരി നിയമങ്ങളുടെ പരസ്യമായ ലംഘനമാണ് മൂന്ന് ബാറുകളിലും നടക്കുന്നതെന്നും ഷിബു ബേബിജോണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ആരോപിക്കുന്നു. ഷിബു ബേബി…

Read More